കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 കിലോ വലിപ്പമുള്ള അരാപൈമ മുതല്‍ 137 കിലോ തൂക്കമുള്ള അലിഗേറ്റവര്‍ വരെ! പുഴ മീനുകള്‍ക്ക് ഭീഷണി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
അരാപൈമ പുഴ മീനുകള്‍ക്ക് ഭീഷണി | Oneindia Malayalam

പ്രളയത്തില്‍ പുഴകളിലും ജലാശയങ്ങളിലുമെല്ലാം എത്തിയത് 20 ലക്ഷത്തോളം വിദേശമത്സ്യങ്ങളാണത്രേ.ഫാമുകളിലും അക്വേറിയങ്ങളിലുമടക്കം വളര്‍ത്തുന്ന വിദേശമത്സ്യങ്ങള്‍ ജലാശയങ്ങളിലേക്ക് കൂട്ടത്തോടെയെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇവയില്‍ വിദേശികളായ 15 ഇനം മത്സ്യളും ഉണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമ വിരുദ്ധമായി ജലാശയങ്ങളില്‍ വളര്‍ത്തിയ ഇത്തരം മീനുകള്‍ പുഴ മത്സ്യങ്ങളുടെ ആവാസ വ്യവ്സ്ഥയ്ക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

ആഫ്രിക്കന്‍ മുഷികള്‍

ആഫ്രിക്കന്‍ മുഷികള്‍

മഹാപ്രളയത്തില്‍ വലിയ മത്സ്യങ്ങളാണ് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം 25 കിലോ തൂക്കമുളള ഭീമന്‍ ആഫ്രിക്കന്‍ മുഷികളെ കണ്ടെത്തിയിരുന്നു. പെരിയാറില്‍ പലയിടങ്ങളിലും ചൂണ്ടയിടുന്നവര്‍ക്ക് വലിയ മുഷികളും പിരാനകളും കിട്ടിയിരുന്നു.

ഭീമന്‍ അരാപൈമ

ഭീമന്‍ അരാപൈമ

കൃഷ്ണന്‍കോട്ട കായലില്‍ തെക്കേ കടവില്‍ നിന്ന് ഭീമന്‍ അരാപൈമ മത്സ്യവും വലയിലായിരുന്നു. പ്രളയകാലത്ത് ചാലക്കുടിയിലെ ഒരു ഫാമില്‍ നിന്ന് ചാടിപ്പോയ രണ്ട് അരാപൈമ മത്സ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. നേരത്തേ ഒന്നിനെ നേരത്തേ പിടികൂടിയിരുന്നു.

ആശങ്ക

ആശങ്ക

എറണാകുളം വരാപ്പുഴ കോതോട് ഭാഗത്ത് നിന്ന് മുതല മീനിനേയും വലയില്‍ ലഭിച്ചിരുന്നു. ആദ്യമാദ്യം ഇത്തരം ഭീമന്‍ മത്സ്യങ്ങള്‍ കൗതുകം സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോള്‍ വന്‍ ആശങ്കയാണ് ഇവ സൃഷ്ടിക്കുന്നതെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു.

മീനുകള്‍

മീനുകള്‍

അലിഗേറ്റര്‍, അരോവന, ഈസ്റ്റ് ആഫ്രിക്കന്‍ കാറ്റ് ഫിഷ്, കോണ്‍ കോര്‍പ്, ജയന്‍റ് ഗൗരമി, കിസ്സിങ്ങ് ഗൗരമി, കോയ് കോര്‍പ് ഗോള്‍ഡ് ഫിഷ്, ഷാര്‍ക്, കാറ്റ് ഫിഷ് എന്നിങ്ങനെയുള്ള 15 ഓളം മത്സ്യങ്ങളാണ് ഇപ്പോള്‍ പുഴകളില്‍ എത്തിയിരിക്കുന്നത്.

 ചെറുമീനുകള്‍

ചെറുമീനുകള്‍

200 കിലോ വരെ തൂക്കം വെയ്ക്കുന്ന ആമസോണില്‍ നിന്നുള്ള അരാപൈമയുെ 137 കിലോ വരെ തൂക്കം വെയ്ക്കുന്ന അലിഗേറ്റര്‍ ഗാര്‍ മീനുകളുമെല്ലാം പുഴകളിലെ ചെറുമീനുകള്‍ക്ക് വലിയ ഭീഷണിയാണ്.

 ആവാസ വ്യവസ്ഥ

ആവാസ വ്യവസ്ഥ

ആദ്യമയാണ് ഇത്തരം മത്സ്യങ്ങളെല്ലാം പുഴകളില്‍ കണ്ടുവരുന്നത്. പെരിയാര്‍, ചാലക്കുടി പുഴകളില്‍ എത്തിയ നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മുഷി ഉള്‍പ്പെടെയുള്ളവ എത്തിയിട്ടുണ്ട്. ഇത് മീനുകളുടെ ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാക്കും.

 റെഡ് ബെല്ലീസ്

റെഡ് ബെല്ലീസ്

റെഡ് ബെല്ലീസ് അല്ലെങ്കില്‍ പാക്കു എന്ന മത്സ്യങ്ങളും വളര്‍ത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ പ്രളയത്തില്‍ വേമ്പനാട്ട് കായലില്‍ നി്നും ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് ഈ മീനിനെ ആയിരുന്നു.

 നാശത്തിന്

നാശത്തിന്

ഫാമുകളിലും കെട്ടുകളിലും മത്സ്യവളര്‍ത്തുകേന്ദ്രങ്ങളിലുമാണ് ഇത്തരം മത്സ്യങ്ങള്‍ വളര്‍ത്താറുള്ളത്. എന്നാല്‍ ഇവ കൂട്ടത്തോടെ പുഴയിലേക്ക് എത്തുന്നത് പുഴയിലെ മത്സ്യങ്ങളുടെ നാശത്തിന്കാരണമാകും.

 ഭക്ഷണം

ഭക്ഷണം

ഭക്ഷണപ്രിയരായ ഇത്തരം വലിയ മത്സ്യങ്ങള്‍ പുഴയിലെ മത്സ്യങ്ങളെ കൂട്ടത്തോടെ തിന്നെടുക്കാന്‍ സാധ്യതയുണ്ട്. മറ്റു മീനുകളുടെ മുട്ടകളും പുഴക്കരയിലെ സസ്യങ്ങളും ഇലകളുമാണ് ഇവയുടെ ഭക്ഷണം.

 അന്യം നിന്ന് പോകും

അന്യം നിന്ന് പോകും

കൂടാതെ മലേഷ്യന്‍ വാള, തിലോപ്പിയ തുടങ്ങിയ വിദേശമത്സ്യങ്ങളും നാട്ടിലെ ജലാശയത്തില്‍ എത്തിയിട്ടുണ്ട്. ഇതും നമ്മുടെ മത്സ്യവൈവിധ്യത്തിന് ഭീഷണിയാണ്.പുഴയില്‍ ഇവ പെറ്റ് പെരുകിയാല്‍ ഭാവിയില്‍ പുഴ മത്സ്യങ്ങള്‍ അന്യം നിന്ന് പോകാന്‍ സാധ്യത ഉണ്ട്.

English summary
after flood many variety fishes found from rivers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X