കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് ജയസാധ്യത 15 സീറ്റില്‍, എല്‍ഡിഎഫിന് 5;താമര വിരിയില്ല, അഡ്വ. എ ജയശങ്കറിന്‍റെ വിലയിരുത്തല്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം അറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജയസാധ്യതകളെ കുറിച്ചുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിപിഎം യോഗം ചേരുകയും 14 സീറ്റുകളില്‍ വരെ കേരളത്തില്‍ പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.

<strong> ശബ്ദം കേള്‍ക്കാതിരിക്കാന്‍ ന്യൂട്രലില്‍ ഇടും, സൂര്യനിലേക്ക് യാത്ര രാത്രി; മോദിയുടെ തിയറികള്‍,ട്രോള്‍</strong> ശബ്ദം കേള്‍ക്കാതിരിക്കാന്‍ ന്യൂട്രലില്‍ ഇടും, സൂര്യനിലേക്ക് യാത്ര രാത്രി; മോദിയുടെ തിയറികള്‍,ട്രോള്‍

ബിജെപിയാവട്ടെ തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. തൃശൂരില്‍ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് അവലോകനത്തിനായുള്ള യുഡിഎഫിന്‍റെ യോഗം ഇന്നാണ് ചേരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക് കൂട്ടലുകള്‍ ഒരു വശത്ത് പുരോഗമിക്കവെ രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍ ഈ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള തന്‍റെ വിലയിരുത്തലുകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍.

കൂടുതല്‍ സീറ്റുകളില്‍

കൂടുതല്‍ സീറ്റുകളില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ സാധ്യത യുഡിഎഫിനാണെന്നാണ് അഡ്വ. എ ജയശങ്കര്‍ അഭിപ്രായപ്പെടുന്നത്. ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്നും ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍

മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍

ദേശീയ വിഷയങ്ങളാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ പല മണ്ഡ‍ലങ്ങളിലും മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. അത് വലിയ തോതില്‍ യുഡിഎഫിലേക്കാണ് ഏകീകരിക്കപ്പെട്ടതെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ വിലയിരുത്തുന്നു.

ശബരിമല വിഷയത്തില്‍

ശബരിമല വിഷയത്തില്‍

കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും ബിജെപിയും ഭരണത്തില്‍ തുടരുന്നതില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. അത് വലിയ തോതില്‍ വോട്ടായി മാറിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകള്‍ ദ്രൂവീകരിക്കാന്‍ സാധ്യതയുണ്ട്.

താമര വിരിഞ്ഞേക്കില്ല

താമര വിരിഞ്ഞേക്കില്ല

എന്നാല്‍ ഇത്തവണയും കേരളത്തില്‍ താമര വിരിയാനുള്ള സാധ്യത കുറവാണ്. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടുതല്‍ ഏകീകരിക്കപ്പെട്ടത് തന്നെയാണ് ബിജെപി തിരിച്ചടിയാവുക. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ശശി തരൂര്‍ ജയിച്ചത് അങ്ങനെയാണ്. ഇത്തവണയും തരൂര്‍ അതേ രീതിയില്‍ വിജയിച്ചു കയറും എന്നതിലേക്കാണ് ജയശങ്കര്‍ വിരല്‍ ചൂണ്ടുന്നത്.

ഹിന്ദു വികാരമുണ്ടാകണം

ഹിന്ദു വികാരമുണ്ടാകണം

ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തെ മറികടക്കുന്നതിനപ്പുറത്തുള്ള ഒരു ഹിന്ദു വികാരമുണ്ടായാലേ പത്തനംതിട്ടയില്‍ സുരേന്ദ്രനോ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനോ വിജയ സാധ്യതയുള്ളു.

ഇടതുപക്ഷത്തിന്

ഇടതുപക്ഷത്തിന്

നിലവിലെ സ്ഥിതിയില്‍ ഇടതുപക്ഷത്തിന് സാധ്യതയുള്ള അഞ്ച് സീറ്റുകളില്‍ മാത്രമാണ്. കാസര്‍കോട്, പാലക്കാട്, ആലപ്പുഴ, ആലത്തൂര്‍, ആറ്റിങ്ങള്‍ തുടങ്ങിയ അഞ്ച് മണ്ഡലങ്ങളാണ് ഇടതിന് സാധ്യതയുള്ളത്. മറ്റിടങ്ങളില്‍ പൊതുവെ കോണ്‍ഗ്രസിന് തന്നെയാണ് സാധ്യത.

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍ കൂടുതല്‍ ഹിന്ദു ലവോട്ടുകള്‍ പോള്‍ചെയ്യപ്പെട്ടത് സുരേന്ദ്രന്‍ സധ്യത നല്‍കുന്നതാണെങ്കിലും ക്രിസ്ത്യന്‍ വോട്ടുകള്‍ വലിയ തോതില്‍ ഏകീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് ഗുണം ചെയ്യുക യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്കാണ്.

വടകരിയില്‍

വടകരിയില്‍

വടകരിയില്‍ കെ മുരളീധരന്‍റെ വരവോടെയാണ് മത്സരം കടുത്തത്. ഇത് ആര്‍ക്കും ഗുണം ചെയ്യുമെന്ന് ചോദിച്ചാല്‍ സധ്യത യുഡിഎഫിന് തന്നെയാണെന്നാണ് ജയശങ്കര്‍ വ്യക്തമാക്കുന്നത്. മുസ്ലിം ലീഗിന്‍റെ വോട്ടുകളും നിക്ഷപക്ഷ വോട്ടുകളും ബിജെപിയുടെ കുറച്ച് വോട്ടുകളും മുരളീധരന് ലഭിച്ചുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വിലയിരുത്തല്‍

വിലയിരുത്തല്‍

ജയശങ്കറിന്‍റെ നിരീക്ഷണങ്ങളെ വിലയിരുത്തുമ്പോള്‍ കേരളത്തിലെ 15 സീറ്റുകളില്‍ യുഡിഎഫിനാണ് വിജയസാധ്യത. ഇടതുമുന്നണിയുടെ സീറ്റ് നില ഇപ്പോഴുള്ള 8 ല്‍ നിന്ന് 5 ലേക്ക് ചുരുങ്ങും. ബിജെപിയുടെ പ്രതീക്ഷകള്‍ ഇത്തവണയും പൂവണിയാന്‍ പോവുന്നില്ല.

യുഡിഎഫ് യോഗം

യുഡിഎഫ് യോഗം

അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരുന്നുണ്ട്. പ്രചാരണരംഗത്തെ വീഴ്ചകള്‍ക്ക് പുറമെ ജയസാധ്യതകളും 11 മണിക്ക് കന്‍റോണ്‍മെന്‍റ് ഹൗസില്‍ ചേരുന്ന യോഗം വിലിയിരുത്തും.

കെപിസിസി നേതൃയോഗവും

കെപിസിസി നേതൃയോഗവും

കള്ളവോട്ട്, പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ തിരിമറി തുടങ്ങിയ വിഷയങ്ങളിലെ സമരപരിപാടികളും തീരുമാനിക്കും. പാലക്കാട് ഒഴികെ 19 മണ്ഡലങ്ങളിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ജയസാധ്യതയുണ്ടെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ കണക്ക്കൂട്ടലുകള്‍. ഇന്നത്തെ യുഡിഎഫ് യോഗത്തിന് പിന്നാലെ നാളെ രാവിലെ പത്തിന് കെപിസിസി നേതൃയോഗവും മുന്നുമണിക്ക് രാഷ്ട്രീയ കാര്യസമിതി യോഗവും ചേരുന്നുണ്ട്.

English summary
advocates jaysankr's analysis on lok sabha elections in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X