കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയില്‍ വീണ്ടും അഭിഭാഷക 'ഗുണ്ടായിസം'; ജിഷ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചില്ല

പ്രമാദമായ ജിഷ കൊലക്കേസിന്റെ വിചാരണ ബുധനാഴ്ച മുതല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനായി 12 മാധ്യമപ്രവര്‍ത്തകരാണ് ബുധനാഴ്ച കോടതിയില്‍ എത്തിയത്.

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: കോടതിയില്‍ മാധ്യമ വിലക്ക് തുടരുന്നു. ജിഷ വധഝക്കേസ് റിപ്പോര്‍ട്ട് ചൈയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ ഇറക്കി വിട്ടു. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി അഭിഭാഷകര്‍ എത്തിയത്.

പ്രമാദമായ ജിഷ കൊലക്കേസിന്റെ വിചാരണ ബുധനാഴ്ച മുതല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനായി 12 മാധ്യമപ്രവര്‍ത്തകരാണ് ബുധനാഴ്ച കോടതിയില്‍ എത്തിയത്.

Jisha

അഭിഭാഷകര്‍ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പ്രശ്‌നം വഷളാകാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങണമെന്ന് ശിരസ്താര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വനിതകള്‍ അടക്കമുളള മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിടുകയായിരുന്നു.

English summary
Advocates and journalists clash again in Eranakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X