പാതാളഭരണി വരണ്ടിയുണ്ടോ സ്വരാജ് സഖാവേ, നാവു തപ്പിയെടുക്കാന്‍..?? ലക്ഷ്മി നായര്‍ക്കെതിരെ മിണ്ടൂലേ..?
ലക്ഷ്മി നായര്‍ക്കെതിരെ മൗനം പാലിക്കുന്ന എം സ്വരാജിനെ പഞ്ഞിക്കിട്ട് അഡ്വ. ജയശങ്കര്‍
കോഴിക്കോട് : ലോ അക്കാദമി വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്ത തൃപ്പൂണിത്തുറ എംഎല്‍എയും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ എം സ്വരാജിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എം സ്വരാജും അഡ്വക്കേറ്റ് ജയശങ്കറും തമ്മിലുള്ള ശത്രുത പ്രസിദ്ധമാണ്. ഇതിന് തുടര്‍ച്ചയെന്നോണമാണ് സ്വരാജിനെ കണക്കിന് പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റ്.

വിഎസ് അച്യുതാനന്ദനും സുധീരനും കാനം രാജേന്ദ്രനും അടക്കമുള്ള നേതാക്കള്‍ വിഷയത്തിലിടപെട്ടിട്ടും മുന്‍ വിദ്യാര്‍ത്ഥി നേതാവ് കൂടിയായ സ്വരാജ് ഫേസ്ബുക്കില്‍ സമരത്തിന് ഒരു ആശംസാ സന്ദേശം പൊലും ഇട്ടില്ലെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു. സ്വരാജും സുരേഷ് കുറുപ്പും അടക്കമുള്ളവര്‍ ലോ അക്കാദമി പ്രൊഡക്ടുകള്‍ ആയതിനാലാണ് പ്രതികരിക്കാത്തത് എന്നും ജയശങ്കര്‍ ആരോപിക്കുന്നു.

ലോ അക്കാദമിയില്‍ നിരങ്ങിപാസ്സുകാരായ നേതാക്കള്‍ പിന്‍വാതില്‍ വഴി കയറിപ്പറ്റിയവരാണ്. അതിനാല്‍ അക്കാദമിക്കെതിരെ പ്രതികരിക്കുമ്പോള്‍ ഏത് പൊന്നുമോനായാലും സൂക്ഷിക്കണമെന്നും അല്ലെങ്കില്‍ ശുപാര്‍ശ കത്ത് പുറത്തുവരുമെന്നും ജയശങ്കര്‍ പോസ്റ്റില്‍ കുറിക്കുന്നു. സമരക്കാരെ സഹായിക്കാന്‍ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ വരില്ല. അതിനാല്‍ സമരം എത്രയും വേഗം പിന്‍വലിച്ച് ലക്ഷ്മി മാഡത്തോട് മാപ്പ് പറയുന്നതാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്ലതെന്നും ജയശങ്കര്‍ എഴുതുന്നു.












Click it and Unblock the Notifications