കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; സംഘാടകരുടെ വാദം തെറ്റെന്ന് അഫീലിന്‍റെ കുടുംബം

Google Oneindia Malayalam News

കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വളണ്ടിയറായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പരാതിയുമായി കുടുബം. കായികമേളയുടെ സംഘാടകര്‍ സ്കൂളില്‍ നിന്നും ആവശ്യപ്പെട്ടത് കൊണ്ടാണ് അഫീല്‍ സഹായിയായി പോയത്. അപകടം നടന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംഘാടകര്‍ക്കാണെന്നും അഫീലിന്‍റെ പിതാവ് പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം എന്നും തുറക്കാത്ത കടകള്‍ പോലെയാണ്; ഈ രീതി മാറണമെന്ന് യൂത്ത് നേതാവ്കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം എന്നും തുറക്കാത്ത കടകള്‍ പോലെയാണ്; ഈ രീതി മാറണമെന്ന് യൂത്ത് നേതാവ്

സ്വന്തം ഇഷ്ടപ്രകാരമാണ് അഫീല്‍ വളണ്ടിയറായി പോയതെന്ന സംഘാടകരുടെ വാദം തെറ്റാണ് അഫീലിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

 afeel

പാലായിലെ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരിത്തിനിടെ ഒക്ടോബര്‍ നാലിനായിരുന്നു പാലാ സെന്‍റ് തോമസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അഫീലിന് പരിക്കേറ്റത്. ജാവലിന്‍ മത്സരിത്തിന് സഹായിയായി നില്‍ക്കുകയായിരുന്നു അഫീലിന്‍റെ തലയിലേക്ക് ഹാമര്‍ വന്ന് പതിക്കുകയായിരുന്നു. ഒരേസമയം അടുത്തടുത്തായി ജാവലിന്‍ ത്രോയും ഹാമര്‍ ത്രോയും സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.

രണ്ട് ഇനങ്ങളുടേയും ഫീല്‍ഡ് അടുത്തടുത്തായിരുന്നു. ഒന്നിടവിട്ടായിരുന്നു ജാവലിനും ഹാമറും നടന്നത്. ഗ്രൗണ്ടില്‍ നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ അഫീലിന്‍റെ തലയില്‍ ഹാമര്‍ വന്ന് വീഴുകയായിരുന്നു. കുനിഞ്ഞിരുന്ന അഫീലിന്‍റെ തലയുടെ ഇടതുഭാഗത്ത് നെറ്റിയിലായാണ് മൂന്നി കിലോ ഭാരമുള്ള ഹാമർ പതിച്ചത്.

ഷാജു എല്ലാം മറച്ചുവെച്ചു; ആറ് കൊലപാതകങ്ങളെക്കുറിച്ചും ഭാര്‍ത്താവിന് അറിയാമെന്ന് ജോളിയുടെ മൊഴിഷാജു എല്ലാം മറച്ചുവെച്ചു; ആറ് കൊലപാതകങ്ങളെക്കുറിച്ചും ഭാര്‍ത്താവിന് അറിയാമെന്ന് ജോളിയുടെ മൊഴി

സാരമായി പരിക്കേറ്റ അഫീല്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്ഥാന കായിക വകുപ്പിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങൾ. വിദഗ്ധരായ ഡോക്ടർമാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ ശ്രമങ്ങളെ വിഫലമാക്കിക്കൊണ്ട് തിങ്കളാഴ്ച്ച അഫീല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

English summary
afeel's family complaint against school authorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X