കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരില്ല മക്കളേ.. രൂക്ഷ പരിഹാസവുമായി ജയശങ്കർ

Google Oneindia Malayalam News

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പീഡന പരാതിയിൽ ഇരയുടെ മൊഴി മാത്രം മതി അറസ്റ്റിന് എന്നിരിക്കേ പരാതി കിട്ടി 86ാം ദിവസമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നീതി തേടി കന്യാസ്ത്രീകൾക്ക് തെരുവിൽ ഇറങ്ങേണ്ട അവസ്ഥ വരെയുണ്ടായി.

പോലീസിൽ പിടിമുറുക്കി സംഘപരിവാർ.. സിപിഎം-കോൺഗ്രസ് അനുകൂലികൾ സംഘപാളയത്തിലേക്ക്പോലീസിൽ പിടിമുറുക്കി സംഘപരിവാർ.. സിപിഎം-കോൺഗ്രസ് അനുകൂലികൾ സംഘപാളയത്തിലേക്ക്

ബിഷപ്പിനെ സംരക്ഷിക്കാൻ ശ്രമിച്ചു എന്ന ആരോപണം സഭയ്ക്ക് മുകളിലുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് വൈകിയതിന് സർക്കാരും പഴി കേൾക്കുന്നു. ബിഷപ്പിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ രൂക്ഷ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ad

മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകും വരെ കാത്തിരിക്കാൻ പോലീസ് കൂട്ടാക്കിയില്ല; പരിശുദ്ധ ഫ്രാങ്കോ പുണ്യാളനെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി ജങ്ഷനിൽ സത്യഗ്രഹം നടത്തിയ കന്യാസ്ത്രീകൾക്കും അവർക്കു പിന്തുണ നൽകിയ കുലംകുത്തികളായ ചില വൈദികർക്കും കത്തോലിക്കാ തിരുസഭയെ അപഹസിക്കാനും അപകീർത്തിപ്പെടുത്താനും ഒരുമ്പിട്ട അല്പബുദ്ധികൾക്കും സന്തോഷിക്കാം. പരിശുദ്ധ പിതാവിനെ സഹായിക്കാൻ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സർക്കാരിനും ഗൂഢമായി ആനന്ദിക്കാം.

കന്യാസ്ത്രീയ്‌ക്കെതിരെ സിഡിയുമായി പിസി ജോർജ്! മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശനംകന്യാസ്ത്രീയ്‌ക്കെതിരെ സിഡിയുമായി പിസി ജോർജ്! മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശനം

പക്ഷേ ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കൾക്കു വിട്ടുകൊടുക്കുകയും ഇല്ല. സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും. സത്യമായും നിങ്ങൾ എന്നിൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾ സത്യം എന്തെന്ന് അറിയും, സത്യം നിങ്ങളെ സ്വതന്ത്രമാക്കും. (യോഹന്നാൻ 8:32) എന്നാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Advocate Jayasankar's facebook post about Bishop's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X