കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ചക്ക് വിളിച്ച ജനം ടിവി മേധാവിക്ക് കിടിലന്‍ മറുപടിയുമായി രശ്മിത; വ്യാജ രേഖ കേസും കുത്തിപ്പൊക്കി

Google Oneindia Malayalam News

Recommended Video

cmsvideo
Rashmitha Ramachandran's Sarcastic Reply to Anil Nambiar | Oneindia Malayalam

തിരുവനന്തപുരം: പൗരത്വ നിമയഭേദഗതിയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളുടെ വാദങ്ങളെ തുടര്‍ച്ചയായി പൊളിച്ചടുക്കിയതിലൂടെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലൂടേയും സമൂഹമാധ്യമങ്ങള്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളിലൊന്നാണ് അഡ്വ. രശ്മിത രാമചന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, സന്ദീപ് വാര്യര്‍ തുടങ്ങിയ ബിജെപി നേതാക്കളെല്ലാം ചാനല്‍ ചര്‍ച്ചകളില്‍ രശ്മിതയുടെ വിമര്‍ശനത്തിന്‍റെ ചൂടറിഞ്ഞവരാണ്.

ഈ സാഹചര്യത്തിലാണ് ശശ്മിതയെ ജനം ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് ചാനല്‍ മേധാവിയും അവതാരകനുമായ അനില്‍ നമ്പ്യാര്‍ രംഗത്ത് എത്തിയത്. എന്നാല്‍ ഈ ക്ഷണത്തിനും സംഘ്പരിവാര്‍ നേതാക്കള്‍ക്കുള്ള തന്‍റെ പതിവ് ശൈലിയിലുള്ള മറുപടിയാണ് രശ്മിത നല്‍കിയിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

അനില്‍ നമ്പ്യാരുടെ ക്ഷണം

അനില്‍ നമ്പ്യാരുടെ ക്ഷണം

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനില്‍ നമ്പ്യാര്‍ രശ്മിതയെ ജനം ടീവിയില്‍ അദ്ദേഹം നയിക്കുന്ന ഡിബേറ്റിലേക്ക് ക്ഷണിച്ചത്.

'പ്രിയപ്പെട്ട രശ്മിത,

CAA വിഷയത്തിൽ ചാനലുകളായ ചാനലുകളിലിരുന്ന് ഘോരഘോരം വാദിക്കുന്ന അങ്ങ് ജനം ടിവിയിൽ ഞാൻ നയിക്കുന്ന ഡിബേറ്റിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കാൻ ധീരവനിതയും പോരാളിയുമായ അങ്ങ് തയ്യാറാകുമെന്ന് കരുതുന്നു

സ്നേഹപൂർവ്വം
അനിൽ നമ്പ്യാർ'- അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രശ്മിതയുടെ മറുപടി

രശ്മിതയുടെ മറുപടി

അനില്‍ നമ്പ്യാറിന്‍റെ ക്ഷണത്തിന് ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെയുള്ള രശ്മിതയുടെ മറുപടിക്ക് സാമുഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അനില്‍ നമ്പ്യാര്‍ക്ക് നേരെയുള്ള പഴയ ചില ആരോപണങ്ങളടക്കം പരാമര്‍ശിച്ചാണ് രശ്മിത രാമചന്ദ്രന്‍റെ മറുപടി. അവരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഒരു ചാനൽ മേധാവി

ഒരു ചാനൽ മേധാവി

ചെറിയ കാര്യമല്ല, ഒരു ചാനൽ മേധാവി തന്നെ സംഘപരിവാറുമായുള്ള ചർച്ചയ്‌ക്ക് വിളിച്ചിരിയ്ക്കുകയാണ്! Greatly honoured sir! വിളിച്ചത് മറ്റാരുമല്ല, ജനം ടി വി യുടെ മേധാവിയായ അനിൽ നമ്പ്യാർ സാറാണ്. പഠിക്കുന്ന കാലത്ത് സൂര്യ ടിവി സ്റ്റാഫായിരുന്ന ഇദ്ദേഹത്തിന്റെ വ്യാജരേഖ കേസിന്റെ വാർത്ത കേട്ടിട്ടുണ്ട്.

ചെറിയ പിള്ളാർടെ ശുദ്ധഗതിയാ

ചെറിയ പിള്ളാർടെ ശുദ്ധഗതിയാ

(കേസൊക്കെ കഴിഞ്ഞ് ' കാണുമെന്ന് കരുതുന്നു. പാവം, നല്ല മനുഷ്യനാർന്നു, പത്രപ്രവർത്തനത്തിൽ എത്തിക്‌സിന്റെ കൈപ്പുസ്തകം) എന്തായാലും മറ്റു ചാനലുകളിലെ ക്യാമറ ട്രിക്കോ വാസ്തു ദോഷമോ കൊണ്ടാണ് സംഘ പരിവാർ "ശോഭി"ക്കാത്തതെന്നാ നമ്പ്യാർ സാർ ധരിച്ചു വശായത്! (പാവം, ചെറിയ പിള്ളാർടെ ശുദ്ധഗതിയാ! ).

ഈ സംഘ പുത്രർ

ഈ സംഘ പുത്രർ

എന്റെ നമ്പ്യാർ സാറെ ടോർച്ച് മുഖത്തടിച്ചാ കണ്ണു തെളിയാത്ത ഇനമാ ഈ സംഘ പുത്രർ, അല്ലാതെ മ്മക്ക് ഒരു കുതന്ത്രവുമില്ല. പരിഭവം വച്ച് വ്യാജരേഖ ഉണ്ടാക്കി എന്നെ കൊല്ലരുത്. പാവമാ ഞാൻ. പിന്നെ, സാറെന്നെ ജനത്തിൽചർച്ചയ്ക്ക് വിളിച്ചു, ആ സ്നേഹം മനസ്സിലായി, തങ്കമാന മനസ്സേ, പൊന്നപ്പാ നൂറുമ്മ.

ഭരണഘടന വായിക്കുന്ന പടം

ഭരണഘടന വായിക്കുന്ന പടം

പക്ഷേ, ആളുകൾ പറയുന്നത് ഞാനവിടെ വന്നില്ലെങ്കിലും എന്റെ പോസ്റ്റിലെ ഉള്ളടക്കം ജനം ലോഗോയിൽ ഇടുന്നുണ്ടെന്നാണല്ലോ? ഇന്നാള് വക്കീലന്മാർ ഭരണഘടന വായിക്കുന്ന പടം ഞാനിട്ടത് നിങ്ങൾ വന്ദേമാതരം വായിക്കുന്ന പടമായിട്ടെന്ന്. എങ്കിപ്പിന്നെ, ഞാൻ നേരിട്ടെന്തിനാ ജനത്തിൽ വരുന്നത്?

ജനത്തിന്റെ ലോഗോ

ജനത്തിന്റെ ലോഗോ

ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാ വണ്ണിലോ നടത്തുന്ന ചർച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ.. വ്യാജരേഖ കേസു നേരിട്ട സാറിന് പേറ്റന്റ് / കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ? അല്ലേ പിന്നെ, സവർക്കറെപ്പോലെ മാപ്പെഴുതി കൊടുത്തങ്ങു " വീർ" ആകണം സാറെ.

ഞാൻ വിളിക്കും സാറെ

ഞാൻ വിളിക്കും സാറെ

ആരു സാറിനെ വീർ എന്നു വിളിച്ചില്ലെങ്കിലും ഞാൻ വിളിക്കും സാറെ... കാരണം, സാറ് എളിമയുള്ളവനാ, ചാനൽ മേധാവിയാന്നുള്ള ഹുങ്കില്ലാതെ ഈ പാവം എന്നെ സാറു ചർച്ചയ്ക്കു വിളിച്ചല്ലോ! നൂറു ഫ്ലൈയിംഗ് കിസ്സൂടെ..... ( ഉമ്മകൾ ഒക്കെ ഫ്ലയിംഗാ കേട്ടോ, നേരിട്ടില്ല, നിങ്ങടാൾക്കാരു തന്നെ അല്ലേൽ കോണ്ടം തിയറിയുമായി എത്തും, ഞാനൊരു കുല സ്ത്രീ യാ സാറെ, തെക്കേടത്തമ്മയാണെ സത്യം )

അനില്‍ നമ്പ്യാര്‍

രശ്മിതയെ ക്ഷണിച്ചുകൊണ്ടുള്ള അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ്

മറുപടി

അനില്‍ നമ്പ്യാര്‍ക്കുള്ള രശ്മിതയുടെ മറുപടി

മോദിയുടെ വാരണാസിയില്‍ എബിവിപിക്ക് കനത്ത തിരിച്ചടി; സര്‍വകലാശാല യൂണിയനിലെ ഒരു സീറ്റിലും വിജയിച്ചില്ലമോദിയുടെ വാരണാസിയില്‍ എബിവിപിക്ക് കനത്ത തിരിച്ചടി; സര്‍വകലാശാല യൂണിയനിലെ ഒരു സീറ്റിലും വിജയിച്ചില്ല

ദുബായ്ക്ക് ഇറാന്‍റെ ഭീഷണിയില്ല, യുഎഇ സുരക്ഷിതമാണ്: ആശങ്കയില്‍ അടിസ്ഥാനമില്ലെന്ന് ദുബായ് മീഡിയാ ഓഫീസ്ദുബായ്ക്ക് ഇറാന്‍റെ ഭീഷണിയില്ല, യുഎഇ സുരക്ഷിതമാണ്: ആശങ്കയില്‍ അടിസ്ഥാനമില്ലെന്ന് ദുബായ് മീഡിയാ ഓഫീസ്

English summary
advocate reshmitha ramachandran vs Anil Nambiar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X