"ജലീലിനെ 'ഏറ്റുമുട്ടലിൽ' വധിച്ച തണ്ടർബോൾട്ട് സഖാക്കൾക്ക് മെഡൽ ലഭിക്കും! പരിഹസിച്ച് ജയശങ്കര്‍
വയനാട് വൈത്തിരിയില്‍ ലക്കിടിയിലെ റിസോര്‍ട്ടില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഡ്വ ജയശങ്കര്‍. ഇടതുപക്ഷ പുരോഗമന മനുഷ്യോന്മുഖ സർക്കാർ അധികാരത്തിൽ വന്നശേഷം 'ഏറ്റുമുട്ടലിൽ' കൊല്ലപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീൽ.ജലീലിൻ്റേ ശരീരത്തിൽ വെടിയേറ്റ മുറിവുകൾ നിരവധിയാണ്; പോലീസ് ഏമാനന്മാർക്കാർക്കും പോറൽ പോലുമേറ്റില്ലെന്നും ജയശങ്കര്‍ തന്‍റെ പോസ്റ്റില്‍ പറഞ്ഞു. പോസ്റ്റ് വായിക്കാം

വയനാട്ടിൽ മറ്റൊരു വർഗീസ്.മാവോയിസ്റ്റ് നേതാവ് സിപി ജലീൽ പോലീസുമായുളള 'ഏറ്റുമുട്ടലിൽ' കൊല്ലപ്പെട്ടു. ജലീലിൻ്റേ ശരീരത്തിൽ വെടിയേറ്റ മുറിവുകൾ നിരവധിയാണ്; പോലീസ് ഏമാനന്മാർക്കാർക്കും പോറൽ പോലുമേറ്റില്ല.
ഇടതുപക്ഷ പുരോഗമന മനുഷ്യോന്മുഖ സർക്കാർ അധികാരത്തിൽ വന്നശേഷം 'ഏറ്റുമുട്ടലിൽ' കൊല്ലപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീൽ. മുമ്പ് കരുളായി വനത്തിൽ പോലീസിനോട് 'ഏറ്റുമുട്ടി' കുപ്പു ദേവരാജും അജിതയും വീരമൃത്യു വരിച്ചിരുന്നു.
മാവോയിസ്റ്റുകളെ കൊല്ലുന്നത് കോൺഗ്രസിനും ബിജെപിക്കും സന്തോഷമുളള കാര്യമാണ്. അതുകൊണ്ട് ഹർത്താൽ ഉണ്ടാവില്ല. ജസ്റ്റിസ് ആൻ്റണി ഡൊമിനിക്ക് അധ്യക്ഷനായി പരിലസിക്കുന്ന മനുഷ്യാവകാശ കമ്മീഷനെക്കൊണ്ടും ഉപദ്രവമില്ല. സാംസ്കാരിക നായകരും മനുഷ്യാവകാശ പ്രവർത്തകരും സുഖസുഷുപ്തിയിലാണ്. ഭരണം മാറുന്നതു വരെ അവരാരും ഉണരുന്ന പ്രശ്നമില്ല.ജലീലിനെ 'ഏറ്റുമുട്ടലിൽ' വധിച്ച തണ്ടർബോൾട്ട് സഖാക്കൾക്ക് അടുത്ത റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ട സേവനത്തിനുളള പോലീസ് മെഡൽ ലഭിക്കും, തീർച്ച.












Click it and Unblock the Notifications