കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ടയിൽ ചെങ്കൊടി പാറും, പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും! ജനകീയ ചൈന കൈവിടില്ല....

കോൺഗ്രസ് ബന്ധത്തെ അനുകൂലിച്ചുള്ള യെച്ചൂരി അവതരിപ്പിച്ച രേഖ വോട്ടിനിട്ട് തള്ളിയ കേന്ദ്ര കമ്മിറ്റി നടപടിയെ പരിഹാസം കലർന്ന വാക്കുകളിലൂടെയാണ് ജയശങ്കർ വിമർശിച്ചിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തള്ളിയ സിപിഎം കേന്ദ്ര കമ്മിറ്റിയെ വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കർ. അധികാരമല്ല ആദർശമാണ് സിപിഎമ്മിന് പ്രധാനമെന്നും, ത്രിപുരയല്ല, കേരളം പോയാലും പരിപാടിയിൽ വിട്ടുവീഴ്ച പാടില്ല എന്നാണ് കാരാട്ട്-പിണറായി ലൈനെന്നും അദ്ദേഹം പറഞ്ഞു.

ശരീരമാകെ നീലനിറം! രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം സംഭവിച്ചതെന്ത്? ആലപ്പുഴയിൽ 15കാരൻ മരിച്ചനിലയിൽ....ശരീരമാകെ നീലനിറം! രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം സംഭവിച്ചതെന്ത്? ആലപ്പുഴയിൽ 15കാരൻ മരിച്ചനിലയിൽ....

മക്കൾക്ക് പ്രായം 24! അവർക്ക് വാക്സിൻ നൽകിയിട്ടില്ലെന്നത് സത്യം... എല്ലാം ഭാര്യയുടെ തീരുമാനപ്രകാരം...മക്കൾക്ക് പ്രായം 24! അവർക്ക് വാക്സിൻ നൽകിയിട്ടില്ലെന്നത് സത്യം... എല്ലാം ഭാര്യയുടെ തീരുമാനപ്രകാരം...

കോൺഗ്രസ് ബന്ധത്തെ അനുകൂലിച്ചുള്ള യെച്ചൂരി അവതരിപ്പിച്ച രേഖ വോട്ടിനിട്ട് തള്ളിയ കേന്ദ്ര കമ്മിറ്റി നടപടിയെ പരിഹാസം കലർന്ന വാക്കുകളിലൂടെയാണ് ജയശങ്കർ വിമർശിച്ചിരിക്കുന്നത്. പ്രകാശ് കാരാട്ടിനെയും, സിപിഎമ്മിനെയും കണക്കിന് പരിഹസിക്കുന്ന അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:-

 തെല്ലും ആവേശം കൊളളിച്ചില്ല

തെല്ലും ആവേശം കൊളളിച്ചില്ല

ഹർദിക്, അൽപേഷ്, ജിഗ്നേഷ് ത്രയത്തിൻ്റെ പിന്തുണയോടെ ഗുജറാത്തിൽ രാഹുൽഗാന്ധി നടത്തിയ പടയോട്ടം, സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തെ തെല്ലും ആവേശം കൊളളിച്ചില്ല. കോൺഗ്രസുമായി ഒരു ബന്ധവും പുലബന്ധവും വേണ്ടാ എന്ന നിലപാട് പാർട്ടി ആവർത്തിച്ചുറപ്പിച്ചു.

ചെറുത്തു തോല്പിക്കണം

ചെറുത്തു തോല്പിക്കണം

കോൺഗ്രസുമായി ചേർന്ന് വർഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്പിക്കണം എന്നൊരു രാഷ്ട്രീയ രേഖ, ബംഗാൾ സഖാക്കളുടെ പിന്തുണയോടെ ജനറൽ സെക്രട്ടറി അവതരിപ്പിച്ചതാണ്.

ഭരണം

ഭരണം

ത്രിപുരയിലെ ഭരണം നിലനിർത്താൻ അഹിംസ പാർട്ടിയുടെ പിന്തുണ അനിവാര്യമാണെന്നും പറഞ്ഞുനോക്കി. അതൊന്നും വിലപ്പോയില്ല. 31നെതിരെ 55വോട്ടുകൾക്ക് യെച്ചൂരി ലൈൻ തളളപ്പെട്ടു.

വിട്ടുവീഴ്ച പാടില്ല

വിട്ടുവീഴ്ച പാടില്ല

ത്രിപുരയല്ല കേരളവും പോയാലും പരിപാടിയിൽ വിട്ടുവീഴ്ച പാടില്ല എന്നാണ് കാരാട്ട്-പിണറായി ലൈൻ. കോൺഗ്രസിന്റെ വിപരീത പദമാണ് കമ്മ്യൂണിസ്റ്റ്. അധികാരമല്ല ആദർശമാണ് നമുക്ക് പ്രധാനം.

മതേതര ബദൽ

മതേതര ബദൽ

കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിർക്കണം, ഒരുമിച്ച് എതിർത്തു തോല്പിക്കണം. അതിനു പുരോഗമന മതേതര ബദൽ ഉയർന്നു വരണം.

പഠിച്ചയാളാണ്

പഠിച്ചയാളാണ്

ഹർദിക് പട്ടേലല്ല, പ്രകാശ് കാരാട്ട്. എഡിൻബറോയിൽ പോയി കമ്മ്യൂണിസം പഠിച്ചയാളാണ്. രാഹുൽ ഗാന്ധിയ്ക്കു വിടുപണി ചെയ്യാൻ സഖാവിനെ കിട്ടില്ല.

 നയിക്കാൻ യോഗ്യൻ

നയിക്കാൻ യോഗ്യൻ

നരേന്ദ്രമോദിയേക്കാൾ, രാഹുൽഗാന്ധിയേക്കാൾ പഠിപ്പും പാസുമുണ്ട് കാരാട്ടിന്. തറവാടിയാണ്. ജനപിന്തുണയും കുറവല്ല. ഏതുനിലയ്ക്കും പുരോഗമന മതേതര സഖ്യത്തെ നയിക്കാൻ യോഗ്യൻ.

 പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും

പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും

ഇനി, 2019ൽ ബിജെപിക്കു ഭൂരിപക്ഷം കിട്ടിയാലും പേടിക്കാനില്ല. ജനകീയ ചൈന നമ്മെ കൈവിടില്ല. സഖാവ് കിം ജോങ് ഉൻ ആണവായുധം തന്നും സഹായിക്കും. ചെങ്കോട്ടയിലും ചെങ്കൊടി പാറും;
പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും!

English summary
advocate jayashankar fb post about cpim cc decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X