കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊച്ചാപ്പ സ്വപ്നസുന്ദരിയെ വിളിച്ചത് കൊഞ്ചിക്കുഴയാനല്ല,യൂനിവേഴ്സിറ്റിയിൽ ഗോൾഡ്കോഴ്സ് തുടങ്ങത് പറയാൻ'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ മന്ത്രി കെടി ജലീലിന്റെ നമ്പറും ഉൾപ്പെട്ടത് വിവാദമായിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ 9 തവണയാണ് സ്വപ്‌ന സുരേഷ് മന്ത്രി ജലീലുമായി സംസാരിച്ചത്. ജലീലിന്‍റെ പേഴ്സണല്‍ സ്റ്റാഫ് നസീറുമായും സ്വപ്ന സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പരിഹസിച്ച് ജയശങ്കർ

പരിഹസിച്ച് ജയശങ്കർ

സ്വപ്ന സുരേഷ് ജലീൽ കൊച്ചാപ്പയെ നിരന്തരം ഫോണിൽ വിളിച്ചതും കൊച്ചാപ്പ സ്വപ്ന സുന്ദരിയെ തിരിച്ചു വിളിച്ചതും കൊച്ചു വർത്തമാനം പറയാനല്ല, കൊഞ്ചിക്കുഴയാനുമല്ല. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുടുന്നതിനെ പറ്റി ആശങ്ക രേഖപെടുത്താൻ പോലും ആയിരുന്നില്ല.

Recommended Video

cmsvideo
How Swapna Suresh And Sandeep Nair Escaped From Kerala; Here All Details | Oneindia Malayalam
വിശദീകരണം

വിശദീകരണം

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിൻ്റെ സാങ്കേതിക സഹായത്തോടെ കേരള/ ഗാന്ധി/കലിക്കറ്റ് സർവകലാശാലകളിൽ ഡിപ്ലോമാറ്റിക് ഗോൾഡ് ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്ന കാര്യം ചർച്ച ചെയ്യാനായിരുന്നു, ജയശങ്കർ പോസ്റ്റിൽ പരിഹസിച്ചു. അതേസമയം കോളിൽ വിശദീകരണവുമായി കെടി ജലീൽ രംഗത്തെത്തി.

നിർദ്ദേശ പ്രകാരം

നിർദ്ദേശ പ്രകാരം

സ്വപ്നയെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച മന്ത്രി അത് പക്ഷേ യുഎഇ കോൺസുലേറ്റ് ജനറലി​​​െൻറ നിർദേശപ്രകാരമാണെന്ന് വ്യക്തമാക്കി.2020 മേയ്​ 27ന്​ യുഎഇ കോൺസൽ ജനറലിന്റെ ഔദ്യോഗിക നമ്പറിൽ നിന്ന് തന്നെ വിളിക്കുകയായിരുന്നു. ഭക്ഷണക്കിറ്റ് വിതരണം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൾ.

ബിൽ അയച്ച് കൊടുത്തു

ബിൽ അയച്ച് കൊടുത്തു

താത്പര്യമുണ്ടെന്ന് താൻ വ്യക്തമാക്കിയതോടെ സ്വപ്നയുടെ കോൺടാക്റ്റ് നമ്പർ നൽകുകയായിരുന്നു. റിലീഫ് പരിപാടിയുടെ ഭാഗമായി 1000ത്തിൽ അധികം ഭക്ഷണകിറ്റുകൾ എടപ്പാൾ പഞ്ചായത്തിൽ ഉൾപ്പെടെ വിതരണം ചെയ്തിരു്നുവെന്നും എടപ്പാൾ കൺസ്യൂമർ ഫെഡ്​ ഓഫിസിൽനിന്ന്​​ ബിൽ കോൺസുലേറ്റ് ജനറൽ ഓഫിസിലേക്ക്​​ അയച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സ്ക്രീൻഷോട്ടുകൾ ഉണ്ട്

സ്ക്രീൻഷോട്ടുകൾ ഉണ്ട്

ബിൽ തുക കിട്ടാത്തതിനെ തുടർന്ന് സ്വപ്നയുമായി ഫോണിൽ വീണ്ടും ബന്ധപ്പെട്ടിരുന്നു. തുക എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചതെന്നും കെടി ജലീൽ പറഞഅഞു. സ്വപ്നയെ താൻ അസമയത്തല്ല വിളിച്ചത്. വന്ന സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

English summary
Advocate jayasankar mocks minister KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X