കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാമറ കണ്ടാല്‍ അഭിഭാഷകര്‍ക്ക് കലിയിളകും; ഇത്തവണ ഇരയായത് പോലീസുകാര്‍, അന്വേഷണം തുടങ്ങി

വഞ്ചിയൂര്‍ കോടതിയില്‍ ഇത്തവണ അഭിഭാഷകരുടെ കയ്യേറ്റത്തിനിരയായാത് പോലീസുകാരാണ്. മാധ്യമപ്രവര്‍ത്തകനാണെന്ന് കരുതി പോലീസിന്റെ ക്യാമറമാനെ ഏതാനും അഭിഭാഷകര്‍ ചേര്‍ന്ന് തടഞ്ഞ് കയ്യേറ്റത്തിന് മുതിരുകയായിരുന്നു.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ വക്കീലന്‍മാര്‍ക്ക് മീഡിയാ ഫോബിയ പിടിപെട്ടെന്നാണ് തോന്നുന്നത്. ക്യാമറ കണ്ടാല്‍ ഉടനെ മെക്കിട്ട് കേറും. മൂന്ന് മാസത്തോളമായി വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. ക്യാമറയും മൈക്കുമായി ഏതെങ്കിലും മാധ്യമപ്രവര്‍ത്തകനെത്തിയാല്‍ ജഡ്ജിയുടെ മുന്നിലിട്ട് വേണമെങ്കിലും കയ്യേറ്റം ചെയ്യും.

വഞ്ചിയൂര്‍ കോടതിയില്‍ ഇത്തവണ അഭിഭാഷകരുടെ കയ്യേറ്റത്തിനിരയായാത് പോലീസുകാരാണ്. മാധ്യമപ്രവര്‍ത്തകനാണെന്ന് കരുതി പോലീസിന്റെ ക്യാമറമാനെ ഏതാനും അഭിഭാഷകര്‍ ചേര്‍ന്ന് തടഞ്ഞ് കയ്യേറ്റത്തിന് മുതിരുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അഞ്ച് വയസുകാരി പീഡനത്തിനിരയായ കേസില്‍ കുട്ടിയുടെ രഹസ്യമൊഴി പകര്‍ത്താനെത്തിയ പോലീസിന്റെ ക്യാമറാമാനെയാണ് അഭിഭാഷകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

court-kerala

ഫോര്‍ട്ട് പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോസ്‌കോ കോടതിയില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കൊണ്ടുവന്നപ്പോഴാണ് അഭിഭാഷകര്‍ പോലീസ് ക്യാമറാമാനെ കയ്യേറ്റം ചെയ്ത്. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ക്യാമറാമാനോടൊപ്പം ഉണ്ടായിരുന്നു. ഇവര്‍ നോക്കി നില്‍ക്കെയാണ് വീഡിയോ ഗ്രാഫറെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തത്.

ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനും പോലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അഭിഭാഷകരും പോലീസു തമ്മില്‍ വാക്കുതര്‍ക്കം നടന്നുവെങ്കിലും സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് കേസ് രജസിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഫോര്‍ട്ട് പോലീസ് പറഞ്ഞു. എന്നാല്‍ കോടതിക്കുള്ളില്‍ പോലീസുകാരെ കയ്യേറ്റം ചെയ്യ്ത സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് ഇപി ജയരാജന്‍ പ്രതിയായ വിജിലന്‍സ് കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തിരുന്നു. വനിത മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതിനെതിരെ പോലീസ് കേസെടുത്തു.

കോടതികളില്‍ അഭിഭാഷകര്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിനെതിരെ മുഖ്യമന്ത്രിയും ഗവര്‍ണറുമുള്‍പ്പടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടും അഭിഭാഷകരുടെ അഴിഞ്ഞാട്ടം നിര്‍ബാധം തുടരുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Advocates attack police men in vanchiyoor cout at Thiruvannathapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X