മോദിയെ ട്രോളി കോണ്‍ഗ്രസ്: പക്ഷെ കെ സുരേന്ദ്രന്റെ വിമർശനത്തിന് പിന്നാലെ പോസ്റ്റ് മുക്കി
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിമർശനത്തിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരായ പരിഹാസ പോസ്റ്റ് നീക്കം ചെയ്ത് കോണ്‍ഗ്രസ്. ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും കൂടിക്കാഴ്‌ച നടത്തിയതിൻ്റെ ചിത്രം എക്സില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. 'ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു' എന്നായിരുന്നു കോണ്‍ഗ്രസ് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ മുൻ പരാമർശത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. എന്നാല്‍ ഇതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രന്‍ രംഗത്ത് വരികയായിരുന്നു. 'കേരളത്തിലെ കോൺഗ്രസ്സിന്റെ സാമൂഹ്യമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് അർബ്ബൻ നക്സലുകളോ റാഡിക്കൽ ഇസ്ളാമിസ്റ്റുകളോ ആണെന്നുറപ്പായി. കളിച്ചുകളിച്ച് മാർപാപ്പാ തിരുമേനിയെവരെ ആക്ഷേപിക്കാമെന്നായി. കെ. സി അറിയാതെ ഇതൊന്നും നടക്കില്ല. രാഗയും ഖാർഗെയും ഇതൊക്കെ അറിയുന്നുണ്ടോ ആവോ? ഏതായാലും ക്രൈസ്തവരെ ഇതുപോലെ പരിഹസിച്ച ഒരു ട്വീറ്റും ഇതുവരെ കേരളം കണ്ടിട്ടില്ല.' എന്നായിരുന്നു സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

ഇതോടെയാണ് കോണ്‍ഗ്രസ് ട്വീറ്റ് പിന്‍വലിക്കുന്നത്. 'ട്വീറ്റിലെ പരാമർശം ക്രിസ്തുമത വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിൽ വൈകാരികമോ മാനസികമോ ആയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ഞങ്ങൾ ക്ഷമ ചോദിക്കുന്നു.' എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് ട്വീറ്റ് പിന്‍വിച്ചത്. ക്രിസ്തീയ സമൂഹത്തോട് ആത്മാർത്ഥമായ സ്നേഹമുണ്ടെങ്കിൽ മണിപ്പൂരിൽ അവരെ ചുട്ടു കൊല്ലുമ്പോൾ, അവരുടെ ദേവാലയങ്ങൾ തീയിട്ടു നശിപ്പിച്ചപ്പോൾ മൗനം പാലിച്ച മോദിയും കൂട്ടരും ആദ്യം ക്രിസ്തീയ സമൂഹത്തോട് നിരുപാധികം മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ വിശദീകരണ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഒരു മതത്തെയും മതപുരോഹിതന്മാരെയും ആരാധനാമൂർത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാരമ്പര്യമല്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് മുഴുവനും അറിയാം. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്ത് പിടിച്ച് സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്.
ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ദൈവതുല്യനായി കാണുന്ന മാർപാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോൺഗ്രസിന്റെ ഒരു പ്രവർത്തകനും ഉണ്ടാകില്ല. എന്നാൽ, സ്വയം ദൈവമാണെന്ന് പറഞ്ഞു ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്രമോദിയെ പരിഹസിക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ല.
ആ തരത്തിൽ നരേന്ദ്രമോദിയുടെ നാണംകെട്ട രാഷ്ട്രീയ കളികളെ പരിഹസിച്ചതിനെ മാർപാപ്പയെ അപമാനിച്ചതായി ചിത്രീകരിക്കുവാനുള്ള സുരേന്ദ്രന്റെയും മോദി പരിവാരത്തിൻ്റെയും വർഗീയ മനസ്സ് ജനങ്ങൾക്ക് മനസ്സിലാകും. വർഗീയ വിഷം കുത്തിവച്ചാലുടൻ അത് പടർത്താൻ നടക്കുന്ന ആത്മാഭിമാനം ഇല്ലാത്ത ജനവിഭാഗമായി ക്രിസ്തുമത വിശ്വാസികളെ തരം താഴ്ത്താനാണ് സുരേന്ദ്രനും കൂട്ടരും ശ്രമിക്കുന്നത്.
ക്രിസ്തീയ സമൂഹത്തോട് ആത്മാർത്ഥമായ സ്നേഹമുണ്ടെങ്കിൽ മണിപ്പൂരിൽ അവരെ ചുട്ടു കൊല്ലുമ്പോൾ, അവരുടെ ദേവാലയങ്ങൾ തീയിട്ടു നശിപ്പിച്ചപ്പോൾ മൗനം പാലിച്ച മോദിയും കൂട്ടരും ആദ്യം ക്രിസ്തീയ സമൂഹത്തോട് നിരുപാധികം മാപ്പ് പറയണം.
മോദി എന്ന വ്യാജ ദൈവത്തെ ട്രോളിയതിനെതിരേ പോസ്റ്റുമായി ഇറങ്ങിയ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ക്രൂരമായ വർഗ്ഗീയ ആക്രമണം നേരിടുന്ന മണിപ്പൂരിലെ ക്രിസ്ത്രീയ സമൂഹത്തിന് പിന്തുണ നൽകാൻ ഇപ്പോഴും മടിക്കുന്നത് എന്തിനാണ് ?
പോസ്റ്റിലെ / ട്വീറ്റിലെ പരാമർശം ക്രിസ്തുമത വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിൽ വൈകാരികമോ മാനസികമോ ആയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ഞങ്ങൾ ക്ഷമ ചോദിക്കുന്നു.
"വിവേകത്തോടെ പ്രവർത്തിക്കുകയും നർമത്തിലൂടെ പറയുകയും, അതിലൂടെ ഒരാളുടെയെങ്കിലും ചുണ്ടിൽ ചെറുപുഞ്ചിരി വിടർത്താൻ നിങ്ങൾക്ക് കഴിയുകയും ചെയ്താൽ, നിങ്ങൾ ദൈവത്തെപ്പോലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമാണ് ചെയ്യുന്നത്." -ഫ്രാൻസിസ് മാർപാപ്പ
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില











Click it and Unblock the Notifications