കടകംപള്ളി സുരേന്ദ്രനെ മന്ത്രി സഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണം; രൂക്ഷവിമര്‍ശനവുമായി ജയശങ്കര്‍
Recommended Video

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഇന്നലെ 2 യുവതികളെ എത്തിക്കാനുള്ള ശ്രമം അവസാന നിമിഷം പോലീസ് ഉപേക്ഷിച്ചത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. ചിലരുടെ ആക്ടിവിസത്തിന്റെ കരുത്ത് തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്നായിരുന്നു മന്ത്രിയുടെ നിലപാട്.
വിവിധ സമരങ്ങളിലൂടെ നേരത്തെ തന്നെ വിവാദങ്ങളില്‍പ്പെട്ട ആക്ടിവിസ്റ്റ് രഹ്നഫാത്തിമയെ പോലൊരാള്‍ സന്നിധാനത്ത് എത്തിയാല്‍ പ്രശ്നം വഷളാകുമെന്ന് മന്ത്രി ഡിജിപിയേയും ഐജി എസ് ശ്രീജിത്തിനേയും നേരിട്ട് അറിയിക്കുകയായിരുന്നു. പിന്നീടാണ് ഇരുവരേയും നടപന്തലില്‍ നിന്ന് തിരിച്ചിറക്കിയത്. ഈ സാഹചര്യത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ എ ജയശങ്കര്‍. അദ്ദേഹത്തിന്റെ വിമര്‍ശനം ഇങ്ങനെ..

തന്ത്രിയെ കിന്ത്രിയെന്നു വിളിച്ച മന്ത്രി
ശബരിമല തന്ത്രിയെ കിന്ത്രിയെന്നു വിളിച്ച ഒരു ദേവസ്വം മന്ത്രി നമുക്കുണ്ടായിരുന്നു- ജി സുധാകരൻ. അദ്ദേഹം ഇപ്പോഴും മന്ത്രിയാണ്. മരാമത്ത് വകുപ്പാണെന്നു മാത്രം.
കടകംപള്ളി സുരേന്ദ്രൻ ആളു യോഗ്യനാണ്, പക്ഷേ ദേവസ്വം ഭരണം തീരെ പോരാ.

കോടതിയലക്ഷ്യമാണ്
സുപ്രീംകോടതി വിധി പ്രകാരം പോലീസ് അകമ്പടിയോടെ ശബരിമല സന്നിധാനത്തിലെത്തിയ ഭക്തവനിതകളെ മടക്കിയയച്ച സംഭവം കോടതിയലക്ഷ്യമാണ്, സാംസ്കാരിക കേരളത്തിനു മൊത്തം അപമാനകരമാണ്.

പതിനെട്ടാം പടി കയറിയാൽ
മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിൻ്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയും. യുവതികൾ പതിനെട്ടാം പടി കയറിയാൽ ക്ഷേത്രം പൂട്ടി സ്ഥലം വിടുമെന്ന് കണ്ഠരര് രാജീവര് ഒരു ഉണ്ടയില്ലാവെടി പൊട്ടിച്ചു.

മന്ത്രി വിരണ്ടുപോയി
ഏതാനും പൂണൂൽ ധാരികൾ നിലത്തു കുത്തിയിരുന്നു ശരണം വിളിച്ചപ്പോൾ മന്ത്രി വിരണ്ടുപോയി. ഭക്തകളെ മലയിറക്കി, അവരുടെ ഊരും പേരും തിരക്കാഞ്ഞ പോലീസിനെ കുറ്റപ്പെടുത്തി; എല്ലാത്തിനുമുപരി ഇത:പര്യന്തം സർക്കാരിനു സ്തുതി പാടിയ ആക്ടിവിസ്റ്റുകളെ അടച്ചാക്ഷേപിച്ചു.

പാർട്ടിക്കൂറും പ്രത്യയശാസ്ത്ര ബോധവും
കടകംപള്ളിയുടെ സ്ഥാനത്ത് പാർട്ടിക്കൂറും പ്രത്യയശാസ്ത്ര ബോധവുമുളള മറ്റേതെങ്കിലും സഖാവായിരുന്നെങ്കിൽ ഇന്ന് ശബരിമലയിൽ ബ്ലൂ സ്റ്റാർ ഓപ്പറേഷൻ നടക്കുമായിരുന്നു.

മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണം
ദേവസ്വം ബോർഡ് പ്രസിഡന്റിനെ പോലെ നിലപാടും നിലവാരവും ഇല്ലാത്തയാളാണ് ദേവസ്വം മന്ത്രിയെന്ന് ഇതോടെ തെളിഞ്ഞു. നവോത്ഥാന മൂല്യങ്ങൾ കൈവിട്ടു ബ്രാഹ്മണ പൗരോഹിത്യ ശാഠ്യത്തിനു കീഴടങ്ങിയ കടകംപള്ളിയെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണം. കുറഞ്ഞപക്ഷം ദേവസ്വം വകുപ്പ് കൊളളാവുന്ന മറ്റാരെയെങ്കിലും ഏല്പിക്കണം.
ഫേസ്ബുക്ക് പോസ്റ്റ്
ജയശങ്കര്‍
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications