Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട് വെള്ളത്തിൽ മുങ്ങിത്താണപ്പോൾ ചാണ്ടി മുതലാളിയെ കണ്ടില്ല.. തോമസ് ചാണ്ടിയെ ട്രോളി ജയശങ്കർ

Recommended Video

cmsvideo
    കുട്ടനാട് വെള്ളത്തിൽ മുങ്ങിത്താണപ്പോൾ ചാണ്ടി മുതലാളിയെ മാത്രം കണ്ടില്ല

    കുട്ടനാട്: പ്രളയകാലത്ത് മുണ്ടും മടക്കിക്കുത്തി രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമിറങ്ങിയ മന്ത്രിമാരും എംഎൽഎമാരുമുണ്ട്. തോമസ് ഐസകും വിഎസ് സുനിൽ കുമാറും അടക്കമുള്ള മന്ത്രിമാരും സ്വരാജും പ്രതിഭാ ഹരിയും അടക്കമുള്ള എംഎൽഎമാരും അക്കൂട്ടത്തിലുണ്ട്. പ്രളയം കേരളത്തെ മുക്കുമ്പോൾ ജർമ്മനിക്ക് പോയ കെ രാജുവിനെ പോലുള്ള അപവാദങ്ങളുമുണ്ട്.

    മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയേയും പ്രളയകാലത്ത് പുറത്തൊന്നും കണ്ടില്ല. പക്ഷേ നിയമസഭാ സമ്മേളനത്തിന് ചാണ്ടി എത്തിയിരുന്നു. പരിസ്ഥിതി പാണ്ഡിത്യം സഭയിൽ വിളമ്പുകയും ചെയ്തു. തോമസ് ചാണ്ടിയെ കണക്കിന് പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ. പോസ്റ്റ് വായിക്കാം:

    സഭയിൽ പുനരവതരിച്ചു

    സഭയിൽ പുനരവതരിച്ചു

    കുവൈറ്റ് ചാണ്ടി പുനരവതരിച്ചു. പുളിങ്കുന്നിലല്ല, കാവാലത്തോ തകഴിയിലോ നെടുമുടിയിലോ കൈനകരിയിലോ അല്ല, തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ, പ്രളയക്കെടുതി ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് അച്ചായൻ്റെ പുനരവതാരം സംഭവിച്ചത്. കുട്ടനാട് വെളളപ്പൊക്കത്തിൽ മുങ്ങിത്താണപ്പോഴോ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നപ്പോഴോ ചാണ്ടി മുതലാളിയെ കണ്ടില്ല.

    ഫോട്ടോയ്ക്ക് പോലും പോസ് ചെയ്തില്ല

    ഫോട്ടോയ്ക്ക് പോലും പോസ് ചെയ്തില്ല

    അതുപോകട്ടെ, ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോൾ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാനെങ്കിലും ചാണ്ടിച്ചായൻ വന്നില്ല. അച്ചായൻ ആശുപത്രിയിലാണെന്ന് ആരാധകരും അല്ല കുവൈറ്റിലാണെന്ന് വിരോധികളും പ്രചരിപ്പിച്ചു.

    ചിന്താബന്ധുരമായ പ്രസംഗം

    ചിന്താബന്ധുരമായ പ്രസംഗം

    എല്ലാ കുപ്രചരണങ്ങൾക്കും ചുട്ട മറുപടി നൽകിക്കൊണ്ട് ചാണ്ടി സമ്മേളനത്തിൽ പങ്കെടുത്തു എന്നു മാത്രമല്ല ചിന്താബന്ധുരമായ പ്രസംഗം കൊണ്ട് സഭയെ ധന്യമാക്കുകയും ചെയ്തു. കിഴക്കൻ മലകളിൽ ക്വാറികൾ ഉളളതുകൊണ്ടാണോ ഇത്തവണ മഴ കൂടുതൽ പെയ്തത് എന്നു ചോദിച്ചു; കുട്ടനാട്ടിനെ വെളളപ്പൊക്കത്തിൽ നിന്നു രക്ഷിക്കാൻ വേമ്പനാട്ടു കായലിൻ്റെ ആഴം കൂട്ടണം എന്നാവശ്യപ്പെട്ടു.

    പെട്ടിയുമായി വരും

    പെട്ടിയുമായി വരും

    പ്രളയകാലത്ത് എംഎൽഎയെ കാണാൻ കഴിഞ്ഞില്ലെന്നു കരുതി കുട്ടനാട്ടുകാർ പരിഭവിക്കില്ല. ഐസക്കിനെയോ സുധാകരനെയോ പോലെ വെറുമൊരു ജനനേതാവല്ല ചാണ്ടിച്ചായൻ. ഈനാട്ടിലും മറുനാട്ടിലും നൂറുകൂട്ടം ബിസിനസുളള ആളാണ്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അച്ചായൻ ഓടിക്കിതച്ചു വരും, വലിയ പെട്ടിയും കയ്യിലുണ്ടാകും എന്നാണ് ജയശങ്കറിന്റെ പരിഹാസം.

    നിങ്ങൾക്കും കേരളത്തെ സഹായിക്കാം

    നിങ്ങൾക്കും കേരളത്തെ സഹായിക്കാം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF

    Account number : 67319948232

    Bank: State Bank of India

    Branch: City branch, Thiruvananthapuram

    IFSC Code: SBIN0070028

    Swift Code: SBININBBT08


    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    ഫേസ്ബുക്ക് പോസ്റ്റ്

    അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+