കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശി,രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊവിഡ് കെട്ട് കെട്ടും';പരിഹാസവുമായി ജയശങ്കർ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ഉപദേഷ്ടാവായി മുൻ ഐഎഎസ് ഉദ്യോഗസ്ഥാൻ രാജീവ് സദാനന്ദനെ നിയമിച്ചിരിക്കുകയാണ്. മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നിയമനം മൂന്ന് മാസത്തേക്കാണ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നിയമനം. അതേസമയം നടപടിയിൽ പ്രതികരിക്കുകയാണ് അഡ്വ ജയശങ്കർ. ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം

'കേരളത്തിലും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശിയായി നിയമിച്ചു.നിലവിൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്കൊപ്പം വേതനം കൂടാതെ പ്രവർത്തിക്കുകയാണ് രാജീവ് സാർ. ഉപദേശത്തിനു പ്രത്യേക പ്രതിഫലം വല്ലതുമുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിലും അത് അത്രവലിയ സംഖ്യയൊന്നും ആവില്ല.

 jaisankar-1

Recommended Video

cmsvideo
പിണറായി ഇനിയും കാത്തിരിക്കുന്നത് എന്തിന്‌ ? | Oneindia Malayalam

വെറും മൂന്നു മാസത്തേക്കാണ് നിയമനം. അത്രയൊന്നും വേണ്ടിവരില്ല. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും.മുഖ്യമന്ത്രിക്കു നല്ലൊരു ഉപദേശി ഇല്ലാഞ്ഞതു കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് 19 ഇത്രയും പടരാൻ ഇടയായത്', ജയശങ്കർ കുറിച്ചു.

കേരളത്തിൽ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് പുതിയ ഉപദേഷ്ടാവായി രാജീവിനെ നിയമിച്ചിരിക്കുന്നത്. നേരത്തേ സംസ്ഥാനത്ത് നിപ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സമയത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം. വകുപ്പിന്റെ കീഴിലെ മികച്ച പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥനാണ് രാജീവ്. ആർദ്രം മിഷൻ, ഇ ഹെൽത്ത്, കിരൺ സർവേ തുടങ്ങിയ പല പദ്ധതികളിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്.

'ധനമന്ത്രിയുടെ പതിവ് തള്ള്,ഓരോ തവണയും കൊട്ടിഘോഷിക്കുന്നത് അൽപ്പത്തം'; തോമസ് ഐസകിനെ ട്രോളി വിടി ബൽറാം'ധനമന്ത്രിയുടെ പതിവ് തള്ള്,ഓരോ തവണയും കൊട്ടിഘോഷിക്കുന്നത് അൽപ്പത്തം'; തോമസ് ഐസകിനെ ട്രോളി വിടി ബൽറാം

സച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ലസച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ല

അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു, പട്ടികയിൽ ഒബാമയും ബില്‍ഗേറ്റ്‌സുംഅമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു, പട്ടികയിൽ ഒബാമയും ബില്‍ഗേറ്റ്‌സും

English summary
Advocate jaysankar about the appoinment of rajeev sadhanandhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X