കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിഭാഷകരുടെ കൗണ്ടര്‍ പരാതി; വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആരോപണം കേട്ടാല്‍ ചിരി വരും...

അഭിഭാഷകരുടെ കയ്യേറ്റത്തിരയാവുകയും അസഭ്യവര്‍ഷവും ഭീഷണിയും നേരിട്ട വനിത മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് അവസാനം സ്വന്തം കേസ് വാദിക്കേണ്ട ഗതികേടിലായപ്പോള്‍ പരാതിയുമായി അഭിഭാഷകര്‍. വഞ്ചിയൂര്‍ കോടതിയില്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്ക് ഒത്താശ ചെയ്യാന്‍ പോലീസും. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികളായ അഭിഭാഷകരെ നിസാര കേസ് ചുമത്തി സ്‌റ്റേഷനില്‍ നിന്നു ജാമ്യം നല്‍കി വിട്ടയച്ചപ്പോള്‍, കള്ളപ്പരാതി നല്‍കി മാധ്യമപ്രവര്‍ത്തകരെ കേസെടുത്തു.

അഭിഭാഷകരുടെ കയ്യേറ്റത്തിരയാവുകയും അസഭ്യവര്‍ഷവും ഭീഷണിയും നേരിട്ട വനിത മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി അഭിഭാഷകരെ വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വനിത മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ കേസ് നല്‍കിയത്. ഇതോടെ പോലീസും ആവേശം കൊണ്ടു. പിന്നെ നടന്നതിങ്ങനെ...

ഒത്ത് തീര്‍പ്പ്

ഒത്ത് തീര്‍പ്പ്

ഇപി ജയരാജനെതിരായ വിജിലന്‍സ് കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് അഭിഭാഷകര്‍ വനിതകളടക്കമുള്ള മാധ്യമപ്രവകര്‍ത്തകരെ കയ്യേറ്റം ചെയ്തത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കിയതോടെ ഒത്ത് തീര്‍പ്പിനായി അഭിഭാഷകര്‍ രംഗത്ത് വന്നു.

ഭീഷണി

ഭീഷണി

കഴിഞ്ഞ ദിവസം ഉച്ചവരെ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ കേസ് പിന്‍വലിപ്പിക്കാനും ഒത്തുതീര്‍പ്പാക്കാനും ശ്രമം നടത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ഇതോടെ പരാതി
നല്‍കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് നായര്‍, പിടിഐ ലേഖകന്‍ രാമകൃഷ്ണന്‍, മനോരമ ന്യൂസിലെ ജസ്റ്റീന തോമസ്, ഏഷ്യാനെറ്റ് ന്യൂസിലെ സി.പി.അജിത എന്നിവരെ പ്രതിയാക്കിയാണ് വഞ്ചിയൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ബാര്‍ അസോസിയേഷന്‍ നേതാവ്

ബാര്‍ അസോസിയേഷന്‍ നേതാവ്

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയും ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ ആനയറ ഷാജി നല്‍കിയ പരാതിയിലാണ് കേസ്. രണ്ട് പേര്‍ കോടതിയില്‍ വച്ചു മര്‍ദിച്ചു, ഒരു മാധ്യമപ്രവര്‍ത്തക കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പെണ്ണു കേസില്‍ കുടുക്കുമെന്ന് പറഞ്ഞു എന്നാണ് പരാതി.

ഒത്താശചെയ്ത് പോലീസ്

ഒത്താശചെയ്ത് പോലീസ്

മാധ്യമപ്രവര്‍ത്തകര്‍ക്കു പൂര്‍ണ സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതിനിടെയാണ് അഭിഭാഷകരുടെ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

ജാമ്യത്തില്‍ വിട്ടു

ജാമ്യത്തില്‍ വിട്ടു

കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തങ്ങളെ വിജിലന്‍സ് കോടതിമുറിയില്‍ കയ്യേറ്റം ചെയ്ത് ഇറക്കിവിട്ടുവെന്ന മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ ആനയറ ഷാജി, അഭിഭാഷകരായ ആര്‍ രതിന്‍, സുഭാഷ്, അരുണ്‍ പിനായര്‍, രാഹുല്‍ എന്നിവരെയാണു വൈകിട്ടു സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ജാമ്യം നല്‍കി വിട്ടത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Advocate media clash in vanchiyoor court, Advocates given bail and case charged against Media persons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X