കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ജയിക്കാൻ കാരണം പണം, ഭരണ സ്വാധീനം, സമുദായം; മാണി ഗ്രൂപ്പ് വോട്ട് സജി ചെറിയാന്റെ പെട്ടിയിൽ...

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂരിലെ യുഡിഎഫ് കോട്ടകൾ തകർത്തെറിഞ്ഞ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചിരിക്കുന്നത്. 20956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്റെ വിജയം. കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ രാമചന്ദ്രന്‍നായര്‍ നേടിയ വോട്ടുകളെക്കാള്‍ 17,000ത്തിലധിം നേടിയാണ് ചരിത്രവിജയം കുറിച്ചത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇത് ജനങ്ങളു‍ടെ വിജയമാണ്. ചാനൽ ജഡ്ജിമാരെ ചെങ്ങന്നൂരിലെ ജനങ്ങൾ പാടെ തള്ളിക്കളഞ്ഞെന്ന രീതിയിലാണ് ഇപ്പോൾ സിപിഎം അനുഭാവികൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ജയത്തിന് പിന്നിൽ പണവും ഭരണ സ്വാധീനവുമാണെന്ന വിമർശനവുമായി അഡ്വ. ജയശങ്കർ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റ് വിശദമായി....

11 കൊല്ലത്തെ ഇടവേള

11 കൊല്ലത്തെ ഇടവേള

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി വിജയിച്ചു. സജി ചെറിയാന്റെ ഭൂരിപക്ഷം 20,956. മലപ്പുറത്തും വേങ്ങരയിലും മുസ്ലീംലീഗ് നേടിയതു പോലെ തിളക്കമാർന്ന വിജയം. 11കൊല്ലത്തെ ഇടവേളയ്ക്കു ശേഷമാണ് എൽഡിഎഫ് ഒരു ഉപതെരഞ്ഞെടുപ്പ് ജയിക്കുന്നത്. 2007ലെ തിരുവമ്പാടി ഉപതെരഞ്ഞെടുപ്പാണ് ഇടതുമുന്നണി ഇതിനുമുമ്പ് ഏറ്റവും ഒടുവിൽ ജയിച്ചത്.എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പണം, ഭരണ സ്വാധീനം, സമുദായം

പണം, ഭരണ സ്വാധീനം, സമുദായം


പിറവത്തും അരുവിക്കരയിലും ഉമ്മൻചാണ്ടി ആവിഷ്കരിച്ചു നടപ്പാക്കിയ അതേ തന്ത്രമാണ് ചെങ്ങന്നൂരിൽ സിപിഎം പയറ്റി വിജയിച്ചത്- പണം, ഭരണ സ്വാധീനം, സമുദായം. ഇടതുപക്ഷ സർക്കാരിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ ജനക്ഷേമ നടപടികൾക്കു ലഭിച്ച അംഗീകാരമാണ് എന്നാണ് സഖാക്കൾ മദാറടിക്കുന്നത്. കസ്റ്റഡി മരണവും പോലീസിന്റെ വീഴ്ചകളുമൊക്കെ ഇതോടെ ലാപ്സായി പോലും എന്ന് അദ്ദേഹം പരിഹസിക്കുന്നു.

കേരള കോൺഗ്രസ് വോട്ടുകൾ

കേരള കോൺഗ്രസ് വോട്ടുകൾ


ചരിത്രം ആവർത്തിക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ബാർകോഴയും സോളാറും ജനം നിരാകരിച്ചു എന്നാണ് ഉമ്മൻചാണ്ടി അവകാശപ്പെട്ടത്. കേരള കോൺഗ്രസ് ഇല്ലാതെ ഇടതുപക്ഷ മുന്നണിക്കു ജയിക്കാൻ കഴിയും എന്നാണ് കാനം രാജേന്ദ്രന്റെ അവകാശ വാദം. ചെങ്ങന്നൂരെ മാണി ഗ്രൂപ്പുകാർ ഒന്നടങ്കം സജി ചെറിയാനാണ് വോട്ട് ചെയ്തത് എന്നത് അരമന രഹസ്യമെന്നും അദ്ദേഹം ആരോപിക്കുന്നു.

എൻഎസ്എസ് സമദൂരം വെടിഞ്ഞു

എൻഎസ്എസ് സമദൂരം വെടിഞ്ഞു

എസ്എൻഡിപി യോഗത്തിന്റെ പിന്തുണ ഇടതു സ്ഥാനാർഥിക്കായിരുന്നു എന്ന് വെളളാപ്പളളി നടേശൻ വ്യക്തമാക്കി. എൻഎസ്എസ് സമദൂരം വെടിഞ്ഞു ശരിദൂരമായെന്ന് സുകുമാരൻ നായരും അവകാശപ്പെടും. യാതൊരു അവകാശ വാദവും ഉന്നയിക്കാത്തത് ദേവലോകം കാതോലിക്കാ ബാവയും മാർത്തോമ്മാ, സിഎസ്‌ഐ വൈദികരും പെന്തക്കോസ്ത് ഉപദേശികളുമാണ്. അവരുടെ വിനയത്തിനും ആത്മ പരിത്യാഗത്തിനും കൂപ്പുകൈ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വ്യക്തമായ ലീഡ്

വ്യക്തമായ ലീഡ്

അതേസമയം മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടിയാണ് വിജയമുറപ്പിച്ചത്. കേരള കോണ്‍ഗ്രസ് എം ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും അവസാന നിമിഷം യുഡിഎഫ് പാളയത്തിലേക്ക് എത്തിയ കെ എം മാണിക്ക് തിരിച്ചടിയായി. പോസ്റ്റല്‍ വോട്ടുകളില്‍ ഒരെണ്ണം മാത്രമാണ് സജി ചെറിയാന് നഷ്ടമായത്. ആകെ ലഭിച്ച 43 പോസ്റ്റല്‍ വോട്ടുകളില്‍ 42 എണ്ണവും ഇടത് സ്ഥാനാര്‍ഥിക്കായിരുന്നു.

ഇടതുപക്ഷം വര്‍ഗിയകാര്‍ഡിറക്കി

ഇടതുപക്ഷം വര്‍ഗിയകാര്‍ഡും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് നേടിയ വിജയമാണ് ചെങ്ങന്നൂരിലേതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒന്നുംതന്നെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നത് യാഥാര്‍ഥ്യം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്രത്തോളം ദുരുപയോഗം ചെയ്യാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലമെന്നും ചെന്നിത്തല ആരോപിച്ചു.

English summary
Advocate A Jayasankar's facebook post about Chengannur by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X