കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന കഴിച്ച പൈനാപ്പിളില്‍ പടക്കം വച്ചത് രണ്ട് പേര്‍, പ്രതികളെ കുറിച്ച് സൂചന ; അന്വേഷണം ശക്തമാക്കി വനംവകുപ്പ്

Google Oneindia Malayalam News

പാലക്കാട്: സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയിലെ അമ്പലപ്പാറ വെള്ളിയാറില്‍ 15 വയസുള്ള പിടിയാനയാണ് കഴിഞ്ഞ ദിവസം ചരിഞ്ഞത്. രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് ഈ ക്രൂരതയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.

Recommended Video

cmsvideo
forest department got hint about accuses in elephant case | Oneindia Malayalam

കൃഷിയിടങ്ങളില്‍ നാശനഷ്ടമുണ്ടാക്കുന്ന മൃഗങ്ങളെ തുരത്താന്‍ വേണ്ടി ഒരു ക്കിയ കെണിയിലായിരുന്നു ഈ ആന അകപ്പെട്ടത്. സംഭവത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട്് തേടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് വനം വകുപ്പ് നല്‍കുന്ന വിവരം.

രണ്ട് പേര്‍

രണ്ട് പേര്‍

പൈനാപ്പിളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രമോദ് കുമാര്‍ അറിയിച്ചു. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. വനം വകുപ്പിന്റെ പരാതിയില്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൈതചക്ക തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കടുത്ത നടപടി

കടുത്ത നടപടി

ആന ചരിഞ്ഞ സംഭവം രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിയതോടെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഏറെ ഗൗരവത്തോടെയാണ് വിഷയം പരിഗണിക്കുന്നതും കുറ്റവാളികളെ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഞങ്ങള്‍ നിങ്ങളെ വിശ്വസിച്ചു, നിങ്ങള്‍ ഞങ്ങളെ ചതിച്ചു എന്ന അടിക്കുറിപ്പോടെയാണ് അനയുടെ ചിത്രം പ്രചരിക്കുന്നത്.

ജനവാസ കേന്ദ്രത്തില്‍

ജനവാസ കേന്ദ്രത്തില്‍

ഏപ്രില്‍ അവസാന വാരമോ മേയുടെ തുടക്കത്തിലോ ആവാം ആന പടക്കം കടിച്ചതെന്നാണ് കരുതുന്നത്. വായയ്ക്ക് പരിക്കേറ്റതോടെ ആഹാരം കഴിക്കാനാവാതെ ആരോഗ്യനില മോശമായത് അതുകൊണ്ടാവാം. മുറിവേറ്റ ഭാഗത്ത് വേദന സഹക്കാതായതോടെയാണ് ആന ജനവാസ കേന്ദ്രത്തിലെ പുഴയില്‍ ഇറങ്ങിനിന്നത്. മേയ് 25നായിരുന്നു ആനയെ കുറിച്ച് വനപാലകര്‍ അറിയുന്നത്. പിന്നീട് ആന ചരിയുകയും ചെയ്തു.

പോസ്റ്റ്മോര്‍ട്ടം

പോസ്റ്റ്മോര്‍ട്ടം

കുങ്കിയാനകളായ സുരേന്ദ്രന്റേയും നീലകണ്ഠന്റേയും സഹായത്തില്‍ കാട്ടാനയെ പുഴയില്‍ നിന്ന് കരയ്ക്ക് കയറ്റി ചികിത്സ നല്‍കാന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും പുഴയില്‍ തന്നെ ചരിയുകയായിരുന്നു. ശ്വാസ കോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍്ട്ട്.

ഗര്‍ഭിണി

ഗര്‍ഭിണി

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് ആന ഗര്‍ഭിണിയാണെന്ന് മനസിലായത്. തുമ്പിക്കൈ ഏറെ നേരം വെള്ളത്തില്‍ താഴ്ത്തി വച്ചതിനാല്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയെ ആദ്യം തന്നെ നിരീക്ഷച്ചപ്പോല്‍ രക്ഷപ്പെടാനുള്ള സാധ്യത തീരെയില്ലെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കരയ്ക്ക് കയറ്റാനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആന ചരിയുകയായിരുന്നു.

മനപ്പൂര്‍വ്വം അല്ല

മനപ്പൂര്‍വ്വം അല്ല

പടക്കം നിറച്ച പൈനാപ്പിള്‍ ആനയെ തീറ്റിച്ചതാണെന്ന പ്രചാരണം വിശ്വാസ്യയോഗ്യമല്ലെന്ന്ചീഫ് വൈല്‍ഡ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. പൈനാപ്പിള്‍, ചക്ക, വാഴപ്പഴം എന്നിവയിലേതിലെങ്കിലും പടക്കം നിറച്ച് വന്യമൃഗങ്ങളെ തുരത്താനായി കൃഷിയിടങ്ങളില്‍ ഇട്ടിരിന്നിരിക്കാനാണ് സാധ്യത. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകുകയുള്ളു.
സംസ്ഥാനത്തെ വനാതിര്‍ത്തികളോടുചേര്‍ന്നുള്ള എല്ലാ കൃഷിയിടങ്ങളിലും ദ്രുതപരിശോധന നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

English summary
After Kerala Pregnant Elephant Death Photos Went Viral, Forest Department Got The Hint OfCulprits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X