Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇടതു കൈ ചെയ്തത് വലതു കൈ അറിഞ്ഞില്ല..വലതു കൈ ചെയ്തത് ഇടതു കൈയും';പരിഹസിച്ച് അഡ്വ ജയശങ്കർ

കൊച്ചി; ഓര്‍ത്തഡോക്‌സ് സഭ നടപടിയ്ക്കെതിരെ പരിഹാസവുമായി അഡ്വ ജയശങ്കർ. ശബരിമല വനത്തില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ കൂരകള്‍ മേയാനുള്ള ടാര്‍പോളിന്‍ ഷീറ്റുകള്‍ ഓര്‍ത്തഡോക്‌സ് സഭ മിഷന്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇത് സംബന്ധിച്ച മനോരമ വാർത്തയും ഫോട്ടോയും പങ്കുവെച്ചാണ് ജയശങ്കറിന്റെ പരിഹാസം. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം

cover 1

"ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ പ്രശംസിക്കപ്പെടേണ്ടതിന് പളളികളിലും വീഥികളിലും കപട ഭക്തിക്കാർ ചെയ്യുന്നതു പോലെ നിൻ്റെ മുമ്പിൽ കാഹളം ഊതിക്കരുത്. ദാനം ചെയ്യുമ്പോൾ നിൻ്റെ ദാനം രഹസ്യത്തിലായിരിക്കേണ്ടതിനു വലതു കൈ ചെയ്യുന്നതെന്ന് ഇടതു കൈ അറിയാതിരിക്കട്ടെ"

സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

(മത്തായി 6: 2-3)

നിതാന്ത വന്ദ്യ ദിവ്യ ശ്രീ ഡോ യൂഹാനോൻ മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കപട ഭക്തനോ പരീശനോ അല്ല; ദൈവശാസ്ത്ര പാരംഗതനാണ്. സെറാംപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നു ബിരുദം, ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് മാസ്റ്റേഴ്സ്, സാൻഫ്രാൻസിസ്കോ തിയോളജിക്കൽ സെമിനാരിയിൽ നിന്നു ഡോക്ടറേറ്റ്.
ശബരിമല കാടുകളിൽ കഴിയുന്ന പാവം ആദിവാസികൾക്കു കൂര മേയാൻ ടർപ്പായ കൊടുക്കുന്ന മഹത്തായ ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം അഭിവന്ദ്യ തിരുമേനി പരമ രഹസ്യമായി നിർവഹിച്ചു. ഇടതു കൈ ചെയ്തത് വലതു കൈ അറിഞ്ഞില്ല, വലതു കൈ ചെയ്തത് ഇടതു കൈയും അറിഞ്ഞില്ല.

കാഹളം ഊതിക്കുന്നതിൽ തരിമ്പും താല്പര്യമില്ലാത്ത മെത്രാപ്പോലീത്ത പടമെടുത്ത് മലയാള മനോരമയിൽ കൊടുപ്പിച്ചു. അവർ അത് 16 എഡിഷനിലും അച്ചടിച്ചു വായനക്കാരെ ധന്യരാക്കി.
സ്തോത്രം, കർത്താവേ സ്തോത്രം!

ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+