കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയാണ് ശബരിമല, പിള്ള അധ്വാനിയും: പിണറായി ആളിക്കത്തിക്കാന്‍ കര്‍പ്പൂരമാകുകയാണെന്നും ജയശങ്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കേരളത്തില്‍ സവിശേഷമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോയപ്പോള്‍ കോണ്‍ഗ്രസ്സും ബിജെപിയും കോടതി വിധിക്കെതിരെ പരസ്യമായി രംഗത്ത് വരികയായിരുന്നു.

<strong>ഉപതിരഞ്ഞെടുപ്പ്; 5 ല്‍ 4 മണ്ഡലത്തിലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വന്‍ മുന്നേറ്റം, ബിജെപിക്ക് അടിപതറി</strong>ഉപതിരഞ്ഞെടുപ്പ്; 5 ല്‍ 4 മണ്ഡലത്തിലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വന്‍ മുന്നേറ്റം, ബിജെപിക്ക് അടിപതറി

ബിജെപി ശബരിമല വിഷയത്തെ മുതലെടുക്കുന്ന എന്ന ആരോപണം ആദ്യമേ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ളതന്നെ അതേക്കുറിച്ച് വെളിപ്പെടുത്തകയും. ഈ അവസരത്തിലാണ് കേരളത്തിലെ നിലവിലെ സ്ഥിവിശേഷങ്ങളെ നിരീക്ഷീച്ച് കൊണ്ട് അഡ്വ: ജയശങ്കര്‍ തന്റെ അഭിപ്രായം ഫേസ്ബുക്കില്‍ കുറിക്കുന്നത്.

തന്ത്രി വിളിച്ചിരുന്നു

തന്ത്രി വിളിച്ചിരുന്നു

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നടഅടക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്ത്രി തന്നെ വിളിച്ചിരുന്നു, ശബരിമല വിഷയം ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരമാണ് എന്നു തുടങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തലായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

അജണ്ട രൂപപ്പെടുത്തിയത്

അജണ്ട രൂപപ്പെടുത്തിയത്

ശബരിമല വിഷയത്തില്‍ അജണ്ട രൂപപ്പെടുത്തിയത് ബിജെപിയാണ്. നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ പലരും വീണു. നമ്മുടെ അജണ്ടയില്‍ മറ്റുള്ളവര്‍ കൊഴിഞ്ഞു പോകുമെന്നും അവസാനം ബിജെപിയും എതിര്‍കക്ഷിയായ കമ്മ്യൂണിസ്റ്റ് സര്‍ക്കാറും മാത്രമെ ശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജയശങ്കര്‍

ജയശങ്കര്‍

ഈ സാഹചര്യത്തിലാണ് കേരളത്തിലെ അയോധ്യയാണ് ശബരിമല. അഭിനവ അദ്വാനിയാണ് ശ്രീധരന്‍ പിള്ളയെന്നും രാഷ്ട്രീയ നിരക്ഷകനായ ജയശങ്കര്‍ അവകാശപ്പെടുന്നത്. വിഷയം ആളിക്കത്തിക്കാന്‍ കര്‍പ്പൂരമാകുന്നത് സഖാവ് പിണറായി വിജയനാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അയോധ്യയാണ് ശബരിമല

അയോധ്യയാണ് ശബരിമല

കേരളത്തിലെ അയോധ്യയാണ് ശബരിമല; അഭിനവ അദ്വാനിയാണ് അഡ്വ ശ്രീധരന്‍ പിള്ള. മൂല്യാധിഷ്ഠിത രാഷ്ട്രീയം, ഗാന്ധിയന്‍ സോഷ്യലിസം മുതലായ സിദ്ധാന്തങ്ങളുമായി 1984ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി പൊളിഞ്ഞു പാളീസായി.

രാമജന്മഭൂമി പ്രശ്‌നം

രാമജന്മഭൂമി പ്രശ്‌നം

സ്വന്തം വീടിരിക്കുന്ന ഗ്വാളിയറില്‍ അടല്‍ ബിഹാരി വാജ്‌പേയി രണ്ടര ലക്ഷം വോട്ടിനു തോറ്റു തുന്നംപാടി എന്നാണ് ചരിത്രം. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷനായ അദ്വാനി രാമജന്മഭൂമി പ്രശ്‌നം ആളിക്കത്തിച്ചു.

ശ്രീധരന്‍ പിള്ളയാണ് സെന്റര്‍ ഫോര്‍വേഡ്

ശ്രീധരന്‍ പിള്ളയാണ് സെന്റര്‍ ഫോര്‍വേഡ്

രഥയാത്ര നടത്തി പാര്‍ലമെന്റില്‍ പ്രധാന പ്രതിപക്ഷമായി, പളളിപൊളിച്ചു ഭരണകക്ഷിയായി. രാമതരംഗം ഏശാതെ പോയ കേരളത്തില്‍ അയ്യപ്പ തരംഗം അലയടിക്കുകയാണ്. ശ്രീധരന്‍ പിള്ളയാണ് സെന്റര്‍ ഫോര്‍വേഡ്, ഇടതു വിങ്ങില്‍ തന്ത്രി രാജീവര്, വലതു വിങ്ങില്‍ പന്തളം തമ്പുരാന്‍.

കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍

കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍

മിഡ്ഫീല്‍ഡില്‍ നിറഞ്ഞു കളിക്കുന്നത് സുകുമാരന്‍ നായര്‍, ഡീപ് ഡിഫന്‍സില്‍ തുഷാര്‍ വെള്ളാപ്പള്ളി, ഗോള്‍ വല കാക്കുന്നത് പൂഞ്ഞാര്‍ വ്യാഘ്രം പിസി ജോര്‍ജ്. റിസര്‍വ് ബെഞ്ചില്‍ രമേശ് ചെന്നിത്തല. കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിയും മാണിസാറും.

കര്‍പ്പൂരമാകുന്നത് പിണറായി

കര്‍പ്പൂരമാകുന്നത് പിണറായി

പതിറ്റാണ്ടുകളായി അടഞ്ഞു കിടന്ന അയോധ്യയില്‍ ആരാധന അനുവദിച്ച് അദ്വാനിക്കു കളമൊരുക്കി കൊടുത്തത് രാജീവ് ഗാന്ധി; ശബരിമല വിഷയം ആളിക്കത്തിക്കാന്‍ കര്‍പ്പൂരമാകുന്നത് സഖാവ് പിണറായി വിജയന്‍. സ്വാമിയേ ശരണമയ്യപ്പാ എന്ന് കുറിച്ചുകൊണ്ടാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ജയശങ്കര്‍

കൂടുതല്‍ വഷളാക്കിയത്

കൂടുതല്‍ വഷളാക്കിയത്

സുപ്രീംകോടതി വിധിയെ ആദ്യഘട്ടത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും ആര്‍എസ്എസ് പോലുള്ള പരിവാര്‍ സംഘടനകളും സ്വാഗതം ചെയ്‌തെങ്കിലും പിന്നീട് പലരും നിലപാട് മാറ്റിയതോടെയാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയത്.

Recommended Video

cmsvideo
വിവാദ പ്രസംഗം പുറത്ത് വന്നപ്പോള്‍ ഉരുണ്ടുകളിച്ച് ശ്രീധരന്‍ പിള്ള | Oneindia malayalam
ഇന്നും അതിക്രമം

ഇന്നും അതിക്രമം

നേരത്തെ തുലാമാസപൂജകള്‍ക്കായി നടതുറന്ന ദിവസങ്ങളിലേത് പോലെ തന്നെ ചിത്തിര ആട്ടവിശേഷങ്ങള്‍ക്കായി നടതുറന്ന ഇന്നലെ മുതല്‍ തന്നെ സ്ത്രീപ്രവേശനത്തിനെതിരെ തുടങ്ങിയ പ്രതിഷേധം ഇന്നും തുടരുകയാണ്. 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേയും ഇന്ന് സന്നിധാനത്ത് അതിക്രമം ഉണ്ടായി.

<strong>ദര്‍ശനത്തിന് എത്തിയത് ശശികല ടീച്ചറുടെ അറിവോടെയെന്ന് സ്ത്രീയുടെ ഭര്‍ത്താവ്</strong>ദര്‍ശനത്തിന് എത്തിയത് ശശികല ടീച്ചറുടെ അറിവോടെയെന്ന് സ്ത്രീയുടെ ഭര്‍ത്താവ്

English summary
Advocate A Jayasankar on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X