ടോംസ് എഞ്ചിനീയറിംഗ് കോളേജിന്റെ അംഗീകാരം റദ്ദാക്കി; അടുത്ത വർഷം പ്രവേശനം നടക്കില്ല
ഇപ്പോൾ കോളേജിൽ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്
കോട്ടയം: മറ്റക്കര ടോംസ് കോളേജിന് അഫ്‌ലിയേഷന്‍ നല്‍കേണ്ടെന്ന് തീരുമാനം. കോളേജിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സാങ്കേതിക സര്‍വ്വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്‌റെ തീരുമാനം.

വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന്‌റെ അടിസ്ഥാനത്തിലാണ് സാങ്കേതിക സര്‍വ്വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്‌റെ തീരുമാനം.

അടുത്ത വര്‍ഷം മുതല്‍ കോളേജില്‍ അഡ്മിഷന്‍ അനുവദിക്കില്ല. ഇപ്പോള്‍ പഠിച്ച് കൊണ്ടിരിക്കുന്ന 200ഓളം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍വ്വകലാശാല ഉടന്‍ തീരുമാനം എടുക്കും. ഇവരെ സീറ്റ് ഒഴിവ് ഉള്ള മറ്റേതെങ്കിലും കോളേജിലേക്ക് മാറ്റാനാണ് സാധ്യത. ഇതിനായി സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതായി ഉണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌റെ കാലത്താണ് മറ്റക്കരയില്‍ ടോംസ് എഞ്ചിനീയറിംഗ് കോളേജിന് അനുമതി നല്‍കുന്നത്. അന്ന് മുതല്‍ കോളേജിന് എതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. ക്യാമ്പസിന് ആവശ്യമായ സൗകര്യങ്ങളില്ല, യോഗ്യത ഉള്ള അധ്യാപകരില്ല, ഹോസ്റ്റല്‍ സൗകര്യങ്ങളും മോശം. ഇതെല്ലാം ശരി വയ്ക്കുന്നതാണ് സാങ്കേതി സര്‍വ്വകലാശാലയുടെ പുതിയ ഉത്തരവ്.












Click it and Unblock the Notifications