Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് നിയമസഹായ സമിതി ചെയർമാനായി ചുമതലയേറ്റ് അഡ്വ വിഎസ് ചന്ദ്രശേഖരൻ

തിരുവനന്തപുരം; അഡ്വ വിഎസ് ചന്ദ്രശേഖരൻ കോൺഗ്രസ് നിയമസഹായ സമിതി ചെയർമാനായി ചുമതലയേറ്റു. കെ പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അധ്യക്ഷൻ കെ സുധാകരന്‍ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റത്. രാഷ്ട്രീയകേസുകളില്‍ ഉള്‍പെടുന്ന കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്ക് സമിതി നിയമ സഹായം ഉറപ്പാക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. കെ- റയിൽ കമ്മീഷൻ പദ്ധതിയിലടക്കം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധങ്ങളുയർന്ന് വരുന്ന ഈ ഘട്ടത്തിൽ ജനപക്ഷത്ത് നിൽക്കുന്ന പ്രതിപക്ഷം കൂടുതൽ കരുത്തോടെ സമര മുഖത്തേക്ക് ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ പ്രവർത്തകരെ തുടർച്ചയായി കള്ളക്കേസുകളിൽ കുടുക്കി പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ നാടിന്റെ ശബ്ദമായി സമരമുഖത്തേക്കിറങ്ങുന്ന പ്രവർത്തകർക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാൻ പാർട്ടി തിരുമാനിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. നിയമസഹായ സമിതിയെ കുറിച്ച് കെ സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

cats-1650383270.jpg -Pr

സംസ്ഥാന സർക്കാർ അഴിമതികളിലും കെടുകാര്യസ്ഥതകളിലും മുങ്ങിക്കുളിച്ചു നിൽക്കുകയാണ്. ഭരണപക്ഷ തൊഴിലാളി സംഘടനകൾ പോലും പിണറായി വിജയൻ സർക്കാരിൻ്റെ കഴിവുകേടുകൾക്കെതിരെ സമരം ചെയ്യുന്ന കാഴ്ച രാഷ്ട്രീയ കേരളം കാണുകയാണ്. കെ- റയിൽ കമ്മീഷൻ പദ്ധതിയിലടക്കം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധങ്ങളുയർന്ന് വരുന്ന ഈ ഘട്ടത്തിൽ ജനപക്ഷത്ത് നിൽക്കുന്ന പ്രതിപക്ഷം കൂടുതൽ കരുത്തോടെ സമര മുഖത്തേക്ക് ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ പ്രവർത്തകരെ തുടർച്ചയായി കള്ളക്കേസുകളിൽ കുടുക്കി പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുകയാണ്.

അതുകൊണ്ട് തന്നെ കെപിസിസി ഈ നാടിൻ്റെ ശബ്ദമായി സമരമുഖത്തേക്കിറങ്ങുന്ന പ്രിയപ്പെട്ട പ്രവർത്തകർക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിൻ്റെ ഭാഗമായി കേരള പ്രദേശ് കോൺഗ്രസ് നിയമ സഹായ സമിതി (KPC-LAC) ചെയർമാനായി അഡ്വ.വി.എസ് ചന്ദ്രശേഖരനെ ചുമതലയേൽപിച്ചു.

കെപിസിസി ആസ്ഥാനത്ത് ഈ നിയമ സഹായ സമിതിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഡിസിസി ഓഫീസുകളിലും ഇതിൻ്റെ യൂണിറ്റുകൾ ഭാവിയിൽ തുടങ്ങും. സംസ്ഥാനത്തെ 90 കോടതികളിലായി 750 അഭിഭാഷകർ കോൺഗ്രസ് പ്രവർത്തകർക്കായി സജ്ജമായിരിക്കുന്നു. ഇനി പോരാട്ടത്തിൻ്റെ നാളുകളാണ്. പിണറായി വിജയൻ സർക്കാരിൻ്റെ നെറികേടുകൾക്കെതിരെ വിരൽ ചൂണ്ടാൻ, കൊള്ളരുതായ്മകളെ തച്ചുതകർക്കാൻ എൻ്റെ പ്രിയപ്പെട്ട പ്രവർത്തകർക്ക് കരുത്തായി ഈ നിയമ സഹായ സമിതി കൂടെയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+