പി ശശി സിപിഎമ്മിലേക്ക് തിരിച്ചുവരുന്നു;സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്താൻ, മഹത്തായ ഇന്ത്യൻ വിപ്ലവം!!
തിരുവനന്തപുരം: മുൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ശശിയെ സിപിഎം പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രൂക്ഷ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്ത് വന്നു. അവൻ വീണ്ടും വരുന്നു എന്ന തലകെട്ടിലൂടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്താനും അതുവഴി മഹത്തായ ഇന്ത്യൻ വിപ്ലവത്തിനു വഴിയൊരുക്കാനും ശശി സഖാവിന്റെ പുനരാഗമനം സഹായിക്കുമെന്നാണ് അദ്ദേഹം പരിഹസിക്കുന്നത്.
2011ലാണ് ഗുരുതരമായ സദാചാര ലംഘന ആരോപണത്തെ തുടര്‍ന്ന് പി ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു അന്ന് ശശി. ടിപി നന്ദകുമാര്‍ നല്‍കിയ കേസില്‍ ശശിയെ കഴിഞ്ഞ വര്‍ഷം ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം ശശി സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സമിതി ശശിക്ക് വീണ്ടും അംഗത്വം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തെന്നാണഅ പുറത്ത് വന്ന വാർത്ത. ഇതിനെതിരെയാണ് ജയശങ്കർ രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിശദമായി....

പി ജയരാജനെ ഒതുക്കാൻ
സഖാവ് പി ശശിയെ തിരിച്ചെടുക്കാനുളള സിപിഎം സംസ്ഥാന കമ്മറ്റി തീരുമാനം കണ്ണൂർ ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തതായി മലയാള മനോരമയും മാതൃഭൂമിയും മണത്തറിഞ്ഞു മാലോകരെ അറിയിച്ചു. ഇനി തലശ്ശേരി ഏരിയാ കമ്മറ്റിയിൽ കൂടി റിപ്പോർട്ട് ചെയ്താൽ സഖാവിന് വിപ്ലവ പാർട്ടിയിലെ അംഗത്വം തിരിച്ചു കിട്ടുമത്രേ. പി ജയരാജനെ ഒതുക്കാൻ വേണ്ടിയാണ് ശശിയെ തിരിച്ചു കൊണ്ടുവരുന്നതെന്ന് മാധ്യമ സിൻഡിക്കേറ്റുകാരും മറ്റ് അസൂയക്കാരും പ്രചരിപ്പിക്കുന്നുണ്ട്. അത് സത്യമാകാൻ ഇടയില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്താൻ
സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്താനും അതുവഴി മഹത്തായ ഇന്ത്യൻ വിപ്ലവത്തിനു വഴിയൊരുക്കാനും ശശി സഖാവിന്റെ പുനരാഗമനം സഹായിക്കും. സഖാവ് ഗോപി കോട്ടമുറിയെ പാർട്ടി സംസ്ഥാന കമ്മറ്റിയിലാണ് ഉൾപ്പെടുത്തിയിട്ടുളളത്. കഴിവും കലാവാസനയും പരിഗണിച്ച് ശശിയെ കേന്ദ്രക്കമ്മറ്റിയിൽ അംഗമാക്കാനാണ് സാധ്യത. ഉണർവുളള മണവാട്ടിമാരേ ദീപങ്ങൾ കൊളുത്തുവിൻ! അവൻ വീണ്ടും വരുന്നു!! എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

അഭിഭാഷകൻ
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് ശേഷം അഭിഭാഷകനായി ജോലി ആരംഭിച്ച ശശി മാവിലായില്‍ നിന്നും തലശേരിയിലേക്ക് താമസം മാറിയിരുന്നു. തലശേരി ഏരിയ കമ്മിറ്റിക്ക് കീഴില്‍ അംഗത്വം നല്‍കണമെന്നാണ് ശശിയുടെ ആവശ്യം. പാര്‍ട്ടിയില്‍ നിന്നും പുറത്തായ ശേഷവും സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശശി പാര്‍ട്ടി കേസുകളിലാണ് ഹാജരായിരുന്നത്. ടിപി വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ശശിയാണ്.

പി ജയരാജൻ പാർട്ടിക്ക് അതീതനാകുന്നു
നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരുന്നുവെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലുള്ളപ്പോള്‍ തന്നെ ശശിയുടെ മടങ്ങി വരവ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. അതേസമയം ഔദ്യോഗിക പക്ഷത്തെ പ്രമുഖനായിരുന്ന പി.ശശിക്കെതിരെ സദാചാരലംഘന വിഷയത്തിൽ പാർട്ടിക്കു പരാതി നൽകിയ രണ്ടുപേർക്കെതിരെയും പാർട്ടി നടപടിയെടുത്തു. പരാതി നൽകിയ ഡിവൈഎഫ്ഐ നേതാവ് ഇപ്പോൾ പാർട്ടിക്ക് പുറത്താണ്. അതേസമയം സികെപി പത്മനാഭനെ സാമ്പത്തിക തിരിമറി ആരോപിച്ചു പാർട്ടി സംസ്ഥാന സമിതിയിൽ നിന്നു ബ്രാഞ്ചിലേക്കു തരം താഴ്ത്തിയിട്ടുമുണ്ട്.
തലശ്ശേരി ഏരിയ കമ്മറ്റിയുടെ അഭിപ്രായം
സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇനി തലശ്ശേരി ഏരിയ കമ്മറ്റിയിൽ കൂടി റിപ്പോർട്ട ചെയ്താൽ പി ശശി പാർട്ടിയിലേക്ക് തിരിച്ചു വരും. തിരിച്ചു വരും എന്ന് മാത്രമല്ല. മുൻ കണ്ണൂർ ജില്ല സെക്രട്ടറി ആയതുകൊണ്ട് തന്നെ പെട്ടെന്ന് മേൽകമ്മറ്റിയിലേക്ക് ഉയരുകയും ചെയ്യും. അച്ചടക്കനടപടിക്കു ശേഷവും സിപിഎം നേതാക്കളുമായി അടുത്തബന്ധം പി ശശി പുലർത്തിയിരുന്നു എന്ന തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2015ൽ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റിയിൽ പി ശശിയെ ഉൾപ്പെടുത്തിയിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications