• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറഞ്ഞപ്പോൾ നിങ്ങളൊന്നും വിശ്വസിച്ചില്ല'

  • By

ഇടുക്കി: തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ കഴിഞ്ഞ 21 നാണ് പീര്മേട് സബ് ജയിലില്‍ കഴിയവെ മരിച്ചത്. ന്യൂമോണിയയാണ് മരണ കാരണമെങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മര്‍ദ്ദനത്തിലുണ്ടായ ആന്തര മുറിവുകളാണെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ നയങ്ങളാണ് ബിജെപിയെ വളര്‍ത്തിയത്: മമതയുടെ ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്

ഉരുട്ടലിന് സമാനമായ മര്‍ദ്ദനമാണ് കുമാര്‍ നേരിട്ടതെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 ക്രൂര മര്‍ദ്ദനം

ക്രൂര മര്‍ദ്ദനം

വായ്പാ വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന കേസില്‍ നെടുങ്കണ്ടം ഹരിത ഫിനാന്‍സ് ഉടന വാഗമണ്‍ സ്വദേശി കുമാര്‍ ജൂണ്‍ 12 നാണ് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. എന്നാല്‍ 15 ന് രാത്രി മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 16 ന് രാത്രി 9.30 ന് റിമാന്‍റ് ചെയ്തതിനെ തുടര്‍ന്ന് പീരുമേട് സബ് ജയിലേല്ക്ക് മാറ്റി. ആരോഗ്യ നില വഷളായതോടെ 21 ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

 32 മുറിവുകള്‍

32 മുറിവുകള്‍

കസ്റ്റഡി മുതല്‍ കോടതിയില്‍ ഹാജരാക്കുവരെ കുമാറിനെ പോലീസ് ക്രൂരമായി പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ 32 മുറിവുകളാണ് പോസ്റ്റുമാര്‍ട്ടത്തില്‍ കണ്ടെത്തിയത്. തുടകളിലെ പേശികള്‍ ചതഞ്ഞ അവസ്ഥയിലായിരുന്നു. കണങ്കാലുകളില്‍ ഉരുളന്‍ തടികൊണ്ടുള്ള ക്ഷതവുമുണ്ട്. സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ പ്രതിഷേധങ്ങള്‍ കടുക്കുകയാണ്.

 അപ്രഖ്യാപിത അടിയന്തരാവസ്ഥ

അപ്രഖ്യാപിത അടിയന്തരാവസ്ഥ

സംഭവത്തില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍, -അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറഞ്ഞപ്പോൾ നിങ്ങളൊന്നും വിശ്വസിച്ചില്ല.കക്കയം ക്യാമ്പിൽ രാജനെ ഉരുട്ടി കൊന്നത് പ്രഖ്യാപിത അടിയന്തരാവസ്ഥ; പീരുമേട്ടിൽ രാജ്കുമാറിനെ ഉരുട്ടി കൊന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ. രാജൻ്റെ മൃതദേഹം കിട്ടിയില്ല. രാജ്കുമാറിൻ്റെ ബോഡി ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും കഴിഞ്ഞു ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അതേയുളളൂ വ്യത്യാസം.

 നമ്മുടെ സ്വന്തം വിജയേട്ടന്‍

നമ്മുടെ സ്വന്തം വിജയേട്ടന്‍

പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാല്പത്തിനാലാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് രാജ്കുമാറിൻ്റെ കസ്റ്റഡി മരണം സംഭവിച്ചത്. അതും അടിയന്തരാവസ്ഥയിൽ മർദ്ദനം അനുഭവിച്ച നമ്മുടെ വിജയേട്ടൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചു മുഖ്യമന്ത്രിയായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തിൽ.

 വാരാപ്പുഴ മാതൃക

വാരാപ്പുഴ മാതൃക

പ്രഖ്യാപിത അടിയന്തരാവസ്ഥയിൽ പ്രതിപക്ഷത്തിന്റെ ശല്യമില്ലായിരുന്നു. പത്രങ്ങൾക്ക് സെൻസർഷിപ്പും ഉണ്ടായിരുന്നു. ഇപ്പോൾ ഈ സൗകര്യമൊന്നുമില്ല. അതുകൊണ്ട് മൂന്നു നാലു നിയമപാലകരെ സസ്പെൻഡു ചെയ്യേണ്ടിവന്നു. സാരമില്ല. വരാപ്പുഴ മാതൃകയിൽ അവരെ ഉടനെ തിരിച്ചെടുക്കുകയും പ്രമോഷൻ നൽകുകയും ചെയ്യും.ഇന്ത്യൻ ഭരണഘടന ഉടൻ ഭേദഗതി ചെയ്യണം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യാനും സംസ്ഥാന സർക്കാരിനും അധികാരം നൽകണം

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പ്; യുഡിഎഫ് പാനലിന് അട്ടിമറി വിജയം, ഇടതിന് വന്‍ തിരിച്ചടി

എംപിമാർ മുങ്ങി നടക്കുന്നു.. ബിജെപിയെ ചെറുക്കാൻ സഭയിൽ ആളില്ലാതെ കോൺഗ്രസ്, ഇടപെട്ട് സോണിയ!

English summary
Advocate jayasankars facebook post about Raj kumar custody death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X