കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് അനുപം ഖേര്‍ കോണ്‍ഗ്രസ്സിലേക്ക്?

Google Oneindia Malayalam News

മഹാഭാരതം പരമ്പരിയില്‍ യുധിഷ്ഠരനായി വേഷമിട്ട ഗജേന്ദ്ര ചൗഹാനെ പൂണൈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചത് വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടവെച്ചത്. 2015 ജൂണിലാണ് മോദി സര്‍ക്കാര്‍ നിയമിച്ചതെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2016 ല്‍ മാത്രമാണ് ചൗഹാന് ചെയര്‍മാനായി സ്ഥാനമേല്‍ക്കാന്‍ കഴിഞ്ഞത്.

<strong>മോദിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണക്കില്ലെന്ന് സഹോദരന്‍, പിന്തുണ പ്രതിപക്ഷത്തിന്</strong>മോദിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണക്കില്ലെന്ന് സഹോദരന്‍, പിന്തുണ പ്രതിപക്ഷത്തിന്

തുടര്‍ന്നും പ്രതിഷേധങ്ങള്‍ ശക്തമായി തുടര്‍ന്നപ്പോഴാണ് അദ്ദേഹത്തെ മാറ്റി അനുപംഖേറിനെ ചെയര്‍മാനായി നിയമിക്കുന്നത്. എന്നാലിന്ന് അപ്രതീക്ഷിതമായി അദ്ദേഹം സ്ഥാനം രാജിവെയ്ക്കുമ്പോള്‍ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകളുമാണ് അതോടൊപ്പം ഉയര്‍ന്നു വരുന്നത്.

വിശദീകരണം

വിശദീകരണം

പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതായി ട്വിറ്റലൂടെയാണ് അനുപം ഖേര്‍ അറിയിച്ചത്. യുഎസിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് രാജിയെന്നാണ് വിശദീകരണം.

കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും

കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും

ഒരു ടിവി ഷോയില്‍ പങ്കെടുക്കുന്നതിനായി 2018-2019 വര്‍ഷത്തില്‍ ഒമ്പത് മാസം അമേരിക്കയില്‍ താമസിക്കേണ്ടി വരും. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സമാന രീതിയില്‍ മാറി നില്‍ക്കേണ്ട സാഹചര്യമാണുള്ളത്.

ഏല്‍പ്പിച്ച ഉത്തരവാദിത്വം

ഏല്‍പ്പിച്ച ഉത്തരവാദിത്വം

അതുകൊണ്ട് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിറവേറ്റാന്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വെക്കുന്നെന്നുമാണ് രാജിക്കത്തില്‍ അനുപം ഖേര്‍ വിശദീകരിക്കുന്നത്.

വിലയിരുത്തിയത് തെറ്റായി പോയി

വിലയിരുത്തിയത് തെറ്റായി പോയി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ താന്‍ വിലയിരുത്തിയത് തെറ്റായി പോയി എന്ന് കഴിഞ്ഞ ദിവസം അനുപം ഖേര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ രാജി കൂടിയായപ്പോള്‍ ചില രാഷ്ട്രീയ ചര്‍ച്ചകളും ഇതോടൊപ്പം ഉയര്‍ന്നു വന്നിട്ടുണ്ട്.

ബിജെപിയുമായി അകന്ന്

ബിജെപിയുമായി അകന്ന്

ബിജെപിയുമായി അകന്ന് അനുപം ഖേര്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചില രാഷ്ട്രീയ ചര്‍ച്ചകള്‍.

 ശക്തമായ പിന്തുണ

ശക്തമായ പിന്തുണ

എന്നാല്‍ അനുപം ഖേര്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും വ്യക്തമായി നല്‍കിയിട്ടില്ല. മാത്രവുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തമായി പിന്തുണയ്ക്കുകയും കോണ്‍ഗ്രസ്സിനെ നിശിതമായി വിമര്‍ശിക്കുന്ന ആളുമായിരുന്നു അനുപം ഖേര്‍.

യുപിഎ സര്‍ക്കാറിന്റെ കാലത്ത്

യുപിഎ സര്‍ക്കാറിന്റെ കാലത്ത്

യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഇന്ധന വില വര്‍ദ്ധ, രൂപയുടെ മുല്യമിടിവി, തുടങ്ങിയ പ്രശ്‌നങ്ങളില്‍ സര്‍ക്കാറിനും അന്നത്തെ പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷമായി വിമര്‍ശനങ്ങള്‍ നടത്തിയിരുന്ന അനുപം ഖേര്‍ ഇതേ പ്രശ്‌നങ്ങളില്‍ മോദി സര്‍ക്കാര്‍ വിമര്‍ശനം നേരിടുമ്പോള്‍ മൗനിയായി തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി സംസാരിച്ചത് വളരെ അപ്രതീക്ഷമായിട്ടായിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപി സ്ഥാനാര്‍ത്ഥി

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുന്നതിന്റെ മൂന്നോടിയാണ് അനുപം ഖേറിന്റെ രാജിയെന്നും സൂചനയുണ്ട്. മന്‍മോഹന്‍ സിങ്ങിന്റെ കഥപറയുന്ന ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രിയായി വേഷമിടുന്നത് അനുപംഖേറാണ്.

സിനിമ

സിനിമ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പുറത്തിറിക്കുന്ന ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിനേയും സോണിയ ഗാന്ധിയേയും ഇടിച്ചു താഴ്ത്താനുള്ള ശ്രമമാണ്, ചിത്രത്തിന് പിന്നില്‍ ബിജെപിയാണെന്നുമാണ് കോണ്‍ഗ്രസ് അനുകൂലികള്‍ ആരോപിക്കുന്നത്.

English summary
after apology to manmohan singh anupam kher resigns as ftii chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X