കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറുകോടിയുടെ ബംബര്‍ അടിച്ചു; തൊട്ടുപിന്നാലെ നിധി, തൊട്ടതെല്ലാം പൊന്നാക്കി രത്‌നാകരന്‍ പിള്ള

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആറുകോടി രൂപയുടെ ബംബര്‍ ലോട്ടറി അടിച്ചതിന് പിന്നാലെ നിധി ശേഖരം കിട്ടിയാല്‍ എന്ത് സംഭവിക്കും? കിലുക്കം സിനിമയിലെ കിട്ടുണ്ണി സ്റ്റൈലില്‍ ബോധം നഷ്ടമാകും!! എന്നാല്‍ ഇവിടെ ഇതാ രത്‌നാകരന്‍ പിള്ളയ്ക്ക് ഇതു രണ്ടും സംഭവിച്ചിരിക്കുന്നു. ആദ്യം ബംബര്‍ ലോട്ടറി അടിച്ചു. ഈ തുക കൊണ്ട് കുറച്ച് സ്ഥലം വാങ്ങി. ഈ സ്ഥലത്ത് കുഴിയെടുത്തപ്പോഴാണ് നിധിശേഖരം കണ്ടെത്തിയത്.

നിധി ശേഖരത്തിന്റെ മൂല്യം കണക്കാക്കി ഒരുവിഹിതം രത്‌നാകരന്‍ പിള്ളയ്ക്ക് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം കിളിമാനൂരിലെ വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ രാജേഷ് ഭവനില്‍ ബി രത്‌നാകരന്‍ പിള്ളയ്ക്കാണ് അപൂര്‍വ ഭാഗ്യമുണ്ടായിരിക്കുന്നത്. മുന്‍ പഞ്ചായത്ത് അംഗം കൂടിയാണ് രത്‌നാകരന്‍. വിശദാംശങ്ങള്‍.....

ആറുകോടിയുടെ ബംബര്‍

ആറുകോടിയുടെ ബംബര്‍

കേരള ലോട്ടറിയുടെ കഴിഞ്ഞവര്‍ഷത്തെ ക്രിസ്മസ്-പുതുവര്‍ഷ ബംബര്‍ ലോട്ടറിയാണ് രത്‌നാകരന്‍ പിള്ളയ്ക്ക് ലഭിച്ചത്. ആറു കോടിയായിരുന്നു സമ്മാന തുക. പിന്നീടാണ് അദ്ദേഹം കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തെ 27 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയത്.

നാണയങ്ങളുടെ കുടം

നാണയങ്ങളുടെ കുടം

കഴിഞ്ഞദിവസം രാവിലെ ഈ സ്ഥലത്ത് രണ്ടുപേര്‍ കൃഷി ആവശ്യത്തിന് കിളച്ചുകൊണ്ടിരിക്കെയാണ് നിധി ലഭിച്ചത്. പുരാതന നാണയങ്ങളുടെ ശേഖരം അടങ്ങിയ കുടമാണ് ലഭിച്ചത്. 2600 പുരാതന നാണയങ്ങളാണ് കുടത്തിലുണ്ടായിരുന്നത്. നാണയശേഖരം കണ്ടയുടന്‍ രത്‌നാകരന്‍ പിള്ളി ചിത്രമെടുത്ത് വാട്‌സ്ആപ്പിലിട്ടു.

 ഒരു വിഹിതം സ്ഥലമുടമയ്ക്ക്

ഒരു വിഹിതം സ്ഥലമുടമയ്ക്ക്

പുരാവസ്തു വകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചതോടെ ഇരുവിഭാഗവും രത്‌നാകരന്‍ പിള്ളയുടെ അടുത്തെത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ടു. മണ്‍കുടത്തില്‍ അടച്ചു കുഴിച്ചിട്ട നിലയിലാണ് നാണയങ്ങള്‍ കണ്ടെടുത്തത്. ഇതിന്റെ മൂല്യം കണക്കാക്കി ഒരു വിഹിതം സ്ഥലത്തിന്റെ ഉടമയായ രത്‌നാകരനന്‍ പിള്ളയ്ക്ക നല്‍കും.

 രാജഭരണകാലത്തെ നാണയങ്ങള്‍

രാജഭരണകാലത്തെ നാണയങ്ങള്‍

രാജഭരണകാലത്തെ നാണയങ്ങളാണ് കുടത്തില്‍. 20 കിലോയുള്ള നാണയ ശേഖരത്തിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ മഹാരാജാവിന്റെ മുഖചിത്രവും ബാലരാമ വര്‍മ മഹാരാജ ഓഫ് ട്രാവന്‍കൂര്‍ എന്ന് എഴുതിയ നാണയങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ലാബില്‍ പരിശോധന

ലാബില്‍ പരിശോധന

പുരാവസ്തു വകുപ്പിന് നാണയ ശേഖരം കൈമാറി. ലാബില്‍ പരിശോധന നടത്താനാണ് തീരുമാനം. ഇതിന്റെ പഴക്കവും മൂല്യവും കണക്കാക്കുന്നതിനാണ് പരിശോധിക്കുന്നത്. ക്ഷേത്ര പരിസരത്ത് കൂടുതല്‍ പരിശോധന നടത്താനും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.

1885 കാലത്ത് പ്രചാരം

1885 കാലത്ത് പ്രചാരം

1885 കാലത്ത് പ്രചാരണത്തിലുണ്ടായിരുന്ന നാണയങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. ശ്രീമൂലം തിരുനാള്‍ ബാലരാമ വര്‍മയുടെയും മഹാറാണി സേതുലക്ഷ്മി ഭായിയുടെയും കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിതെന്നാണ് കണക്കാക്കുന്നത്. ലാബ് പരിശോധന കഴിഞ്ഞാല്‍ കൂടുതല്‍ കാര്യം വ്യക്തമാകും.

English summary
After Bumper Lottery, Kerala Man gets Ancient Coin Treasure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X