കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ നിശാന്തിനെ മുഖ്യമന്ത്രിയുടെ സാഹിത്യ ഉപദേഷ്ടാവായി നിയമിക്കാനും സാധ്യതയുണ്ട്! പരിഹാസം

  • By Aami Madhu
Google Oneindia Malayalam News

കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപ നിശാന്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായെത്തിയത് വലയി വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ഉപന്യാസ രചനാ മത്സരത്തിന്‍റെ വിധി കര്‍ത്താവായിരുന്നു ദീ എത്തിയത്. ഇതോടെ ദീപയെ വിധികര്‍ത്താവായി അംഗീകരിക്കില്ലെന്ന് വ്യക്തതമാക്കി ഒരുകൂട്ടം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ പോലീസ് സുരക്ഷയില്‍ ഫലനിര്‍ണയം നടത്തി ദീപ മടങ്ങുകയായിരുന്നു. സംഭവചത്തില്‍ വന്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജശങ്കര്‍. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്‍റെ പരിഹാസം. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ദീപാ നിശാന്തിനെതിരെ

ദീപാ നിശാന്തിനെതിരെ

എ കലേഷിന്‍റെ കവിത മോഷ്ടിച്ച സംഭവത്തില്‍ ദീപ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. കോപ്പിയടി തെളിവുകള്‍ സഹിതം കൈയ്യോടെ പിടിക്കപ്പെട്ടതോടെ പല പൊതുപരിപാടികളില്‍ നിന്നും ദീപാ നിശാന്തിനേയും ദീപയുടെ കൂട്ടുപ്രതി ശ്രീചിത്രനേയും മാറ്റി നിര്‍ത്തിയിരുന്നു.

 വിധികര്‍ത്താവായി എത്തി

വിധികര്‍ത്താവായി എത്തി

എന്നാല്‍ കഴിഞ്ഞ ദിവസം ദീപ കലോത്സവത്തിന്‍റെ ജഡ്ജിയായി എത്തുകയായിരുന്നു. അതേസമയം വിവാമുണ്ടാകും മുന്‍പാണ് ദീപയെ നിയോഗിച്ചതെന്നായിരുന്നു സംഘാടകരുടെ വാദം. മലയാളം അധ്യാപിക എന്ന നിലയ്ക്കാണ് ദീപയെ നിയോഗിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വ്യക്തമാക്കി.

 അനിശ്ചിതത്വം

അനിശ്ചിതത്വം

എന്നാല്‍ ദീപയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാരും എബിവിപിക്കാരും കെഎസ്യുക്കാരും പ്രതിഷേധിച്ച് രംഗത്തെത്തി. എല്‍എം ഹയര്‍ സെക്കന്‍ററി സ്കൂളായിരുന്നു ഉപന്യാസത്തിന്‍റെ വേദിയായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം കനത്തതോടെ വേദി മാറ്റി.ഇതോടെ പരിപാടി അനിശ്ചിതത്വത്തിലായി.

 കസ്റ്റഡിയില്‍ എടുത്തു

കസ്റ്റഡിയില്‍ എടുത്തു

എന്നാല്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഒന്‍പത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മാത്രമല്ല പ്രതിഷേധത്തെ അവഗണിച്ച് പോലീസ് സുരക്ഷയില്‍ ദീപ നിശാന്ത് മൂല്യ നിര്‍ണയം നടത്തി മടങ്ങുകയും ചെയ്തു.

 മാപ്പ് കൊടുത്തു

മാപ്പ് കൊടുത്തു

ഈ നടപടിയെ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍.തന്‍റെ ഫേസ്ബുക്കില്‍ ​എഴുതിയ കുറിപ്പിലാണ് ജയശങ്കറിന്‍റെ പരിഹാസം. കുറിപ്പ് ഇങ്ങനെ-ദീപാ പാപങ്ങൾ ഏറ്റുപറഞ്ഞു പശ്ചാത്തപിച്ച മഗ്ദലന മറിയത്തിന് കരുണാമയനായ യേശുദേവൻ മാപ്പുകൊടുത്തു.

മഹത്വപ്പെടുത്തി

മഹത്വപ്പെടുത്തി

കവിത മോഷണക്കേസിൽ കയ്യോടെ പിടിക്കപ്പെട്ട ദീപാ നിശാന്തിന് സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖനും പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിലും ചേർന്ന് മാപ്പു കൊടുത്തു എന്നു മാത്രമല്ല, മഹത്വപ്പെടുത്തുകയും ചെയ്തു.

 വിധി കര്‍ത്താവാക്കി

വിധി കര്‍ത്താവാക്കി

സൗന്ദര്യാരാധകനും സാഹിത്യകാരനുമായ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെവി മോഹൻകുമാർ ആലപ്പുഴയിലെ സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ ദീപടീച്ചറെ ക്ഷണിച്ചു വരുത്തി മലയാള ഉപന്യാസ മത്സരത്തിൻ്റെ വിധികർത്താവാക്കി.

 വിരട്ടി ഓടിച്ചു

വിരട്ടി ഓടിച്ചു

പ്രതിഷേധിച്ച KSU, ABVP ചട്ടമ്പികളെ പോലീസിനെക്കൊണ്ട് വിരട്ടി ഓടിച്ചു.ദീപാ നിശാന്തിനെ ബഹു മുഖ്യമന്ത്രിയുടെ സാഹിത്യ ഉപദേഷ്ടാവായി നിയമിക്കാനും സാധ്യതയുണ്ട്.വിളക്കു കൈവശമുളളവനെങ്ങും
വിശ്വം 'ദീപ'മയം...

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Advocate jayasankar fb post against deepa nishanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X