Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാടും ഭാഷയും അറിയാതെ ഭാര്യയും 3 മക്കളും കേരളത്തില്‍'; വിസ നിഷേധിച്ച അഫ്ഗാന്‍ പൗരന്‍ പറയുന്നു

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലിയില്‍ പോസ്റ്റ് ഡോക്ടര്‍ ഫെല്ലോഷിപ്പ് ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍ പൗരന്‍ ഗുലാബ് മിര്‍ റഹ്മാനി ഒരു വര്‍ഷത്തോളമായി ഇന്ത്യയിലേക്ക് വരാന്‍ കഴിയാതെ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. ഗവേഷണവുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ പോയതിന് പിന്നാലെ ഇദ്ദേഹത്തിന്റെ വിസ റദ്ദാവുകയായിരുന്നു. തന്റെ മക്കളും ഭാര്യയും കേരളത്തില്‍ കഴിയുകയാണെന്നും അദ്ദേഹം മാതൃഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു.

1

അഫ്ഗാന്‍ സ്വദേശിനിയായ ഭാര്യ സംസമാ കേരള സര്‍വ്വകലാശാലയിലെ ഫിസ്‌ക്‌സ് ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. മൂത്ത മകള്‍ സാറ റഹ്മാനി, ഹവ റഹ്മാനി, യൂസഫ് റഹ്മാനി എന്നിവര്‍ കേരളത്തിലുണ്ട്. തന്റെ വിസ എത്രയും പെട്ടെന്ന് ശരിയാക്കി തരണമെന്ന പ്രാര്‍ത്ഥന മാത്രമാണ് ഗുലാബ് റഹ്മാനിക്കുള്ളത്. തങ്ങളെ വേര്‍പിരിക്കരുതെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അദ്ദേഹം അപേക്ഷിച്ചു.

2

സോഷ്യോളജിയിലാണ് ഗുലാബ് പോസ്റ്റ് ഡോക്ടര്‍ ഫെലോഷിപ്പ് ഗവേഷണം ചെയ്യുന്നത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ടതായിരുന്നു വിഷയം. 2021 മാര്‍ച്ചിലാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അഫ്ഗാനിലേക്ക് പോയത്. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ വിസ റദ്ദാവുകയായിരുന്നു. ഇപ്പോള്‍ തന്റെ കുടുംബവുമായി ഒന്നിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

3

ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉടന്‍ തിരിച്ചുവരാമെന്ന് വാക്ക് നല്‍കിയാണ് ഇന്ത്യയില്‍ നിന്നും മടങ്ങിയത്. ിനി അവരെ കാണാനാവില്ലെന്ന പേടിയാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറയുന്നു. തന്റെ മക്കളെ കാണാതിരിക്കാന്‍ തനിക്കാവുന്നില്ലെന്നും ഫോണ്‍ വിളിക്കുമ്പോള്‍ താന്‍ എന്നുവരുമെന്ന് ചോദിത്ത് മക്കള്‍ കരയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

4

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചടക്കിയതോടെയാണ് ഗുലാബിന് ഇന്ത്യയിലേക്ക് വരാനാകാത്ത സാഹചര്യം ഉടലെടുത്തത്. അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ അവസാനിപ്പിച്ചതോടെ ഇന്ത്യയിലേക്ക് വരാനുള്ള എല്ലാ വാതിലുകളും അടഞ്ഞെന്നും തന്റെ വിസ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

5

വിസ പുതുക്കിയാല്‍ ഇന്ത്യയിലേക്ക് വരാമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇപ്പോള്‍ ഇറാനിലേക്കുള്ള വിസ ലഭിക്കുകയും താന്‍ ഇപ്പോള്‍ ഇറാനിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭാഷ പോലും അറിയാതെ എന്റെ ഭാര്യയും മക്കളും ഇന്ത്യയില്‍ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

6

ദയവ് ചെയ്ത് എന്നെ ഭാര്യയുടെയും മക്കളുടെയും അടുത്ത് എത്തിക്കണമെന്ന് അപേക്ഷിക്കുകയാണെന്ന് അദ്ദേഹം സര്‍ക്കാരിനോട് അപേക്ഷിച്ചു. റഹ്മാനിയുടെ ദുരവസ്ഥയെക്കുറിച്ച് അറിയാവുന്ന സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിക്സ് (സിജിഎ) ഡയറക്ടര്‍ പ്രൊഫസര്‍ സാബു ജോസഫ് പറഞ്ഞു.

7

അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലിയുണ്ടായിരുന്നു ഗുലാബിന്. എന്നാല്‍ താലിബാന്‍ അഫ്ഗാന്‍ അധികാരം പിടിച്ചെടുത്തതോടെ അദ്ദേഹത്തിന് ആ ജോലിയും നഷ്ടമായി. ഓരോ ദിവസമുള്ള ചെലവ് നടത്താന്‍ വളരെ കഷ്ടപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പണം ഭാര്യ അയയ്ക്കുന്നുണ്ടെങ്കിലും അവള്‍ക്ക് കേരളത്തിലെ ചെലവിന് പോലും പണം തികയുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

8

നാടും ഭാഷയും അറിയാത്തൊരു സ്ത്രീ മൂന്ന് മക്കളെയും കൊണ്ട് നിങ്ങളുടെ നാട്ടില്‍ കഷ്ടപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങളുടെ പിതാവിനെ കാണാനാവാതെ വിഷമിച്ചിരിക്കുകയാണ് മൂന്ന് മക്കളും. ഇങ്ങനെ ഒരു അവസ്ഥ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ലെന്ന് മൂന്ന് മക്കളെയും കൊണ്ടുള്ള ജീവിതം ദുസ്സഹമാകുകയാണെന്നും ഭാര്യ സംസമ പറയുന്നു.

9

2015ല്‍ ആണ് ഇവര്‍ കേരളത്തിലേക്ക് പഠനത്തിനായി എത്തുന്നത്. ഒസ്മാനിയ സര്‍വ്വകശാലയില്‍ നിന്നാണ് ഗുലാബ് എം എ, പി എച്ച് ഡി എന്നിവ പൂര്‍ത്തിയാക്കിയത്. ഭാര്യ സംസമയും ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. ഇതിന് ശേഷം കേരള സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് ചേരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+