• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സന്ദീപ് വാര്യരെ പൊളിച്ചടുക്കി രശ്മിത, വട്ടാണല്ലേയെന്ന് സന്ദീപ്,എന്താ വാര്യരെ നന്നാവാത്തതെന്ന് ചോദ്യം

cmsvideo
  Rashmitha Ramachandran's Epic Reply To Sandeep Warrier | Oneindia Malayalam

  സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്‍. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളെ തുടര്‍ച്ചയായി പൊളിച്ചടുക്കിയാണ് രശ്മിത രാമചന്ദ്രന്‍ ബിജെപി എതിരാളികളുടെ കയ്യടി നേടുന്നത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ രാത്രി ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രനെ ഉത്തരം മുട്ടിച്ചതോടെയാണ് രശ്മിത സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായത്.

  മഹാരാഷ്ട്രയിൽ വീണ്ടും ബിജെപിക്കൊപ്പം ചേർന്ന് ശിവസേന! ഞെട്ടലിൽ കോൺഗ്രസും എൻസിപിയും!

  ഏറ്റവും ഒടുവില്‍ മീഡിയ വണ്‍ ചാനലിന്റെ സംവാദ പരിപാടിയില്‍ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരോടാണ് രശ്മിത ഏറ്റുമുട്ടിയിരിക്കുന്നത്. രശ്മിതയുടെ കുറിക്ക് കൊളളുന്ന മറുപടികളെ നേരിടാന്‍ സാധിക്കാതെ അവസാനം ബഹളം വെച്ച് ചര്‍ച്ച വഴിതിരിച്ച് വിടാനുളള ശ്രമമാണ് സന്ദീപ് വാര്യര്‍ നടത്തിയതെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്:

  'പോടാപ്പാ ഗവര്‍ണറെ'

  'പോടാപ്പാ ഗവര്‍ണറെ'

  പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിയതിനെ ഗവര്‍ണര്‍ എതിര്‍ത്ത വിഷയമാണ് മീഡീയ വണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയ്ക്ക് എടുത്തത്. അവതാരകനായി എത്തിയത് അഭിലാഷ് മോഹനന്‍. ഗവര്‍ണറുടെ നിലപാടിനെ അഡ്വക്കേറ്റ് രശ്മിത രൂക്ഷമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചു. 'പോടാപ്പാ ഗവര്‍ണറെ' എന്ന് ഈ നാട്ടിലെ ജനം അദ്ദേഹത്തോട് പറയുന്ന അവസ്ഥയിലേക്ക് എത്തുമെന്ന് രശ്മിത പറഞ്ഞു. ഗവര്‍ണര്‍ എന്ന പദവിക്ക് അടുത്ത കാലം വരെ ഒരു വിലയുണ്ടായിരുന്നു അത് തീര്‍ന്നുവെന്നും രശ്മിത പറഞ്ഞു.

  ഫിലോമിനയുടെ ഡയലോഗ്

  ഫിലോമിനയുടെ ഡയലോഗ്

  പിന്നാലെയാണ് സന്ദീപ് വാര്യര്‍ രൂക്ഷമായി പ്രതികരിച്ചത്. ഗവര്‍ണറെ കുറിച്ച് പോടാപ്പാ എന്ന് പറയുന്നവരോട് ഇന്നസെന്റ് ഒരു സിനിമയില്‍ പറഞ്ഞത് പോലെ കേറിപ്പോടീ പിത്തക്കാടീ എന്നാണ് മറുപടി പറയാനുളളത് എന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്. പിന്നാലെ ഒട്ടും കുറയാത്ത മറുപടിയുമായി രശ്മിത വീണ്ടും രംഗത്ത് വന്നു. ഇറങ്ങിപ്പോടീ പിത്തക്കാടീ എന്ന് പറഞ്ഞ കേരളത്തിന്റെ പുതിയ ഇന്‍കം ടാക്‌സ് ഓഫീസറായ മാന്യദേഹത്തോട് പറയാനുളളത് പ്രമുഖ നടിയായ റിമ കല്ലിങ്കല്‍ പറഞ്ഞ ഫിലോമിനയുടെ ഡയലോഗ് തന്നെയാണ്. ആ ഡയലോഗ് താനിവിടെ പറയുന്നില്ലെന്നും രശ്മിത പറഞ്ഞു. പക്ഷേ അതാണ് തന്റെ മറുപടി.

  കൊച്ചിന്‍ ഹനീഫ പറയുന്നത് പോലെ

  കൊച്ചിന്‍ ഹനീഫ പറയുന്നത് പോലെ

  'കേരളം സിപിഎമ്മും കോണ്‍ഗ്രസും മാറി മാറി ഭരിച്ചിരുന്ന സംസ്ഥാനമാണ്. ഇവിടെ ഇതുവരെ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല. അപ്പോള്‍ കുഴപ്പം ഇവിടെയല്ല. കിരീടം എന്ന സിനിമയില്‍ കൊച്ചിന്‍ ഹനീഫ പറയുന്നത് പോലെ എന്നെയും സേതുക്കയേയും തടയാന്‍ ആരുണ്ട് എന്നത് പോലെ എന്നെയും മോദിയേയും മോദി പാസ്സാക്കിയ നിയമത്തേയും തടയാന്‍ ആരുണ്ട് എന്ന് ചോദിച്ച് കൊച്ചു പിച്ചാത്തിയുമായി ഒരു ഗവര്‍ണര്‍ ഇറങ്ങി നടക്കുന്ന രസകരമായ കാഴ്ചയാണ് കാണുന്നത്'.

  ചരിത്രകാരന്മാരോട് പുച്ഛം കാണും

  ചരിത്രകാരന്മാരോട് പുച്ഛം കാണും

  'എന്നിട്ട് ഇര്‍ഫാന്‍ ഹബീബിനെ പോലെ മീഡീവല്‍ ഹിസ്റ്ററിയില്‍ ഇത്രയധികം സംഭാവനകള്‍ നല്‍കിയ ഒരു ചരിത്രകാരനെ അക്രമിയായി കാണിക്കുന്നു. ഇത് നിങ്ങളുദ്ദേശിക്കുന്ന മട്ടാഞ്ചേരിക്കാരന്‍ ഹബീബല്ല. ഇത് ചരിത്രകാരന്‍ ഹബീബാണ്. നിങ്ങള്‍ക്ക് ചരിത്രകാരന്മാരോട് പുച്ഛം കാണും. കാരണം നിങ്ങള്‍ക്ക് ചരിത്രമില്ലാത്തത് കൊണ്ടും നിങ്ങള്‍ ചരിത്രം അപനിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടും യഥാര്‍ത്ഥ ചരിത്രകാരന്മാരോട് നിങ്ങള്‍ക്ക് പുച്ഛം തോന്നും'.

  ഇങ്ങനെയൊക്കെയാണ് ജനാധിപത്യം

  ഇങ്ങനെയൊക്കെയാണ് ജനാധിപത്യം

  'ലോകചരിത്രത്തില്‍ തന്നെ ഫാസിസവും നാസിസവുമെല്ലാം എത്ര നാള്‍ നിന്നു. എത്രയൊക്കെ ചരിത്രത്തെ നിങ്ങള്‍ മാറ്റിയെഴുതിയാലും ആ ചരിത്രത്തെ സംരക്ഷിക്കും എന്നാണ് ജനം നിങ്ങളോട് പറയുന്നത്. ലോകകേരള സഭയുടെ നിര്‍ദേശങ്ങളെ നിയമമാക്കാന്‍ പോകുന്നുവെന്ന് പറയുന്നു. ഇങ്ങനെയൊക്കെയാണ് ജനാധിപത്യം നടക്കുന്നത്. അല്ലാതെ അദാനിയും അംബാനിയും മാത്രമുളള കിച്ചന്‍ ക്യാബിനറ്റിനോട് ചോദിച്ചിട്ട് നിയമം കൊണ്ടുവരുന്ന സിസ്റ്റം കേരളത്തില്‍ അത്ര ചിലവാകില്ല'.

  ഇത് കേരളമാണ്

  ഇത് കേരളമാണ്

  'ഇവിടെ ജനങ്ങളുടെ ഹിതമറിയും. ഇന്ത്യ വിട്ടുപോയ ഒരു പ്രവാസിയോട് പോലും ചോദിക്കും. പ്രശ്‌നങ്ങളെ സഭയില്‍ അവതരിപ്പിക്കും. നിയമമാക്കും. ഇത് കേരളമാണ്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഒരു സീറ്റില്‍ ഒതുങ്ങേണ്ടി വന്നത്. ബഹുമാന്യനായ നേമം എംഎല്‍എ പോലും ഈ കിരാത നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കിയപ്പോള്‍ അതിനെ എതിര്‍ക്കാതിരുന്നത്. വളരെ വര്‍ഷമായി ഇവിടെ ഭരിക്കുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും ചരിത്ര കോണ്‍ഗ്രസില്‍ നിന്ന് ഉത്തേജനം ഉള്‍ക്കൊണ്ട് പ്രമേയം പാസ്സാക്കേണ്ട ഗതികേടില്ല'.

  ഓര്‍ത്തഡോക്‌സ് അച്ചന്മാര്‍ക്ക് വേണ്ടി കേസ് വാദിക്കുന്നു

  ഓര്‍ത്തഡോക്‌സ് അച്ചന്മാര്‍ക്ക് വേണ്ടി കേസ് വാദിക്കുന്നു

  'നിങ്ങള്‍ക്ക് ആദ്യമായി കിട്ടിയ എംഎല്‍എയ്ക്ക് നിങ്ങള്‍ ക്ലാസ്സ് കൊടുക്കേണ്ടി വരും. അത് നടപടികളെ കുറിച്ച് അറിയുന്നവരില്‍ നിന്ന് വേണ്ടി. അദ്ദേഹത്തിന് എതിര്‍പ്പുണ്ടെങ്കില്‍ കൈ പൊക്കുവാനുളള അവകാശമുണ്ട് എന്നെങ്കിലും പറഞ്ഞ് കൊടുക്കണം' എന്നാണ് രശ്മിത രാമചന്ദ്രന്‍ പറഞ്ഞത്. വലിയ മാനവികത പ്രസംഗിക്കുന്ന രശ്മിത കന്യാസ്ത്രീകള്‍ക്ക് എതിരെ ഓര്‍ത്തഡോക്‌സ് അച്ചന്മാര്‍ക്ക് വേണ്ടി കേസ് വാദിക്കുന്നയാളാണ് എന്നായിരുന്നു സന്ദീപ് വാര്യര്‍ നല്‍കിയ മറുപടി.

  അടി കൊള്ളാനും ചിലര്‍ക്ക് യോഗം വേണം

  അടി കൊള്ളാനും ചിലര്‍ക്ക് യോഗം വേണം

  ലേഡി ആളൂരാനാണ് രശ്മിതയെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു. തനിക്ക് അവരോട് ചോദിക്കാനുളളത് വട്ടാണല്ലേ എന്നാണെന്നും സന്ദീപ് പറഞ്ഞു. രാജഗോപാലിനെ പോലെ മുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവിനെ എന്തെങ്കിലും ഉപദേശിച്ച് കൊടുക്കാന്‍ മാത്രമുളള വലിപ്പം ഈ പാനലില്‍ ആര്‍ക്കും ഇല്ല. നീലകണ്ഠന്റെ അടി കൊള്ളാനും ചിലര്‍ക്ക് യോഗം വേണം എന്നത് പോലെയാണ് അദ്ദേഹം പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാഞ്ഞത് എന്നും സന്ദീപ് ന്യായീകരിച്ചു.

  വട്ടാണല്ലേ

  വട്ടാണല്ലേ

  എതിര്‍പ്പിന് പോലും യോഗ്യത ഈ പ്രമേയത്തിനില്ല എന്ന് ഒ രാജഗോപാല്‍ കരുതിക്കാണും എന്ന വാദം അവതാരകനായ അഭിലാഷിനേയും സിപിഎം പ്രതിനിധി എഎ റഹീമിനേയും അടക്കം ചിരിപ്പിച്ചു. തുടര്‍ന്ന് വട്ടാണല്ലേ എന്ന സന്ദീപിന്റെ ചോദ്യത്തിനും രശ്മിത മറുപടി നല്‍കി. ഭ്രാന്താശുപത്രിയില്‍ ചികിത്സ വേണ്ട തരത്തിലുളള ആളുകളൊക്കെ ഇവിടെയുണ്ട്. അവര്‍ക്ക് ഏത് ചര്‍ച്ചയിലും ഓര്‍ത്തഡോക്‌സ് അച്ഛന്മാരെയും കൊണ്ട് വരലാണ് പതിവ്.

  എന്താടോ വാര്യരെ നന്നാവാത്തത്

  എന്താടോ വാര്യരെ നന്നാവാത്തത്

  താന്‍ കന്യാസ്ത്രീകള്‍ക്ക് എതിരെ നിന്നു എന്ന് തെളിയിക്കാന്‍ സന്ദീപ് വാര്യരെ രശ്മിത വെല്ലുവിളിച്ചു. ഇതോടെ രശ്മിതയെ തടസ്സപ്പെടുത്തി സന്ദീപ് വാര്യര്‍ ഇടപെട്ടു. നിങ്ങള്‍ക്ക് എന്ത് ധാര്‍മിതകയാണ് ഉളളത് എന്നായി സന്ദീപ്. എന്താടോ വാര്യരെ നന്നാവാത്തത്, ഒന്ന് നന്നായിക്കൂടെ എന്ന് രശ്മിത തിരിച്ച് ചോദിച്ചു. ഇതോടെ സന്ദീപ് ബഹളം തുടങ്ങി. രശ്മിത പറയുന്നതിനെ ഭയന്ന് ശബ്ദമുണ്ടാക്കുകയാണ് എന്നേ കാണുന്ന ആളുകള്‍ കരുതൂ എന്ന് അഭിലാഷും മറുപടി നല്‍കി.

  വൈറൽ വീഡിയോ

  മീഡിയാ വൺ ചാനൽ ചർച്ചയിലെ വൈറലാകുന്ന ഭാഗം കാണാം

  English summary
  Advocate Reshmitha Ramachandran VS Sandeep warrier in Media One debate on CAA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X