കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുൽ ഈശ്വറിന്റെ സത്യസന്ധതയെ മാനിക്കണം, ഇരട്ടത്താപ്പില്ല'; പേടിക്കേണ്ടത് ഇരട്ടത്താപ്പിനെയെന്ന് ദീദി

Google Oneindia Malayalam News

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി നിരന്തം ചാനൽ ചർച്ചകളിൽ വാദിക്കുന്നയാളാണ് രാഹുൽ ഈശ്വർ. വിജയ് ബാബുവിനെതിരെ പീഡനക്കേസ് വന്നപ്പോൾ രാഹുൽ ഈശ്വർ വിജയ് ബാബുവിന് വേണ്ടിയും വാദിക്കാനെത്തി. ഏറ്റവും ഒടുവിൽ സിവിക് ചന്ദ്രന് എതിരെ ആരോപണം വന്നപ്പോൾ അവിടെയും രാഹുൽ ഈശ്വർ ഉണ്ട്; സിവിക് ചന്ദ്രന്റെ പക്ഷത്ത്.

ഇവിടെ രാഹുൽ ഈശ്വർ ഒരു വ്യക്തിയല്ല, ഒരു പ്രതിനിധിയാണെന്ന് തിരക്കഥാകൃത്തും ഡബ്ല്യൂസിസി അംഗവുമായ ദീദി ദാമോദരൻ ചൂണ്ടിക്കാണിക്കുന്നു.

1

ദീദി ദാമോദരന്റെ കുറിപ്പ് വായിക്കാം: പൊതുസമൂഹം ഒരു പുല്ലിംഗപദമാണ് എന്നതിൽ ഒരു ഫെമിനിസ്റ്റിനും സംശയമുണ്ടാകില്ല. ഇവിടെ രാഹുൽ ഈശ്വർ ഒരു വ്യക്തിയല്ല, ഒരു പ്രതിനിധിയാണ്. Ideologue. ദിലീപ്, വിജയ്ബാബു അനുകൂലിയായി സകലവിധ ചർച്ചകളിലും എത്തുന്ന ആ രാഹുൽ ഈശ്വർ ഇന്നിപ്പോൾ സിവിക്കിനു വേണ്ടിയും വാദിക്കാനിറങ്ങുന്നത് അതുകൊണ്ടാണ്. അതൊരു സ്വാഭാവിക പരിണതി മാത്രം. രാഹുൽ ഈശ്വറിന്റെ സത്യസന്ധതയെ മാനിക്കണം. അതിൽ ഇരട്ടത്താപ്പില്ല. പേടിക്കേണ്ടത് ഇരട്ടത്താപ്പിനെയാണ്. അതാണ് സുഹൃത്തായ സിവിക്ചന്ദ്രനിലും പുരോഗമന നാട്ട്യക്കാരിലും ഉള്ളത്.

2

അവരിൽ മറഞ്ഞിരിക്കുന്ന രാഹുൽ ഈശ്വരന്മാർ ഉണ്ട്. അത് കൂടുതൽ അപകടകാരിയാണ്. പുരോഗമനത്തിന്റെ കെണി അതിലുണ്ട്. ഫെമിനിസവും പുരോഗമനവുമൊക്കെ "പെണ്ണുങ്ങളെ വെറുതെ കിട്ടാനായി " ഉപയോഗിക്കുന്നവരാണവർ. ആണധികാരത്തിന്റെ നിത്യപൂജ എന്താണ്, എങ്ങിനെയാണ്, അതിന്റെ ആശങ്കകൾ എന്തൊക്കെയാണ് എന്ന് രാഹുൽ ഈശ്വർ നിതാന്തമായി പറയുന്നുണ്ട്. Ideology matters. മാർക്സത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ architectural metaphor വെച്ച് വിഗ്രഹിച്ചാൽ Patriarchal ആയ Base ന് മുകളിൽ ഉണ്ടാക്കപ്പെട്ട Super structure (പോലീസും കോടതിയും മതങ്ങളും മാധ്യമങ്ങളുമൊക്കെ) Patriarchal അല്ലാതാവുന്നതെങ്ങനെ.

3

പ്രസ്ഥാനങ്ങളും പൊതു സമൂഹവുമൊക്കെ നിക്ഷ്പക്ഷമായിരിക്കും എന്നത് തെറ്റിധാരണ മാത്രമാണെന്ന് ഏത് സ്ത്രീക്കും ജീവിതാനുഭവം കൊണ്ടറിയാം.സിവിക്കിനെതിരെയുള്ള പരാതിയുടെ എഫ്.ഐ.ആർ. മുതൽ ജാമ്യ ഹരജികളിലെ വിധി വരെയുള്ള കാര്യങ്ങൾ തെളിയ്ക്കുന്നത് എന്താണെന്ന് നോക്കുക.

നമ്മുടെ നവോത്ഥാനം ഒരു പുറംപൂച്ച് മാത്രമാണ്. അതിന്റെ ഉള്ളടക്കം (Base) ഇന്നും ആണത്തമാണ്. കേസിൽ സ്ത്രീ പക്ഷത്ത് നിന്നും എഫ്.ഐ.ആർ. ഇടാൻ കേരള പോലീസിൽ എത്രയാണ് പെൺ പോലീസിന്റെ ശതമാനം ?

4

സ്വാതന്ത്ര്യത്തിന് 75 വയസ്സായിട്ടും അത് പത്തിൽ താഴെയല്ലേ? എത്രയുണ്ട് നമ്മുടെ കോടതികളിൽ വനിതാ ജഡ്ജിമാർ? പോലീസുകാരെക്കാളും താഴെയല്ലേ അത്?അത് ചികയാൻ നമ്മുടെ നിയമ നിർമ്മാണം നടക്കുന്ന നിയമസഭകളിലേക്കും പാർലമെന്റിലേക്കും മാത്രം നോക്കിയാൽ മതിയല്ലോ. അവിടെ എത്രയാണ് ശതമാനക്കണക്ക്? ഒരു കാലത്തും അത് പത്തിൽ കൂടിയിട്ടില്ലല്ലോ? പിന്നെ ഒരു കാര്യത്തിൽ സന്തോഷമുണ്ട്.

5

കഴിഞ്ഞ അഞ്ചു വർഷമായി നടി ആക്രമിക്കപ്പെട്ട കേസിൽ എ.എം.എം.എ.ക്ക് എതിരെയും അന്യായമായ ആണത്ത കോടതി വിധികൾക്കെതിരെയും ഒന്നും മിണ്ടാത്തവർ പോലും ഇപ്പോൾ സിവിക്കിനെതിരെ രംഗത്തു വന്നത് കാണുമ്പോൾ വിസ്മയിക്കാതെ തരമില്ല. കുറച്ച് മുമ്പ് അതിജീവിതക്കൊപ്പം എന്ന പ്രതിഷേധ കൂട്ടായ്മയിൽ ഒന്ന് മുഖം കാണിക്കാൻ പോലും ഭയന്ന് ഒളിച്ചിരുന്ന എന്റെ സ്ത്രീ സുഹൃത്തുക്കൾ സിവിക്കിനെതിരെയുള്ള പോരാട്ട കൂട്ടായ്മയിൽ അണിനിരന്നു കാണുന്നുണ്ട്. ആശ്വാസം.

പൊലീസിനെ തൊട്ട് കളിച്ചാല്‍ കളിമാറും: ദിലീപിന്റെ കേസില്‍ സംഭവിച്ചതും അത് തന്നെയെന്ന് ആശാ ഉണ്ണിത്താന്‍പൊലീസിനെ തൊട്ട് കളിച്ചാല്‍ കളിമാറും: ദിലീപിന്റെ കേസില്‍ സംഭവിച്ചതും അത് തന്നെയെന്ന് ആശാ ഉണ്ണിത്താന്‍

6

അന്യായങ്ങൾക്ക് എതിരെയുള്ള ഒരു പോരാട്ടവും ചെറുതല്ല. സിവിക്കിനെതിരെ പരാതി നൽകാൻ ധൈര്യപ്പെട്ട രണ്ട് അതിജീവിതമാർക്കും നീതി ലഭ്യമാകും വരെ മാത്രം നിന്നാൽ പോര ഈ കൂട്ടായ്മകൾ. അത് എല്ലാ അതിജീവിതമാർക്കും നീതി ലഭ്യമാകും വരെ നിലനിൽക്കേണ്ട ഒരു നീണ്ട പോരാട്ടമാകണം. പോലീസിൽ, കോടതിയിൽ, നിയമസഭയിൽ , പാർലമെന്റിൽ , രാഷ്ട്രീയ പാർട്ടികളിൽ , തീരുമാനമെടുക്കുന്ന എല്ലാ അധികാര സമിതികളിലും ലിംഗസമത്വം പുലരും വരെ നീണ്ട പോരാട്ടമാകണം.

7

ആ പോരാട്ടത്തിന്റെ തോൽവി നീതിയുടെ തോൽവിയാണ്. അവിടെ സ്ത്രീയുടെ വേഷം ആണത്തങ്ങൾക്ക് പ്രലോപനപരമാകും. അവളുടെ ശബ്ദം പ്രകോപനം ഉണ്ടാക്കും. ആണത്തങ്ങൾ ആഗ്രഹിക്കുന്ന വേഷം ധരിച്ച് മിണ്ടാതെ വീടുകളിൽ അടങ്ങിയൊതുങ്ങി വിധേയപ്പെട്ടു കഴിഞ്ഞാലും ഉററവരാൽ ബലാത്സംഗം ചെയ്യപ്പെടും. കുഴിച്ചുമൂടപ്പെടും. പ്രായ വ്യത്യാസമില്ലാതെ കെട്ടിത്തൂക്കപ്പെടും. കിടപ്പറയിൽ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊല്ലപ്പെടും. ഇതേ കുറിച്ച് വിലപിച്ചാൽ ഇരവാദമാവും.

'റോബിന്‍ ആ ചെയ്തത് ശരിയായോ..അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല'; സോഷ്യല്‍മീഡിയയില്‍ തര്‍ക്കം'റോബിന്‍ ആ ചെയ്തത് ശരിയായോ..അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല'; സോഷ്യല്‍മീഡിയയില്‍ തര്‍ക്കം

8

ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് അന്യായത്തിന്റെ അവസാന വാക്കല്ല സിവിക് ചന്ദ്രൻ. പിടിയ്ക്കപ്പെടാത്ത സിവിക് ചന്ദ്രന്മാരുടെ ഘോഷയാത്രകൾക്ക് നടുവിലാണ് ഞങ്ങളുടെ ജീവിതം. ആർക്കും അത് കണ്ണു തുറന്നു നോക്കിയാൽ കാണാവുന്നതേയുള്ളൂ. തോൽപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഞങ്ങൾ കീഴടങ്ങില്ല.

പോരാട്ടം തുടർന്നല്ലേ മതിയാവൂ.

#അവൾക്കൊപ്പം

#അതിജീവിതകൾക്കൊപ്പം

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

English summary
After Dileep and Vijay Babu Rahul Easwar now supports Civic Chandran, don't have double standard, Deedi reacts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X