കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ ജലം അടങ്ങി; കേരളത്തില്‍ പന്നിപ്പനിക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ കേരളത്തില്‍ പന്നിപ്പനിക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പകര്‍ച്ച വ്യാധികളുടെ സാധ്യതയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ജാഗ്രതാ നിര്‍ദേശമല്ലെന്നും സാധ്യതകള്‍ അറിയിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നു. ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. വെള്ളം വലിഞ്ഞിട്ടുണ്ടെങ്കിലും പലയിടത്തും ശുചീകരണം നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഓരോരുത്തരും ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Swine

വൈറസ് മൂലം പകരുന്നതാണ് പന്നിപ്പനി. പന്നികളില്‍ നിന്നാണ് ഈ വൈറസിന്റെ വ്യാപനമുണ്ടാകുന്നതെന്ന് കരുതുന്നു. അതുകൊണ്ടാണ് പന്നിപ്പനി എന്ന് വിളിക്കുന്നത്. അസുഖം ബാധിച്ച വ്യക്തികളില്‍ നിന്ന് സ്രവങ്ങള്‍ വഴി മറ്റു വ്യക്തികളിലേക്ക് വേഗത്തില്‍ പകരും.

2009ല്‍ ലോകത്ത് ഏറെ ഭീതി ജനിപ്പിച്ച അസുഖമാണിത്. മഴക്കാലത്ത് ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കാറുണ്ട്. പന്നിപ്പനിക്കെതിരെ വാക്‌സിന്‍ ലഭ്യമാണ്. പനി, കഫക്കെട്ട്, ചുമ, തൊണ്ടവേദന, തലവേദന, ചര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍.

ജെയ്റ്റ്‌ലിക്കെതിരെ വാളെടുത്ത് സുബ്രഹ്മണ്യന്‍ സ്വാമി; സമ്പദ് വ്യവസ്ഥ തകര്‍ത്തു, തെറ്റായ നയങ്ങള്‍ജെയ്റ്റ്‌ലിക്കെതിരെ വാളെടുത്ത് സുബ്രഹ്മണ്യന്‍ സ്വാമി; സമ്പദ് വ്യവസ്ഥ തകര്‍ത്തു, തെറ്റായ നയങ്ങള്‍

ശുചിത്വം സൂക്ഷിക്കുകയാണ് പന്നിപ്പനിക്കെതിരായ പ്രധാന പ്രതിരോധം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ പ്രത്യേക പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയും പ്രളയ ശേഷം സാധ്യതയുള്ള പകര്‍ച്ച വ്യാധികളാണ്. ചര്‍മങ്ങളില്‍ അസ്വാഭാവിക മാറ്റം പ്രകടമാകുന്നവര്‍ വേഗത്തില്‍ ആരോഗ്യ വിദഗ്ധരെ കാണണം.

English summary
After Flood, Health Official urge caution against Swine Flu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X