Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗജയ്ക്ക് പിന്നാലെ പെയ്തി വരുന്നു.... ലക്ഷ്യദീപില്‍ നിന്ന് കേരളത്തിലേക്ക്, അതിജാഗ്രതാ നിര്‍ദേശം!!

തിരുവനന്തപുരം: തമിഴ്‌നാട്ടിലും കേരളത്തിലുമായി നാശനഷ്ടങ്ങള്‍ വിതച്ച ഗജ ചുഴലിക്കാറ്റിന് പിന്നാലെ അതിലും ശക്തമായ ചുഴലിക്കാറ്റ് കേരളത്തിലേക്ക്. തമിഴ്‌നാട്ടില്‍ ഉണ്ടാക്കിയതിനേക്കാള്‍ പ്രശ്‌നങ്ങള്‍ പുതിയ ചുഴലിക്കാറ്റ് കേരളത്തിന് ഉണ്ടാക്കുമെന്നാണ് വ്യക്തമാകുന്നത്. ഗജയുടെ പിന്തുടര്‍ച്ചയായിട്ടാണ് പെയ്തി എന്ന ചുഴലിക്കാറ്റ് ലക്ഷദ്വീപ് കടലില്‍ രൂപം കൊള്ളുന്നത്.

അതേസമയം ഗജയുടെ സംഹാര താണ്ഡവത്തില്‍ തമിഴ്‌നാട്ടില്‍ ഇതുവരെ 36 പേരാണ് മരിച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും വരെ തകര്‍ന്നു. ഇടുക്കിയില്‍ കനത്ത മഴയും ഉരുള്‍പ്പൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെയ്തിയുടെ വരവ്. ഇത് കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ്.

പെയ്തി വരുന്നു....

പെയ്തി വരുന്നു....

ഗജ ചുഴലിക്കാറ്റിന്റെ പിന്തുടര്‍ച്ചയായി ലക്ഷദ്വീപ് കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുകയാണ്. മത്സ്യത്തൊഴിലാളികളോട് എത്രയും പെട്ടെന്ന് കരയിലേക്ക് മടങ്ങാന്‍ നിര്‍ദേശിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത 10 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിയുടെ രൂപമാര്‍ജിക്കുമെന്നാണ് ദില്ലി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോണ്‍ വാണിങ് സെന്ററിന്റെ മുന്നറിയിപ്പ്.

ലക്ഷദ്വീപില്‍ കാറ്റും മഴയും

ലക്ഷദ്വീപില്‍ കാറ്റും മഴയും

ലക്ഷദ്വീപില്‍ കനത്ത കാറ്റും മഴുയും പെയ്തിയെ തുടര്‍ന്നുണ്ടാവും. ദ്വീപും കടന്ന് ചുഴലി പടിഞ്ഞാറേക്ക് പോയി ഒമാന്‍ തീരത്ത് എത്താനാണ് സാധ്യത. പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ ഉടനെ പേരും തയ്യാറാണ്. പെയ്തി എന്ന പേര് നിര്‍ദേശിച്ചത് തായ്‌ലന്‍ഡാണ്. മണിക്കൂറില്‍ 100 കിലോമീറ്ററിലധികം ശക്തമായ കാറ്റിന് സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേരളം, ലക്ഷ്യദ്വീപ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 വേലി ചാടിയ ഗജ

വേലി ചാടിയ ഗജ

ഗജ ചുഴലിക്കാറ്റ് ഭാവിയിലേക്ക് സൂചനയാണ്. ചാടിയ ഗജയെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഇതിനെ സൂചിപ്പിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ചുഴലിക്കാറ്റുകള്‍ തമിഴ്‌നാടിന് മുകളിലൂടെ കേരളത്തിലേക്ക് വരാമെന്ന് സാധ്യതയാണ് ഉള്ളത്. പശ്ചിമഘട്ടമെന്ന വേലി കടക്കാനും മാത്രമുള്ള കരുത്ത് ഈ കാറ്റുകള്‍ക്കുണ്ട്. കാലാവസ്ഥാ മാറ്റമാണ് ചുഴലികളുടെ സംഹാരശേഷി വര്‍ധിക്കാനുള്ള കാരണമായി പറയുന്നത്.

കേരളത്തിലും മാറ്റം ശക്തം

കേരളത്തിലും മാറ്റം ശക്തം

കാലാവസ്ഥാ മാറ്റം കേരളത്തിലും ശക്തമായി പ്രതിഫലിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. തീവ്ര ചുഴലിക്കാറ്റായ ഗജ മറ്റൊരു ദുരന്ത സാധ്യതയായിരുന്നു കേരളത്തിന് നല്‍കിയത്. മഹാപ്രളയത്തിന് ശേഷം വീണ്ടുമൊരു ദുരന്തം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ നാഗപട്ടണം-വേളാങ്കണ്ണി തീരത്ത് കൂടിയാണ് ഗജ കരയിലേക്ക് കയറിയത്. ഈ സമയത്ത് തന്നെ കേരളത്തിലെ പല ഭാഗത്തും കനത്ത മഴയുണ്ടായിരുന്നു. അത്രയ്ക്ക് വിസ്തൃതിയുണ്ടായിരുന്നു ഗജയ്ക്ക്.

മരണസംഖ്യ കുതിക്കുന്നു

മരണസംഖ്യ കുതിക്കുന്നു

മരണസംഖ്യ ഇതുവരെ 36 പേരുടെ ജീവനാണ് എടുത്തത്. മരണസംഖ്യം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കടലൂര്‍, നാഗപട്ടണം, പുതുക്കോട്ട, തിരുവരൂര്‍ എന്നീ ജില്ലകളിലാണ് ഗജ കനത്ത രീതിയില്‍ വീശിയടിച്ചത്. അതേസമയം ഗജ ഇപ്പോള്‍ ദുര്‍ബലമായിട്ടുണ്ട്. അറബികടല്‍ ലക്ഷ്യമാക്കി പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ ചുഴലിക്കാറ്റ് കേരള തീരത്തേക്ക് വരാന്‍ ഒരുങ്ങുന്നത്.

120 കിലോമീറ്ററില്‍ വീശിയടിച്ച ഗജ

120 കിലോമീറ്ററില്‍ വീശിയടിച്ച ഗജ

120 കിലോമീറ്ററിലായിരുന്നു ഗജ വീശിയടിച്ചത്. പിന്നീട് കൊച്ചിക്ക് 20 കിലോമീറ്റര്‍ വടക്ക് തീവ്ര ന്യൂനമര്‍ദമായി ഇന്നലെ രാത്രിയും ഗജ നിലകൊണ്ടിരുന്നു. അതേസമയം സാധാരണ കടലിലൂടെ സഞ്ചരിച്ച് ഈര്‍പ്പം വലിച്ചെടുത്താണ് ചുഴലികള്‍ കരുത്താര്‍ജിക്കാറുള്ളത്. ഇത് കരയിലേക്ക് എത്തുമ്പോഴാണ് വീശിയടിക്കാറുള്ളത്. സാധാരണ 300 കിലോ മീറ്റര്‍ വരെയാണ് ചുഴലിക്കാറ്റിന്റെ വൃത്തപരിധി. ഈ കാറ്റിന്റെ കണ്ണിന്റെ ഭാഗത്ത് വരുന്ന ഭൂപ്രദേശത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാവുക.

വെള്ളിയാഴ്ച്ച വരെ മഴ

വെള്ളിയാഴ്ച്ച വരെ മഴ

കാറ്റിന് പുറമേ കേരളത്തില്‍ അടുപ്പ കുറച്ച് ദിവസത്തേക്ക് ശത്മായ മഴയും ഉണ്ടാകും. 18ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദനം രൂപപ്പെടുന്നതാണ് കാരണം. 19 മുതല്‍ 23 വരെ മഴയ്ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. 18ന് വൈകിട്ട് വരെ തെക്ക് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ കടല്‍ തീരത്ത് ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കാറ്റ് അപ്രതീക്ഷിതമായ വേഗം പുലര്‍ത്തിയതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണം. എല്ലാവിധ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും മുപ്പതിലധികം മരണം ഉണ്ടായത് തമിഴ്‌നാടിനെ ഞെട്ടിക്കുന്നതായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+