ഉമ്മന്‍ചാണ്ടിയുടെ ഭരണമായിരുന്നു നല്ലതെന്ന് ജനം പറയാന്‍ തുടങ്ങി;ജയശങ്കര്‍,പിണറായിക്കെതിരെ വിമര്‍ശനം..
പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ നിരക്ക് ഏകീകരണമെന്ന പേരില്‍ കെഎസ്ആര്‍ടിസി ബസുകളിലെ നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
തിരുവനന്തപുരം: പോലീസിന്റെ നടപടികളിലും ബസ് ചാര്‍ജ് വര്‍ധനയിലും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ കരുണാകരന്റെ കാലത്ത് പോലും കേള്‍ക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും, ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ മാത്രമല്ല സിപിഎം കേന്ദ്ര നേതാക്കള്‍ വരെ വിമര്‍ശിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറയുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഭരണമായിരുന്നു ഇതിലും ഭേദമെന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങിയെന്നും പോസ്റ്റിലുണ്ട്. കെഎസ്ആര്‍ടിസി ബസുകളിലെ നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ നിരക്ക് ഏകീകരണമെന്ന പേരില്‍ കെഎസ്ആര്‍ടിസി ബസുകളിലെ നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ല എന്നാണ് പിണറായി പറഞ്ഞത്. അദ്ദേഹത്തിന്റെ കൈയിലുള്ളത് ആകെ പോലീസ് ലാത്തി മാത്രമാണ്, അതുപയോഗിക്കുമ്പോള്‍ ആരും പരാതി പറയരുത് പരിഭവിക്കരുത് എന്ന് പറഞ്ഞു കൊണ്ടാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.












Click it and Unblock the Notifications