Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിയുടെ ചതിയില്‍ സുന്ദരേശന് ബഹ്റൈനില്‍ 31 വര്‍ഷത്തെ ദുരിത ജീവിതം; ഒടുവില്‍ രക്ഷകനായി സലാം

പത്തനംതിട്ട: ബഹ്റൈന്‍ മരുഭൂമിയിലെ 31 വര്‍ഷത്തെ ദുരിത ജീവിതത്തിന് ശേഷം സുന്ദരേശന്‍ അടൂരിലെ വീട്ടില്‍ തിരിച്ചെത്തി. ഇരുപതാം വയസ്സില്‍ ബഹ്റൈനില്‍ എത്തിയെങ്കിലും താന്‍ വിശ്വസിച്ചവരുടെ ചതിയില്‍പ്പെട്ട സുന്ദരേശന് സമാനതകളില്ലാത്ത ദുരിതമാണ് മണലാരണ്യത്തില്‍ അനുഭവിക്കേണ്ടി വന്നത്.

മികച്ച തുന്നല്‍ക്കാരനായിരുന്നു സുന്ദേരേശനെ ചില മലയാളികള്‍ തന്നെയാണ് ചതിയില്‍പ്പെടുത്തിയത്. ഇതുമൂലം സ്വദേശിയുടെ തെറ്റിദ്ധാരണക്കും അതുവഴി കേസുകളില്‍പ്പെടുകയും ചെയ്ത് അനുഭവമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. മലയാളികളാള്‍ ചതിക്കപ്പെട്ട സുന്ദരേശന് ഒടുവില്‍ കൈത്താങ്ങായി എത്തിയത് സാമൂഹിക പ്രവര്‍ത്തകനായ സലാം മമ്പാട്ടുമൂലയായിരുന്നു.

salam

(സലാം മമ്പാട്ട്മൂലയും(ഇടത്)സുന്ദരേശനും (മധ്യത്തില്‍)

സ്വദേശിയുടെ പരാതിയില്‍ യാത്രാവിലക്ക് നേരിട്ടതോടെ മാതാപിതാക്കള്‍ മരിച്ചാല്‍ പോലും വീട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയായി. വിസയും പാസ്പോര്‍ട്ടും നഷ്ടമായതോടെ സുന്ദരേശന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. പലപ്പോഴും ഒട്ടക ഫാമുകളിലെത്തി ഒട്ടകങ്ങളുടെ തീറ്റ കഴിച്ചായിരുന്നു സുന്ദരേശന്‍ കഴിഞ്ഞു കൂടിയത്. ഈ വിവരം അറിഞ്ഞാണ് സാമൂഹിക പ്രവര്‍ത്തകനായ സലാം മമ്പാട്ടുമൂല ഏഴ് വര്‍ഷം മുമ്പ് സുന്ദരേശനെ തേടിയെത്തുന്നത്.

സോറിയാസിസ് ബാധിതനായ സുന്ദരേശന്‍റെ ചികിത്സയും മറ്റ് ചിലവുകളും ഏറ്റെടുത്ത സലാം മാസങ്ങളോളം സ്വന്തം മുറിയില്‍ ഇയാള്‍ക്ക് ശുശ്രൂശ നല്‍കി. പിന്നീട് സുന്ദരേശന്‍റെ പേരിലുള്ള കേസുകള്‍ തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമാണ് സലാം ഇടപെടലുകള്‍ നടത്തിയത്. ഒടുവില്‍ കേസുകള്‍ പ്രകാരമുള്ള കോടതി പിഴകള്‍ അടച്ചു തീര്‍ത്തതോടെ യാത്രാനിരോധം മാറിക്കിട്ടി.

ഒടുവില്‍ 31 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ രോഗങ്ങളും ദുരിതങ്ങളും മാത്രം സമ്പാദ്യമാക്കി കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സുന്ദരേശന്‍ അടൂര്‍ കൊടുമണ്‍ രണ്ടാംകുറ്റി വെട്ടക്കോട്ട് കിഴക്കേതില്‍ വീട്ടിലേക്ക് സുന്ദരേശന്‍ തിരിച്ചെത്തിയത്. അച്ചന്‍ 28 വര്‍ഷം മുമ്പും അമ്മ ഒമ്പത് വര്‍ഷം മുമ്പും മരിച്ച സുന്ദരേശന് മൂന്ന് സഹോദരങ്ങളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+