കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജോസ് കെ മാണി വിഭാഗം ഇടതുമുന്നണി പ്രവേശം നടത്തിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇടതുപ്രവേശനത്തിൽ ജോസിന് വഴി മുടക്കി നിന്ന സിപിഐ ഉൾപ്പെടെ നിലപാട് മയപ്പെടുത്തിയതോടെ ഇക്കാര്യം സജീവ ചർച്ചയാവുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിലേയും നിയമസഭ തിരഞ്ഞെടുപ്പിലേയും സീറ്റുകൾ സംബന്ധിച്ച് ഇടതുമുന്നണിയുമായി ജോസ് വിഭാഗം അനൗദ്യോഗിക ചർച്ചകൾ നടന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ജോസിനൊപ്പം അടിയുറച്ച് നിന്നിരുന്ന മുന്‍ എംഎല്‍എയും കെഎം മാണിയുടെ വിശ്വസ്തനുമായ ജോസഫ് എം പുതുശ്ശേരി ജോസഫ് പക്ഷത്തേക്ക് പോയതോടെ ഇടതുപ്രവേശനം സംബന്ധിച്ച് നിലപാട് ജോസ് കെ മാണി പുനരാലോചിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

വഴങ്ങാതെ ജോസ് കെ മാണി

വഴങ്ങാതെ ജോസ് കെ മാണി

കെഎം മാണിയുടെ മരണത്തോടെ പാർട്ടി ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കമാണ് ജോസഫ്-ജോസ് വിഭാങ്ങൾ തമ്മിലുള്ള ഭിന്നതയ്ക്ക് വഴിവെച്ചത്. ഇതിനിടയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള തർക്കങ്ങൾ യുഡിഎഫിൽ നിന്ന് ജോസിന്റെ പുറത്താകലിനും വഴിവെച്ചു. പലഘട്ടങ്ങളിലും ജോസിനെ തിരിച്ചെത്തിക്കാനും ജോസഫുമായുള്ള പ്രശ്ന പരിഹാരത്തിനും യുഡിഎഫ് ഇടപെട്ടിരുന്നെങ്കിലും വഴങ്ങാൻ ജോസ് കെ മാണി വിഭാഗം തയ്യാറായിരുന്നില്ല.

ജോസിന് മുന്നിലെ സാധ്യതകൾ

ജോസിന് മുന്നിലെ സാധ്യതകൾ

ജോസഫിന് കീഴിൽ തന്റെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്ന ജോസിന്റെ ഭയവും പുറത്താക്കിയ യുഡിഎഫിലേക്ക് മടങ്ങി പോകുന്നത് രാഷ്ട്രീയപരമായ തിരിച്ചടിക്ക് കാരണമാകുമെന്ന വിലയിരുത്തലും ജോസിന്റെ പിൻമാറ്റത്തിന് കാരണമായി. യുഡിഎഫിൽ നിന്ന് പുറത്ത് വന്നതോടെ ജോസിന് മുൻപിലുണ്ടായിരുന്ന രണ്ട് സാധ്യത എൽഡിഎഫും എൻഡിഎയുമായിരുന്നു.

എതിർപ്പുമായി മുതിർന്ന നേതാക്കൾ

എതിർപ്പുമായി മുതിർന്ന നേതാക്കൾ

എൻഡിഎയിലേക്ക് പോക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവും യുഡിഎഫിൽ അല്ലാതെ തനിച്ച് തുടരുന്നത് പാർട്ടിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നും കണ്ടാണ് എൽഡിഎഫ് പ്രവേശനത്തിന് ജോസ് കെ മാണി വേഗം കൂട്ടിയത്.എന്നാൽ പല മുതിർന്ന നേതാക്കളും ഇടതുമുന്നണി പ്രവേശത്തെ എതിർത്തു.

മാണിയോട് ചെയ്തത്

മാണിയോട് ചെയ്തത്

ബാർ കോഴ ആരോപണത്തിൽ മാണിയോടും കേരള കോൺഗ്രസിനോടും സിപിഎമ്മും എൽഡിഎഫും ചെയ്തതൊന്നും അണികൾ മറക്കില്ലെന്നും ഇടതുമുന്നണിയുമായി കൂട്ട് കൂടുന്നത് തിരിച്ചടി മാത്രമേ സമ്മാനിക്കൂവെന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്. എന്നാൽ ഈ എതിർപ്പുകളെല്ലാം ക്രമേണ ഇല്ലാതാകുമെന്നായിരുന്നു ജോസ് കണക്ക് കൂട്ടിയത്.

ജോസിനൊപ്പം അടിയുറച്ച് നിന്ന നേതാവ്

ജോസിനൊപ്പം അടിയുറച്ച് നിന്ന നേതാവ്

അതേസമയം ജോസഫ് എം പുതുശ്ശേരിയുടെ നിലപാട് മാറ്റം ജോസ് കെ മാണിയെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചിരിക്കുകയാണെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്ുന്നു. പാര്‍ട്ടിയിലെ അധികാര തര്‍ക്കങ്ങളില്‍ ജോസ് കെ മാണിക്കൊപ്പം അടിയുറച്ച് നിന്ന നേതാവായിരുന്നു ജോസഫ് എം പുതുശ്ശേരി.

യോജിക്കാൻ ആകില്ലെന്ന് ജോസഫ്

യോജിക്കാൻ ആകില്ലെന്ന് ജോസഫ്

മാണിയെ ഏറ്റവും അധികം വേട്ടയാടിവർ സിപിഎം ആണെന്നാണ് ജോസഫ് എം പുതുശ്ശേരിയുടെ നിലപാട്.കഴിഞ്ഞ നിയമസഭാ കാലയളവിലടക്കം മാണിക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ട ഇടതുപക്ഷത്തേക്കു പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നും ജോസഫ് വ്യക്തമാക്കി.

തിരുവല്ല സീറ്റ്

തിരുവല്ല സീറ്റ്

അടുത്ത ദിവസം തന്നെ ജോസഫ് വിഭാഗത്തിനൊപ്പം ഔദ്യോഗികമായി പുതുശ്ശേരി ചേരും. കോട്ടയത്ത് വലിയ സ്വീകരണം ഇവർക്ക് നൽകാനൊരുങ്ങുകയാണ് ജോസ് പക്ഷം.അതേസമയം കൂടുതൽ പേർ ജോസ് വിഭാഗം വിട്ട് ഇത്തരത്തിൽ യുഡിഎഫിലേക്ക് മടങ്ങുമെന്നും കണക്കാക്കപെടുന്നുണ്ട്.എന്നാൽ ജോസഫ് എം പുതുശേരിയുടെ തിരുമാനത്തിന് പിന്നിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണെന്ന് കണക്കാക്പ്പെടുന്നത്.

ആശങ്കയിൽ റോഷി അഗസ്റ്റിൻ

ആശങ്കയിൽ റോഷി അഗസ്റ്റിൻ

തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ നിന്നും മത്സരിക്കാൻ കാത്ത് നിൽക്കുന്ന പുതുശ്ശേരിയ്ക്ക് വിജയിക്കണമെങ്കിൽ കോൺഗ്രസ് വോട്ടുകൾ കിട്ടിയേ തീരു. ഇതാണ് നിലപാട് മാറ്റത്തിന് പിന്നിൽ. പുതുശ്ശേരിയ്ക്ക് സമാനമായി തന്റെ സീറ്റിൽ ആശങ്ക നിലനിൽക്കുന്ന മറ്റൊരു നേതാവ് കൂടി ജോസ് പക്ഷത്ത് ഉണ്ട്. ഇടുക്കി എംഎൽഎയായ റോഷി അഗസ്റ്റിൽ.

 ബാർ കോഴ സംബന്ധിച്ച്

ബാർ കോഴ സംബന്ധിച്ച്

പരമ്പരാഗത യുഡിഎഫ് വോട്ടുകൾ നഷ്ടമായാൽ റോഷിക്ക് അത് ഇടുക്കിയിൽ തിരിച്ചടി സമ്മാനിക്കും. ഇതോടെ റോഷി അടക്കം മാറി ചിന്തിച്ചേക്കുമോയെന്നുള്ള ചർച്ചകൾ ശക്തമാണ്. ഇത്തരം ചർച്ചകൾക്കിടെയാണ് എൽഡിഎഫിനെ 'കുഴിയിൽ വീഴ്ത്തി' ഇടതുമുന്നണി കൺവീനറായ എ വിജയരാഘവന്റെ പ്രസ്താവന. ബാർ കോഴയിൽ കെ മാണി തെറ്റുകാരനല്ലെന്ന് ഇടതുപക്ഷത്തിന് അറിയാമായിരുന്നുവെന്നാണ് എ വിജയരാഘവൻ പറഞ്ഞത്.

മാണിയെ ലക്ഷ്യമിട്ടല്ല

മാണിയെ ലക്ഷ്യമിട്ടല്ല

സമരം മാണിയെ ലക്ഷ്യമിട്ടായിരുന്നില്ല. യുഡിഎഫിന് എതിരായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞിരുനന്ു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടാക്കിയത് ഉമ്മാന്‍ ചാണ്ടിയാണ്. മാണിയെ ദുര്‍ബലപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വിജയരാഘവന്‍ പറഞ്ഞു.

പ്രതിസ്ഥാനത്ത് നിർത്താൻ

പ്രതിസ്ഥാനത്ത് നിർത്താൻ

ബാർ കോഴയിൽ ഉമ്മൻചാണ്ടിയെ പ്രതിസ്ഥാനത്ത് നിർത്താനാണ് വിജയരാഘവൻ ശ്രമിച്ചതെങ്ിലും പക്ഷേ അദ്ദേഹത്തിന്റെ പരാമർശങ്ങൾ തിരിച്ചടിക്കാണ് കാരണമായത്. വിഷയം രാഷ്ട്രീയ ആയുധമാക്കിയ കോൺഗ്രസ് സിപിഎം മാണിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.ഉമ്മൻചാണ്ടിയും വിജയരാഘവന്റെ പരാമർശം തനിക്ക് അനുകൂലമാക്കിമാറ്റി. അതേസമയം സംഭവം കൈവിട്ട് പോയതോടെ മാണിയെ വീണ്ടും പ്രതിസ്ഥാനത്ത് നിർത്തി കൊണ്ടുള്ള വിശദീകരണവും വിജയരാഘവൻ നൽകി.

വെല്ലുവിളിയാണെന്ന്

വെല്ലുവിളിയാണെന്ന്

ഇതോടെ വിജയരാഘവന്റെ പ്രസ്താവനയും വിശദീകരണവും തങ്ങൾക്ക് അനുകൂലമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മാണിയെ ഇപ്പോഴും ക്രൂശിക്കുന്ന ഇടതുമുന്നണിക്കൊപ്പം ജോസ് കെ മാണി പോകുന്നത് അണികളോടും പാർട്ടിയോടുമുള്ള വെല്ലുവിളിയാണെന്നാണ് കോൺഗ്രസ് നേതാക്ൾ വ്യക്തമാക്കുന്നത്.. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ സുപ്രധാനമായ ചില വഴിത്തിരുവുകൾ ഉണ്ടാകുമെന്നും കണക്കാക്പ്പെടുന്നുണ്ട്.

ദേശീയ ഭാരവാഹിത്വത്തിലും ശോഭയില്ല; അബ്ദുള്ളക്കുട്ടിയ്ക്കും വടക്കനും ഉന്നത സ്ഥാനങ്ങള്‍... ഇനിയെന്ത്ദേശീയ ഭാരവാഹിത്വത്തിലും ശോഭയില്ല; അബ്ദുള്ളക്കുട്ടിയ്ക്കും വടക്കനും ഉന്നത സ്ഥാനങ്ങള്‍... ഇനിയെന്ത്

3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍

ലൈഫ്‌ മിഷന്‍; രേഖകള്‍ വിജിലന്‍സ്‌ പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് മുല്ലപ്പെള്ളിലൈഫ്‌ മിഷന്‍; രേഖകള്‍ വിജിലന്‍സ്‌ പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് മുല്ലപ്പെള്ളി

English summary
After A vijayaraghavan's comment on KM mani ,jose k mani may rethink LDF entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X