ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിയാകുന്നു, ആര്‍ എസ്സ് എസ്സുക്കാര്‍ ഹിറ്റ്‌ലറെ പോലെ എ കെ ആന്റണി
തിരുവനന്തപുരം : ഉത്തരേന്ത്യയില്‍ ജീവീക്കാന്‍ പേടിയായുകയാണ്, ആര്‍ എസ്സ് എസ്സുകാര്‍ ഹിറ്റ്‌ലറെ പോലെയാണ് കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് എ കെ ആന്റണി. ഹിറ്റ്‌ലര്‍ നേരത്തെ ചെയ്തതു പോലെയാണ് ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത്. ദളിതരെ ചുട്ടെരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ എസ്സ് എസ്സിന് ഇഷ്ടമില്ലാത്തവരെ ക്രൂരമായാണ് കൊല്ലുന്നത്. എന്നാല്‍ ക്രമസമാധാന രംഗത്ത് കേരളമാണ് ഒന്നാമത്. കെ പി സിസി ആസ്ഥാനത്ത്് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പുരോഗതിക്കും സമാധാനത്തിനും ഭരണത്തുടര്‍ച്ചയുണ്ടാകണം, ഇതിനുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല അതിന് ശേഷവും ഭരണത്തുടര്‍ച്ചയുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പ് സെമി കഴിയുമ്പോള്‍ മറ്റു കക്ഷികള്‍ പുറത്തേക്കു പോകും. ഫൈനല്‍ പോരാട്ടം യുഡിഎഫും എല്‍ഡിഎഫും തമ്മിലെന്നും ആന്റണി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചുവര്‍ഷം യു ഡി എഫ് സര്‍ക്കാര്‍ വന്‍ മാറ്റമാണ് കേരളത്തില്‍ കൊണ്ടുവന്നത്. വികസനം, ജനക്ഷേമം,ടചെറുപ്പക്കാരുടെ പ്രത്യാശ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയില്‍ കേരളം ഒന്നാമതാണ്. യു ഡി എഫ് സര്‍ക്കാരാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് റെക്കോര്‍ഡ് ഫണ്ട് നല്‍കിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Click it and Unblock the Notifications