'മണിയും സംഗീത ലക്ഷ്മണയും തമ്മിലെന്ത് ബന്ധം?' സുരേഷ് കുമാറിന്റെ പെണ്ണുപിടിത്തത്തിന് ഉത്തരം ഇതാ..
പെണ്ണുപിടിക്കാനായി സുരേഷ് കുമാര്‍ മൂന്നാര്‍ വരെ പോകുമെന്നോ മൂന്നാറില്‍ ചെന്ന് പെണ്ണുപിടിക്കുമെന്നോ കരുതുന്നില്ലെന്ന് സംഗീത പറയുന്നു.
ആദ്യ മൂന്നാര്‍ ദൗത്യ സംഘത്തലവന് സുരേഷ് കുമാര്‍ ഐഎഎസിനെ കുറിച്ച് എംഎം മണി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് കുമാറിന്റെ മുന്‍ ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ സംഗീത ലക്ഷ്മണ രംഗത്ത്. ഫേസ് ബുക്കിലിട്ട പോസ്റ്റിലാണ് സംഗീത എംഎം മണിയുടെ ആരോപണങ്ങള്‍ക്ക് സംഗീത മറുപടി നല്‍കിയിരിക്കുന്നത്.
പെണ്ണുപിടിക്കാനായി സുരേഷ് കുമാര്‍ മൂന്നാര്‍ വരെ പോകുമെന്നോ മൂന്നാറില്‍ ചെന്ന് പെണ്ണുപിടിക്കുമെന്നോ കരുതുന്നില്ലെന്ന് സംഗീത പറയുന്നു. സുരേഷ് കുമാറിന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും എന്നാലത് ഒരുതരത്തിലും പ്രശ്നമുണ്ടാക്കുന്ന മദ്യപാനമായിരുന്നില്ലെന്നും അവര്‍ കുറിക്കുന്നു.

കള്‍ച്ചറില്ലാത്തവന്‍
കേരളത്തിന്റെ വിദ്യുച്ഛക്തി മന്ത്രി എംഎം മണിയും ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയും തമ്മിലെന്ത്? എന്ന് ചോദിച്ചാണ് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഒരു ബന്ധവുമില്ലെന്ന ഉത്തരം സംഗീത നല്‍കുന്നുണ്ട്. അമ്മാതിരി കള്ച്ചറില്ലാത്തവന്മാരുമായി തനിക്ക് ഒരു കാലത്തും ഒരു ബന്ധവുമുണ്ടായിട്ടില്ലെന്ന് സംഗീത പറയുന്നു.

എല്ലാവര്ക്കും അറിയേണ്ടത്
നാല് പ്രവര്‍ത്തി ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോടതിയിലെത്തിയ താന്‍ കൊച്ചിയിലെ മൂന്ന് വിവിധ കോടതികളില്‍ എത്തിയിരുന്നുവെന്നും അവിടെയൊക്കെ കണ്ട പല സഹപ്രവര്‍ത്തകര്‍ക്കും തന്നില്‍ നിന്ന് അറിയേണ്ടിയിരുന്നത് മുന്‍ ഭര്‍ത്താവ് സുരേഷ് കുമാറിനെ കുറിച്ച് മണി പറഞ്ഞ കാര്യങ്ങളില്‍ വല്ല സത്യവും ഉണ്ടോ എന്നായിരുന്നുവെന്ന് സംഗീത വ്യക്തമാക്കുന്നു.

ഗൗനിക്കാറില്ല
സുരേഷ് കുമാറിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ സംഗീത ലക്ഷ്മണയെ കുറിച്ച് ഓര്‍മവരുമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സംഗീത കുറിക്കുന്നു. അവര്‍ക്ക് അങ്ങനെ ഓര്മ വരുന്നതിന് എനിക്കൊന്നും ചെയ്യാനാവില്ലെന്നും അതിനാല്‍ താനിതൊന്നും ഗൗനിക്കാറില്ലെന്നും അവര്‍ കുറിക്കുന്നു.

മൂന്നാം ഭാര്യയ്ക്കൊപ്പം
സംഗതികള്‍ കടന്ന കൈയ്യായി പ്പോയെന്ന് സംഗീത പറയുന്നു. മൂന്നാം ഭാര്യയ്ക്കൊപ്പം കഴിയുന്ന ഒരാളുടെ മദ്യപാനത്തെയും പെണ്ണുപിടിത്തത്തെയും കുറിച്ച് എന്നോ വേര്‍പെട്ട് പോയ ഒന്നാം ഭാര്യയോട് ചോദുക്കുന്നതില് എന്ത് ലോജിക്കാണുള്ളതെന്ന് സംഗീത ചോദിക്കുന്നു. ഇത് നോണ്‍സെന്‍സ് ആണെന്നും അവര്‍.

മദ്യപാനം ഉണ്ടായിരുന്നു
മൂന്നാറില്‍ സുരേഷ് കുമാറിന് പെണ്ണുപിടിത്തവും മദ്യപാനവും ഉണ്ടായിരുന്നോവെന്ന് തനിക്ക് അറിയില്ലെന്ന് സംഗീത പറുന്നു. 1999ല്‍ തങ്ങള്‍ വേര് പിരിഞ്ഞതാണെന്നും അവര്‍. വിവാഹത്തിന് മുമ്പ് തന്നെ മദ്യപാനശീലം ഉണ്ടായിരുന്നുവെന്നും എന്നാലത് പ്രശ്നമുണ്ടാക്കുന്ന മദ്യപാനം ആയിരുന്നില്ലെന്നും അവര്‍.

ഇഷ്ടമായിരുന്നു
കൂടെ കഴിഞ്ഞിരുന്ന കാലത്ത് സുരേഷ് കുമാറിന്റെ മദ്യപാന ശീലം തനിക്ക് ഇഷ്ടമായിരുന്നുവെന്ന് സംഗീത പറയുന്നു. മദ്യപിക്കുമ്പോഴായിരുന്നു സുരേഷ്കുമാര്‍ കൂടുതല്‍ റൊമാന്റിക് ആയി പെരമാറുന്നതെന്നും ഇന്റലക്ച്വലായി സംസാരിക്കുന്നതെന്നും അവര്‍.

ഞാനും മദ്യപിച്ചു
ഇതൊക്കെ കണ്ടു പഠിച്ച് അദ്ദേഹത്തിന്റെ കൂടെ താനും മദ്യപിക്കാന്‍ തുടങ്ങിയെന്നും സംഗാത പറയുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മദ്യപാനം പാടെ ഒഴിവാക്കിയെന്നാണ് താന്‍ അറിഞ്ഞതെന്നും സംഗീത.

മൂന്നാര്‍ വരെ പോകില്ല
സുരേഷ് കുമാര്‍ പെണ്ണുപിടിക്കുമെന്ന് എന്തുകൊണ്ടാണ് മണി പറഞ്ഞതെന്ന് അറിയില്ലെന്ന് സംഗീത പറയുന്നു. താനറിയുന്ന സുരേഷ് കുമാര്‍ പെണ്ണുപിടിക്കാനായി മൂന്നാര്‍ വരെ പോകുമെന്നോ മൂന്നാറില്‍ ചെന്ന് പെണ്ണുപിടിക്കുമെന്നോ കരുതാനാവില്ലെന്നും അവര്‍.
സന്തോഷമുണ്ടാക്കുന്ന കാര്യം
കൂടെ കഴിഞ്ഞിരുന്ന കാലത്ത് സുരേഷ് കുമാറിന് താനല്ലാതെ മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായോ അടുത്ത സൗഹൃദം ഉള്ളതായോ സംശയിക്കാനുള്ള അവസരം പോലും തന്നിട്ടില്ലെന്ന് സംഗീത കുറിക്കുന്നു. പിരിഞ്ഞ ശേഷം സുരേഷ് കുമാര്‍ പെണ്ണുപിടിച്ച് നടക്കുന്നുവെന്നത് സത്യമാണെങ്കില്‍ അത് തനിക്ക് സന്തോഷമുണ്ടാവുന്ന കാര്യമല്ലേയെന്നും അവര്‍ ചോദിക്കുന്നു.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications