കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് പക്ഷ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ അമേരിക്കൻ ചാര സംഘടന; രൂക്ഷ പരിഹാസവുമായി ജയശങ്കർ...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തെന്മല കെവിൻ കൊലപാതകവുമാി ബന്ധപ്പെട്ട് സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്ഐയും പ്രതികൂട്ടിലാണ്. കെവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തി സംഘത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ഉണ്ടെന്നാണ് ആരോപണം ഉയരുന്നത്. സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ പരിഹാസവുമായാണ് അഡ്വ. ജയശങ്കർ രംഗത്തെത്തിയിരിക്കുന്നത്. സാധാരണ എന്ത് അക്രമ സംഭവം നടന്നാലും സിപിഎമ്മിനെ വർഗ ബഹുജന സംഘടനയ്ക്കോ അതുമായി ബന്ധമില്ലെന്ന് പറയാറാണ് പതിവ്. ഇതിനെ പരിഹസിച്ചാണ് ജയശങ്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വർഗ ബഹുജന സംഘടനകൾക്കോ യാതൊരു ബന്ധവുമില്ല. ദുരഭിമാന കൊലയ്ക്ക് പാർട്ടി പണ്ടേ എതിരാണ്. പോളിറ്റ് ബ്യൂറോ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ ഡിഫി പ്രവർത്തകരല്ല. ഇവരെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് കഴിഞ്ഞ വർഷം പുറത്താക്കിയതാണെന്ന് അദ്ദേഹം പരിഹസിക്കുന്നു.

എല്ലാം അമേരിക്കയുടെ കളി

എല്ലാം അമേരിക്കയുടെ കളി


നിർണായകമായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ദിവസം കൊലപാതകം നടത്തിയതിനു പിന്നിൽ കോൺഗ്രസ്- ലീഗ്- ബിജെപി ഗൂഢാലോചനയുണ്ട്. പോലീസ് അക്കാര്യം അന്വേഷിക്കണം. ഇടതുപക്ഷ സർക്കാരിൻ്റെ പ്രതിച്ഛായ തകർക്കാൻ അമേരിക്കൻ ചാരസംഘടന ശ്രമിക്കുന്നതായും വിശ്വാസയോഗ്യമായി അറിയുന്നു. ജനകീയ സർക്കാരിന്റെയും ജനകീയ പോലീസിന്റെയും സൽപേരിനു കളങ്കം ചാർത്താനുളള കുത്സിത ശ്രമത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും ചേർന്നു പരാജയപ്പെടുത്തണം. എന്ന് പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസസാനിപ്പിക്കുന്നത്.

ശക്തമായ നടപടി

ശക്തമായ നടപടി

പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നട്ടാശേരി എസ്എച്ച് മൗണ്ട് കെവിന്‍ പി ജോസഫിന്റെ മരണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കേണ്ടതുകൊണ്ടാണ് കെവിന്‍ വിഷയത്തില്‍ പോലീസ് അന്വേഷണം വൈകിയതെന്ന പോലീസിന്റെ വാദവും അദ്ദേഹം തള്ളിക്കളയുകയായിരുന്നു. കെവിനെ കാണാനില്ലെന്ന പാരാതിയുമായി ഭാര്യ പോലീസ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനുണ്ടെന്നും അത് കഴിഞ്ഞ് അന്വേഷിക്കാമെന്നുമായിരുന്നു എസ്ഐ പറഞ്ഞത്.

സുരക്ഷയുമായി ബന്ധപ്പെടുത്തേണ്ട

സുരക്ഷയുമായി ബന്ധപ്പെടുത്തേണ്ട

തന്റെ സുരക്ഷയുമായി പോലീസ് നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും തന്റെ സുരക്ഷയ്ക്ക് പ്രത്യേക പ്രോട്ടോക്കോളുണ്ടെന്നും മുഖ്യമന്ത്രി പറയുകയായിരുന്നു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പോലീസ് കാണിക്കേണ്ട ജാഗ്രത പോലീസ് കാണിക്കണം. അതിലേക്ക് മുഖ്യമന്ത്രി വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഗാന്ധിനഗർ എസ്ഐ മുഖ്യമന്ത്രിയുടെ സുരക്ഷ സംഘത്തിലുണ്ടായിരുന്നെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

സംഘടനയുടെ പേര് വലിച്ചിഴക്കരുത്

സംഘടനയുടെ പേര് വലിച്ചിഴക്കരുത്


അതേസമയം പ്രണയിച്ച് വിവാഹം ചെയ്തതിന് കെവിന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ സംഘടനയുടെ പേര് വലിച്ചിഴക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് ഡിവൈഎഫ്ഐ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട സംഘടനാ പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും ഡിവൈഎഫ്ഐ അറിയിച്ചു.

ബന്ധുക്കളും സംഘവും നടത്തിയ നീച പ്രവർത്തി

ബന്ധുക്കളും സംഘവും നടത്തിയ നീച പ്രവർത്തി


വധുവിന്റെ പിതാവ് ചാക്കോയും പരമ്പരാഗത കോൺഗ്രസ് അനുഭാവിയും പ്രവർത്തകനുമാണ്. വധുവിന്റെ ഉമ്മ രഹ്‌നയുടെ കുടുംബവും അറിയപ്പെടുന്ന കോൺഗ്രസ് അനുഭാവികളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവർത്തനത്തിൽ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയർത്തുന്നത് ഡിവൈഎഫ്ഐ വിരോധം കൊണ്ടുമാത്രമാണെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്.

കെവിൻ സിപിഎം അനുഭാവി

കെവിൻ സിപിഎം അനുഭാവി

കോട്ടയത്ത് കെവിനും വധുവിനും സഹായമൊരുക്കിയത് ഡിവൈഎഫ്ഐ
കെവിൻ സിപിഎം അനുഭാവി കുടുംബാംഗമാണ്. കെവിന്റെ പിതാവിന്റെ സഹോദരൻ ബൈജി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമാണ്. സ്റ്റേഷനിൽ ഹാജരാകേണ്ട സമയത്ത് കെവിനും വധുവിനും സഹായമായി പ്രവർത്തിച്ചത് ഡിവൈഎഫ്ഐയുടെ ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി ശ്രീമോനും മുൻ ഡിവൈഎഫ്‌ഐ നേതാവും സിപിഎം കുമാരനല്ലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറിയുമായ പിഎം സുരേഷുമാണ്. സ്റ്റേഷന് പുറത്തുവെച്ച് വധുവിന്റെ പിതാവ് മകളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വലിച്ചിഴച്ച് കാറിൽ കയറ്റുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കുകയും ഇവർക്കാവശ്യമായ സംരക്ഷണം നൽകാനും പ്രദേശത്തെ ഡിവൈഎഫ്ഐ -സിപിഎം പ്രവർത്തകരായിരുന്നു ഉണ്ടായിരുന്നത്. പെൺകുട്ടി ആഗ്രഹിക്കുന്ന പ്രകാരം കെവിന്റെ ബന്ധുക്കളുടെ വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ മാറ്റണമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും ആവശ്യപ്പെട്ടു. കെവിന്റെ ബന്ധുവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ബൈജിയുടെ മേൽനോട്ടത്തിലാണ് പെൺകുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതെന്നും ഡിവൈഎഫ്ഐ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഡിവൈഎഫ്ഐ നേതാക്കളുടെ സാന്നിധ്യം

ഡിവൈഎഫ്ഐ നേതാക്കളുടെ സാന്നിധ്യം


കെവിനെ തെന്മലയിൽ നിന്നെത്തിയ ബന്ധുക്കൾ ബലമായി തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് കെവിന്റെ അച്ഛൻ, സിപിഎം ഏറ്റുമാനൂർ ഏര്യാ സെക്രട്ടറി കെഎൻ വേണുഗോപാലിനൊപ്പം പോയാണ് പോലീസിൽ പരാതി നൽകിയത്. അപ്പോഴും പോലീസ് സ്റ്റേഷനിൽ ഇടപെടുന്നതിനും തുടർന്ന് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയശേഷം കെവിന്റെ തന്നെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനും ബൈജിയും മറ്റ് ഡിവൈഎഫ്‌ഐ നേതാക്കളും തന്നെയാണ് സഹായവും നേതൃത്വവും നൽകിയത്. അക്രമിസംഘം വഴിയിൽ ഉപേക്ഷിച്ച കെവിന്റെ ബന്ധു അനീഷിനെ സ്റ്റേഷനിലെത്തിച്ച് മൊഴിനൽകിയതും സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ സാന്നിധ്യത്തിലാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ഡിവൈഎഫ്ഐയുടെ ചോര കൊതിക്കുന്നവർ


കോട്ടയത്തെ ഡിവൈഎഫ്ഐയുടെ ഇടപെടലും ഇരകൾക്ക് നൽകിയ സഹായവും ബോധപൂർവ്വം തമസ്‌കരിക്കുകയും ബന്ധുവെന്ന നിലയിൽ കൃത്യത്തിൽ പങ്കെടുത്ത ഒരാളുടെ ഡിവൈഎഫ്ഐ ബന്ധത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നത് മാധ്യമ ധർമ്മത്തിന് ചേർന്നതല്ല. ഇത്തരം പ്രവണതകൾക്കെതിരെ എക്കാലവും യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് ഡിവൈഎഫ്ഐ. മതരഹിതവും ജാതിരഹിതവുമായ വിവാഹത്തിലൂടെ ഏറെ മാതൃകയായിട്ടുള്ളതും ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയമപരമായ സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നത് ഡിവൈഎഫ്ഐയുടെ കടമയാണ്. അതുകൊണ്ടുകൂടിയാണ് കോട്ടയത്ത് കെവിനും വധുവിനും ആവശ്യമായ എല്ലാ സഹായവും ഡിവൈഎഫ്ഐ ചെയ്തുനൽകിയതും. എന്നിട്ടും ഡിവൈഎഫ്ഐയെ ഇകഴ്ത്താൻ ശ്രമിക്കുന്നവർ ഡിവൈഎഫ്ഐയുടെ ചോര കൊതിക്കുന്നവർ മാത്രമാണ്. ദുഷ്ടലാക്കോടെയുള്ള ഇത്തരം പ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഡിവൈഎഫ്ഐ വാർത്തക്കുറിപ്പിൽ ആഭ്യർത്ഥിച്ചിരുന്നു.

English summary
Advocate A Jayasankar's facebook post about Kevin's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X