Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല'.. രൂക്ഷ പരിഹാസവുമായി അഡ്വ ജയശങ്കര്‍

തിരുവനന്തപുരം: സിറ്റിങ്ങ് സീറ്റായ അമേഠിയില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍. വയനാട് രാഹുല്‍ ഒരിക്കലും കൈവിടില്ലെന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം ഇപ്പോഴാണ് മനസിലായതെന്ന് ജയശങ്കര്‍ ഫേസ്ബക്കില്‍ കുറിച്ചു. സ്മൃതി ഇറാനി ആരാണെന്ന് പ്രിയങ്ക ഗാന്ധി ഇനി ഒരിക്കലും ചോദിക്കില്ലെന്നും ജയശങ്കര്‍ പരിഹസിച്ചു. കുറിപ്പ് ഇങ്ങനെ

rahuljay-15586

ഒരു വേനലിന് ഒരു വർഷമുണ്ട്.വയനാട്ടിൽ 4,31,770 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുൽഗാന്ധി, സ്ഥിരം സീറ്റായ അമേഠിയിൽ സ്മൃതി ഇറാനിയോട് 45,327 വോട്ടിനു തോറ്റു.രാഹുൽ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിൻ്റെ ആന്തരാർത്ഥം ഇപ്പോഴാണ് പിടികിട്ടിയത്.

ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല.രാഹുൽഗാന്ധി അമേഠി നിലനിർത്തും വയനാട്ടിൽ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്നാണ് മനോരമാദി പത്രങ്ങൾ പ്രചരിപ്പിച്ചത്. അത് ഒഴിവായി. പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുക.വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിൻ്റെ സങ്കടത്തിലും പങ്കു ചേരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+