കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്കൂറ്റമുണ്ടോ ലാലിനെ പ്രതി ചേര്‍ക്കാന്‍..?? ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും പൊട്ടന്‍കളിക്കുന്നു..!!

  • By അനാമിക
Google Oneindia Malayalam News

കൊച്ചി: പ്രശസ്തയായ യുവനടി ജോലി കഴിഞ്ഞ് മടങ്ങവെ രാത്രി എറണാകുളം നഗരത്തില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംവിധായകന്‍ ലാല്‍, ഭാഗ്യലക്ഷ്മി, പാര്‍വ്വതി, പി രാജീവ്, പിടി തോമസ് എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്.

Read Also: നാസ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ജീവന്‍..!! അന്യഗ്രഹ ജീവികളെ തേടുന്നത് ആത്മഹത്യാപരം!!

Read Also: പള്‍സര്‍ സുനി മതില്‍ ചാടിക്കടന്നാണത്രേ കോടതിയിലെത്തിയത്..ലക്ഷ്യം മറ്റൊരു പീഢനമല്ലെന്ന് ആര്‍ക്കറിയാം!

കേസിലെ ലാലിന്റെയും പിടി തോമസിന്റെയും പി രാജീവിന്റെയും ഇടപെടല്‍ സംശയാസ്പദമാണെന്നാണ് സംഗീത ലക്ഷ്മണ ആരോപിക്കുന്നത്. ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും ചേര്‍ന്ന് ജനങ്ങളെ പൊട്ടന്‍ കളിപ്പിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

ആരെ സംരക്ഷിക്കാനാണ് ശ്രമം

സംഭവ ദിവസം ലാലിന്റെ വീട്ടില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫിനൊപ്പം പിടി തോമസ് എത്തിയതും സിപിഎം ജില്ലാ സെക്രട്ടറി രാജീവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതും കേസിന്റെ ആരംഭഘട്ടത്തിലെ ഇടപെടല്‍ വ്യക്തമാക്കുന്നു. ആരെ സംരക്ഷിക്കാനാണ് ഇതൊക്കെ എന്നും സംഗീത ലക്ഷ്മണ ചോദിക്കുന്നു.

വകതിരിവില്ലാത്ത ഫെമിനിസം

വിഷയത്തിലെ ഭാഗ്യലക്ഷ്മിയുടെയും പാര്‍വ്വതിയുടെയും ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. വകതിരിവില്ലാത്ത ഫെമിനിസമാണ് രണ്ടുപേരുടേയും തലയില്‍ കുത്തി നിറച്ചിരിക്കുന്നത്. രണ്ടുപേര്‍ക്കും കലശലായ ക്യാമറാ കമ്പം ഉണ്ട്.

മാധ്യമശ്രദ്ധ കിട്ടാൻ

ഉള്ള് പൊള്ളയായ ഇവര്‍ എന്ത് വിഡ്ഢിത്തവും വിളിച്ചുപറയുമെന്നും സംഗീത ആരോപിക്കുന്നു. മാധ്യമശ്രദ്ധ കിട്ടാന്‍ ഇവര്‍ ആരെ വേണമെങ്കിലും തേജോവധം ചെയ്യുമെന്നും കുറ്റപ്പെടുത്തുന്നു.

ലാലിനെതിരെ പറയാൻ ചങ്കൂറ്റമുണ്ടോ?

നടി അഭിനയിച്ചു വരുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ലാലിനേയും പ്രൊഡക്ഷന്‍ മാനേജരെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ ആവശ്യപ്പെടാന്‍ ഇവര്‍ക്ക് ചങ്കൂറ്റമുണ്ടോ എന്നും സംഗീത ലക്ഷ്മണ ചോദിക്കുന്നു.

ക്രിമിനൽ ഗൂഢാലോചന

മഞ്ജു വാര്യര്‍ ഉന്നയിച്ച ക്രിമിനല്‍ ഗൂഢാലോചന കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിനെ സമീപിക്കാന്‍ ഇച്ഛാശക്തിയുണ്ടോ എന്നും സംഗീത ലക്ഷ്മണ വെല്ലുവിളിക്കുന്നു. എന്നിട്ട് മതി നാട്ടിലെ സ്ത്രീകളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നത് എന്നും പോസ്റ്റില്‍ പറയുന്നു.

അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം.

English summary
Advocate Sangeetha Lakshmana reacts harshly against Bhagyalakshmi and Mala T Parvathy in actress kidnapping case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X