• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വിപ്ലവ തീപ്പന്തം ഷംസീറിന്റെ ഭാര്യയുടെ നിയമനം ബൂര്‍ഷ്വാ കോടതി റദ്ദാക്കി; രൂക്ഷ പരിഹാസവുമായി ജയശങ്കര്‍

കൊച്ചി: നേതാക്കളുടെ ബന്ധുനിയമന വിവാദങ്ങളാണ് ഏറെ നാളായി സിപിമ്മിനെ വലച്ചു കൊണ്ടിരിക്കുന്നത്. മന്ത്രി കെടി ജലീലിന്റെ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചതില്‍ പ്രതിപക്ഷം രൂക്ഷമായ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കേയാണ് സിപിഎമ്മിന് ഇരുട്ടടിയായി എഎന്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം കോടതി റദ്ദ് ചെയ്യുന്നത്.

നുണകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങളാണ് ഹരികുമാറിനെ കൊന്നത്; ഏതെങ്കിലും ഒരു ആരോപണത്തിന് തെളിവുണ്ടോ?

ഷംസീറിന്റെ ഭാര്യ ഷഹലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ ചട്ടവിരുദ്ധ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ ഡോ. എംപി ബിന്ദുവിന്റെ പരാതിയിലാണ് കോടതിയുടെ നടപടിയുണ്ടായത്. സംഭവത്തില്‍ ഷംസീറിനെതിരെ രൂക്ഷമായ പരിഹാസമാണ് രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

വിപ്ലവ തീപ്പന്തം

വിപ്ലവ തീപ്പന്തം

തലശ്ശേരി എംഎല്‍എയും വിപ്ലവ തീപ്പന്തവുമായ സഖാവ് എഎന്‍ ഷംസീറിന്റെ സഹധര്‍മ്മിണി ഷഹലയെ കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ നിയമിച്ച നടപടി ബൂര്‍ഷ്വാ കോടതി റദ്ദാക്കി.

നിയമിക്കാന്‍ ഉത്തരവിട്ടു

നിയമിക്കാന്‍ ഉത്തരവിട്ടു

വിജ്ഞാപനത്തിനും റാങ്ക് ലിസ്റ്റിനും വിപരീതമായാണ് നിയമനമെന്ന് കുറ്റപ്പെടുത്തി. ഉയര്‍ന്ന യോഗ്യതയും കൂടുതല്‍ പ്രവൃത്തി പരിചയവുമുളള ഹര്‍ജിക്കാരിയെ നിയമിക്കാന്‍ ഉത്തരവിട്ടു. വിജ്ഞാപനവും റാങ്ക് ലിസ്റ്റുമൊക്കെ ലംഘിക്കാനുളളതാണ്.

ഷഹല സഖാവിന്റെ നിയമനവും

ഷഹല സഖാവിന്റെ നിയമനവും

അതാണ് നവോത്ഥാന പാരമ്പര്യം. ഉയര്‍ന്ന യോഗ്യതയോ കൂടിയ പ്രവൃത്തി പരിചയമോ അല്ല, ഉയര്‍ന്ന നേതാവിനോടുളള അടുപ്പവും ബന്ധവുമാണ് നിയമനത്തിനു പരിഗണിക്കുന്നത്. സുധീര്‍ നമ്പ്യാരുടെയും കെടി അദീബിന്റെയും നിയമനങ്ങള്‍ പോലെ പരിപാവനമാണ് ഷഹല സഖാവിന്റെ നിയമനവും.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി ഒരു കാരണവശാലും കണ്ണൂര്‍ സര്‍വകലാശാല അംഗീകരിക്കില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കും. അവിടെയും തോറ്റാല്‍ ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കും. പൊരുതുന്ന യുവത്വത്തിന്റെ പടനായകനെ അപകീര്‍ത്തിപ്പെടുത്താനുളള നീക്കത്തെ രാഷ്ട്രീയമായി നേരിടും.

കരിദിനം ആചരിക്കും

കരിദിനം ആചരിക്കും

നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഹൈക്കോടതിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ പ്രതീകാത്മകമായി നാടു കടത്തുമെന്നും പരിഹസിക്കുന്ന ജയശങ്കര്‍ 'ഇടതുപക്ഷം സ്വജനപക്ഷം'. എന്ന ഹാഷ്ടാഗോടെയാണ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അനധികൃതം

അനധികൃതം

തലശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം അനധികൃതമമെന്ന് കണ്ടെത്തിയതിനാലാണ് കോടതിയുടെ നടപടിയുണ്ടായത്. ഒന്നാംറാങ്കുകാരിയും പരാതിക്കാരിയുമായ ഡോ.ബിന്ദുവിനെ മറികടന്നായിരുന്നു ഷഹലയുടെ നിയമനം.

ഹര്‍ജിയില്‍ ആരോപിച്ചത്

ഹര്‍ജിയില്‍ ആരോപിച്ചത്

ഇതിനെതിരെ ഡോ. ബിന്ദു കോടതിയെ സമീപിക്കുകയായിരുന്നു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഷംസീറിന്റെ ഭാര്യയെ അസി.പ്രൊഫസര്‍ സ്ഥാനത്തേക്ക് നിയമിച്ചത് എന്നാണ് ഡോ. എംപി ബിന്ദു ഹര്‍ജിയില്‍ ആരോപിച്ചത്.

ഭാര്യയ്ക്ക് വേണ്ടി

ഭാര്യയ്ക്ക് വേണ്ടി

കരാറടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ സ്ഥാനത്തേക്കുളള നിയമനത്തിന്റെ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത് ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിക്കുന്നു എന്നായിരുന്നു. എന്നാല്‍ പിന്നീട് ഈ വിഞ്ജാപനം തിരുത്തുകയും ഷംസീറിന്റെ ഭാര്യയ്ക്ക് വേണ്ടി ഒബിസി മുസ്ലീം എന്നാക്കിയെന്നും ബിന്ദു പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

വിശദീകരണം

വിശദീകരണം

ബന്ധു നിയമന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയോടും സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സംവരണതത്വമനുസരിച്ചു നിയമനം നടത്തിയെന്നായിരുന്നു സര്‍വകലാശാലശാലയുടെ മറുപടി.

അനര്‍ഹമായ നിയമനം

അനര്‍ഹമായ നിയമനം

ഭരണത്തിലുള്ള പാര്‍ട്ടിയിലെ എംഎല്‍എയുടെ ഭാര്യക്ക് അനര്‍ഹമായ നിയമനം നല്‍കിയതു ന്യായീകരിക്കാനാണ് സംവരണത്തിന്റെ പേരുപറയുന്നത്. നിയമവിദ്ധവും സേച്ഛാപരവുമായ നിയമനം റദ്ദാക്കി, അര്‍ഹതപ്പെട്ട നിയമനം തനിക്കു നല്‍കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി അംഗീകിരിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ജയശങ്കര്‍

ലക്ഷ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്ന് കോണ്‍ഗ്രസ്; പാര്‍ട്ടിയിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക്

English summary
Advocate A Jayasankar on high court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more