• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സിനിമാ നടിമാരെല്ലാം പോക്കാണെന്ന് പറയുന്ന മലയാളി.. കൊച്ചിയിലെ സണ്ണി പൂരം'; രൂക്ഷ വിമർശനം

 • By Aami Madhu

കൊച്ചി; കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരിക്കുകയാണ്.റേപ്പിന് ഇരയായ സ്ത്രീ ആത്മാഭിമാനം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുല്ലപ്പള്ളി. പരാമർശത്തിൽ മുല്ലപ്പള്ളിക്കെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. വിഷയത്തിൽ പ്രതികരിക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

തിരഞ്ഞത് ഷക്കീലയെ

തിരഞ്ഞത് ഷക്കീലയെ

ആത്മാഭിമാനമില്ലാത്ത ബലാത്‌സംഗ ഇരകളുടെ നാട്ടിലെ അഭിമാനികളായ മലയാളിയും ലൈംഗിക സദാചാരവും !

കഴിഞ്ഞ കാലങ്ങളിൽ മലയാളികൾ ഏറ്റവും കൂടുതൽ ഗൂഗി ളിൽ തിരഞ്ഞതും യൂ ട്യൂബിൽ കണ്ടതും സണ്ണി ചേച്ചിയെ ആയിരുന്നില്ല. മറിച്ച് ഷക്കീല എന്ന മലയാള സിനിമ നായികയെ ആയിരുന്നു. എന്നിട്ടും സ്വയം പ്രഖ്യാപിത പ്രബുദ്ധ പൊതു സമൂഹത്തിലെ കപട സദാചാരത്തിന്റെ ഇരയാക്കപ്പെടുകയായിരുന്നു ഷക്കീലയുൾപ്പെടെയുള്ള

അഭിനയേത്രികൾ എന്ന യാഥാർഥ്യം ഊട്ടിയുറപ്പിക്കുകയാണ് ക്രമസമാധാനം പോലും തകർക്കപ്പെട്ട് അന്ന്

കൊച്ചിയിൽ നടന്ന സണ്ണി പൂരം.

മലയാളിയുടെ യഥാർത്ഥ കൃമികടി

മലയാളിയുടെ യഥാർത്ഥ കൃമികടി

തക്കം കിട്ടുന്നിടത്തെല്ലാം സിനിമാ നടിമാർ പോക്കാണെന്നും, വെടികളാണെന്നും നാലാം കിട ഭാഷയിൽ നാലാള് കേൾക്കാൻ പുച്ഛത്തോടെ ചർച്ചിക്കുന്ന മലയാളിയുടെ യഥാർത്ഥ കൃമികടി കൊച്ചിയിൽ നമ്മൾ കണ്ടു. നിരവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പോൺ സ്റ്റാർ എന്ന നിലയിലാണ് സണ്ണി ലിയോൺ മലയാളിക്ക് പ്രിയങ്കരിയാകുന്നത്. ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടോ എന്ന വർണ്യത്തിൽ ആശങ്ക ഉൽപ്രേക്ഷ തന്നെയാണ് സദാചാരത്തിന്റെ അപ്പോസ്തലൻമാരായ ലക്ഷോപ ലക്ഷം മലയാളികളെ കേവലം ഒരു മൊബൈൽ കടയുടെ ഉത്‌ഘാടനത്തിൽ പങ്കെടുക്കാൻ അന്ന് കൊച്ചിയിൽ എത്തിച്ചത്.

പ്രതിബദ്ധത നിറവേറ്റി

പ്രതിബദ്ധത നിറവേറ്റി

ഒബി വാനുമെടുത്തു, സരിതക്കും ശാലു മേനോനും,ലക്ഷ്മി നായർക്കും പുറകെ ബ്രായുടെ #ഹുക്കും, വയറിന്റെ #ക്ലിപ്പും ഒപ്പിയടുത്ത് ഡിജിറ്റൽ മികവോടെ നേരോടെ നിരന്തരം സിഡിയും കാത്തു വേഴാമ്പലുകളെ പോലെ മഞ്ഞണിഞ്ഞ മാമലകളാൽ മനം മയക്കുന്ന മലയോരത്തെ മണ്ണിനോട് മല്ലടിക്കുന്ന മലയാള മക്കൾക്ക് ചൂടോടെ തത്സമയം കാണിച്ചുതരാൻ മാധ്യമ ധർമ്മത്തിന്റെ ഉത്തുംഗ പരാഗ ഉൾപ്പുളക ശീതഗമന പുളകിത ത്വരയാൽ അഹോരാത്രം പ്രയത്നിച്ചവർ ഒരു ജനതയുടെ ആത്മ രതിക്കായ് ഇന്നലെ സണ്ണി ചേച്ചിയുടെ ശരീരത്തിന്റെ അനാട്ടമിയും ബയോ+ളജിയും ക്ളോസ്ഡ് ഫ്രയിമിൽ എച് ഡി മികവോടെ ഒപ്പിയെടുത്തു സാമൂഹിക പ്രതിബദ്ധത നിറവേറ്റി എന്നതിൽ നമുക്ക് അഭിമാനിക്കാം.

സണ്ണി ലിയോൺ മോശം നടിയെന്നല്ല

സണ്ണി ലിയോൺ മോശം നടിയെന്നല്ല

പറഞ്ഞുവന്നത് സണ്ണി ലിയോൺ ഒരു മോശം നടി ആണെന്നോ, ആരും അവരെ കാണാൻ പോകരുതെന്നോ അല്ല. മറിച്ച് അവരെ തുണിയില്ലാതെ കണ്ടത് മുതൽ തുടങ്ങിയ നേരിൽ കാണാനുള്ള ധൃതംഗ പുളകിത ചോദനയുടെ സാക്ഷാത്ക്കാരത്തിനായിരുന്നു കൊച്ചി സാക്ഷ്യം വഹിച്ചത്. എന്നാൽ കേവലം ഒരു പോൺ സ്റ്റാർ എന്നതിനപ്പുറം വളർന്ന ഒരാളാണ് സണ്ണി ലിയോൺ എന്ന വസ്തുത നമ്മളിൽ എത്ര ആളുകൾക്കറിയാം ?

 കാണാൻ സാധിക്കാത്തത്

കാണാൻ സാധിക്കാത്തത്

അതറിഞ്ഞിട്ടും വല്യ കാര്യമൊന്നുമില്ലല്ലോ എന്ന് നിങ്ങൾ

ചിന്തിക്കാം പക്ഷെ അവിടെയാണ് പ്രശ്നം എന്തുകൊണ്ട് വലിയ വായിൽ സദാചാരം പ്രസംഗിക്കുന്ന നമുക്ക് ഒരു സ്ത്രീ ശരീരത്തെ ലൈംഗികതയ്ക്കും കാമപൂർത്തീകരണത്തിനുള്ള ഉപകരണം എന്നതിനും അപ്പുറം കാണാൻ സാധിക്കാത്തത് ?നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങളും, മൃഗ സംരക്ഷണ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായ അവരുടെ മനുഷ്യത്വം നിറഞ്ഞ ഭാഗത്തേക്ക് ഒളികണ്ണിട്ടെങ്കിലും നമ്മൾ നോക്കാത്തതെന്താണ് ? ഗൂഗിളിൽ അത്തരം അന്വേഷണങ്ങൾ നടത്താത് എന്തുകൊണ്ടാണ് ?

ഒട്ടും അതിശയോക്തി വേണ്ടതില്ല

ഒട്ടും അതിശയോക്തി വേണ്ടതില്ല

സണ്ണി ലിയോണിന്റെ ബ്രായുടെ ഹുക്ക് പൊട്ടി എന്നും, കാവ്യയുടെ പുതിയ കാമുകനെ കണ്ടാൽ നിങ്ങൾ ഞെട്ടും ഇവിടെ ക്ലിക്ക് ചെയ്യൂ എന്നുമൊക്കെ വെണ്ടക്കയാക്കി തലക്കെട്ടും നൽകി ഒരു ലിങ്കിട്ടാൽ ഒളിഞ്ഞും തെളിഞ്ഞും ക്ലിക്കി ആത്മരതിയടയുന്ന, അങ്ങനെ അത്തരം വാർത്തകൾക്ക് 100k യും 10000k യും ലൈക്കുകൾ നൽകുന്ന സൈബർ മാന്യന്മാരുടെ നാട്ടിൽ സണ്ണി ലിയോണിനുവേണ്ടി ഹർത്താൽ പ്രഖ്യാപിച്ചാൽ പോലും ഒട്ടും അതിശയോക്തി വേണ്ടതില്ല.

പടിയടച്ചു പിണ്ഡം വയ്ക്കുന്നു

പടിയടച്ചു പിണ്ഡം വയ്ക്കുന്നു

സെലിബ്രറ്റികളും മറ്റും തങ്ങൾ ചെയ്തിട്ടുള്ള ഫോൺ സെക്‌സും, ലൈംഗിക കഥകളും അഭിമുഖങ്ങളിൽ മസാലയിൽ ചാലിച്ച് പറയുമ്പോൾ അത് എന്റർടെയിൻമെന്റ് വാർത്തയെന്ന തലക്കെട്ടിൽ വെണ്ടക്കയും ബ്രെയ്ക്കിങ്ങും ആക്കുന്ന മാധ്യമങ്ങൾ ഒരു സാധാരണ പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടാൽ പിഴച്ചവൾ എന്ന് മുദ്രകുത്തി അവളെ സമൂഹത്തിൽ

നിന്നും പടിയടച്ചു പിണ്ഡം വയ്ക്കുന്നു.

മലയാളി നോക്കിനിൽക്കും

മലയാളി നോക്കിനിൽക്കും

"സിനിമാ നടിമാരെല്ലാം പോക്കാണ്" എന്ന് നാലാള് കൂടുന്നിടത്തു തലയുയർത്തി നിന്ന് പറയുന്ന മലയാളി അതൊരു അഭിമാനമായാണ് കരുതുന്നത്. എന്നാൽ

വിവാഹത്തിനും പാലുകാച്ചലിനും മരണത്തിനും വരെ സംബന്ധിക്കുന്ന നടീനടന്മാരെ സ്ഥലകാല ബോധം മറന്നു മലയാളി നോക്കിനിൽക്കും. വിഷുവോ ഓണമോ ക്രിസ്തുമാസോ , ബക്രീദോ ആഘോഷങ്ങൾ ഏതുമാകട്ടെ രാവിലെ മുതൽ ടിവിയിലെ സിനിമാക്കാരുടെ കൂടിയാട്ടങ്ങൾ ഇമവെട്ടാതെ നോക്കി നിൽക്കും ആൺ പെൺ വ്യത്യാസമില്ലാതെ മലയാള കുടുംബങ്ങളൊന്നാകെ.

സിനിമാക്കാരുടെ തല

സിനിമാക്കാരുടെ തല

തീർന്നില്ല പള്ളി ബെഞ്ചരിപ്പ് ആണെങ്കിലും..അമ്പലത്തിലെ കൊടിയേറ്റമാണെമെങ്കിലും , ആണ്ട് നേർച്ചയാണെങ്കിലും ഘാടനത്തിനു സിനിമാക്കാർ നിർബന്ധമാണ് പ്രബുദ്ധ മലയാളിക്ക്. അതിനി കോഴിക്കടയാണെങ്കിലും...ലുലു മാളാണെങ്കിലും സിൽമാക്കാർ വേണം.

നാട്ടിലുള്ള സകലമാന ചാനലിലും റേഡിയോ ചാനലുകളിലും പത്രങ്ങളിലു 24x7 ഭൂരിപക്ഷവും സിനിമാക്കാരുടെ ഉടൽ; സിനിമാക്കാരുടെ തല;

ഇതിലെ ഹൈലൈറ്റ്

ഇതിലെ ഹൈലൈറ്റ്

സിനിമാക്കാരുടെ ശബ്ദം ഇതുമാത്രമാണ് കാണാനും കേൾക്കാനും സാധിക്കുക.

സിനിമാക്കാരുടെ താലികെട്ട് മുതൽ ഗർഭവും, ജനനവും, ചോറൂണും, മാമോദീസയും ഇരുപത്തിയെട്ടും, അന്ത്യകൂദാശ വരെയും തത്സമയം സംപ്രേക്ഷിപ്പിക്കാൻ ചാനലുകളും, പണിക്കുപോലും പോകാതെ അതൊക്കെ നോക്കി ഇരിക്കാൻ നമുക്കുണ്ടാകുന്ന ആ അന്തർലീനമായ ത്വരയുണ്ടല്ലോ അതാണ് ഇതിലെ ഹൈലൈറ്റ്.

വിധിവൈപരീത്യം

വിധിവൈപരീത്യം

പരമ്പരാഗതമായി നാട്ടുനടപ്പുള്ള സദാചാര കോഡിൽ മലയാളി ആകെ ഇളവുകൾ നൽകിയിട്ടുള്ളത് സിനിമാക്കാർക്ക് മാത്രമാണ്. അതായത് വിവാഹമോചനം നടത്തി പുനർവിവാഹം നടത്തുന്ന സാധാരണക്കാരായ ആണിനേയും പെണ്ണിനേയും ആഗോള തീവ്രവാദികളും, കളങ്കിതരുമായി കരുതി പടിയടച്ചു പിണ്ഡം വെക്കുകയാണ് സദാചാര മലയാളികൾ സാധാരണ ചെയ്തുവരാറുള്ളത്. എന്നാൽ സിനിമാക്കാർക്കിടയിലെ ഇത്തരം പുനർവിവാഹങ്ങളും വിവാഹ മോചനങ്ങളും തത്സമയം വെണ്ടക്കയാകുമ്പോൾ അനുഗ്രഹാശിസുകൾ ചൊരിഞ് മലയാളികൾ അഭിമാനിക്കുന്നതാണ് കണ്ടിട്ടുള്ളത് എന്നതും വിധിവൈപരീത്യം.

മലയാളികൾക്ക് ആവേശവും, മാതൃക

മലയാളികൾക്ക് ആവേശവും, മാതൃക

ഒരു നേരത്തെ ആഹാരത്തിനായി തുണിയുരിയേണ്ടി വരുന്ന ലൈംഗികത്തൊഴിലാളികളും പട്ടിണിപാവങ്ങളും മലയാളികൾക്ക് ദുശ്ശകുനവും അറപ്പും വെറുപ്പുമാണ് എന്നാൽ ഒരു തലമുറയെത്തന്നെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കാനിടയാക്കുന്ന നീലച്ചിത്ര നായികമാരും, ആഡംബരത്തിനും ആഘോഷങ്ങൾക്കുമായ് തുണിയുരിയുന്ന കൊച്ചമ്മമാരും മലയാളികൾക്ക് ആവേശവും, മാതൃക പുരുഷോത്തമകളുമാണ് എന്നതും യാഥാർഥ്യമാണെന്നു പറയാതെ വയ്യ.

ആത്മാഭിമാനമില്ലാത്തവർ

ആത്മാഭിമാനമില്ലാത്തവർ

സണ്ണിലിയോൺ ഔദ്യോദികമായി സംസ്ഥാന അതിഥിയാകുമ്പോൾ മറുഭാഗത്തു സൂര്യനെല്ലി പെൺകുട്ടിയും ഐസ്ക്രീം റജീനയുമൊക്കെ കേവലം നശിക്കപ്പെട്ട ഇരകൾ മാത്രമാണ്.

ബലാത്‌സംഗം ചെയ്യപ്പെട്ടിട്ടും ആത്മഹത്യ ചെയ്യാത്ത ആത്മാഭിമാനമില്ലാത്തവർ... ❗️

അഡ്വ ശ്രീജിത്ത് പെരുമന

cmsvideo
  Russia stoped vaccine trial | Oneindia Malayalam

  English summary
  advocate sreejith perumana slams malayali's hypocratical morality
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X