Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി മാധ്യമപ്രവർത്തകനെ തിര ചതിച്ചപ്പോൾ ഐറിഷ് റിപ്പോർട്ടറെ കാറ്റ് ചതിച്ചു!! സംഭവിച്ചത്!! വീഡിയോ...

കാറ്റിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യിന്നതിനിടെ റിപ്പോർട്ടറും കുടയും പറന്നു പോവുകയായിരുന്നു. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

കാലാവസ്ഥാ റിപ്പോർട്ടിങ് പലപ്പോഴും അപകടം നിറഞ്ഞതാണ്. എപ്പോൾ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. അടുത്തിടെ ന്യൂസ് 18 ലേഖകൻ കടൽക്കരയിൽ നിന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ തിര വന്നടിക്കുന്നതും റിപ്പോർട്ടറുടെ കുട തകർന്നു പോകുന്നതുമെല്ലാം എല്ലാവരും കണ്ടിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അയർലാൻഡിലുള്ള റിപ്പോർട്ടർക്കും സമാനമായ അനുഭവം ഉണ്ടായിരിക്കുകയാണ്.

കാറ്റിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യിന്നതിനിടെ റിപ്പോർട്ടറും കുടയും പറന്നു പോവുകയായിരുന്നു. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. റിപ്പോർട്ടർ പറന്നു പോകുന്നത് കണ്ട് വാർത്ത അവതാരകർ തത്സമയം ചിരിച്ചു പോകുന്നതാണ് വീഡിയോയിലെ രസകരമായ സംഗതി.

weather

ഐറിഷ് ചാനലായ ടിവി ത്രിയുടെ റിപ്പോർട്ടറായ ഡെറിക് ഹാർടിഗൻ ആണ് റിപ്പോർട്ടിങിനിടെ കാറ്റടിച്ച് പറന്നു പോയത്. കുടയും റിപ്പോർട്ടറും പറന്നു പോകുന്നത് തത്സമയം കാണാം. മാത്രമല്ല ഒടിഞ്ഞ കുടയുമായി റിപ്പോർട്ടർ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. റിപ്പോർട്ടർക്ക് സംഭവിച്ചത് കണ്ട് വാർത്ത അവതാരകരും അറിയാതെ ചിരിച്ച് പോവുകയാണ്.

അയർലാൻഡ് എംഎം എന്ന തത്സമയ പ്രഭാത പരിപാടിക്കിടെ കാലാവസ്ഥാ വിവരം നൽകുകയായിരുന്നു ഡെറിക്. അവതാരകരുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ശക്തമായ കാറ്റിൽ റിപ്പോർട്ടർ ഒന്നുലയുന്നത് കാണാം. ഇയാളുടെ കൈവശമുണ്ടായിരുന്ന കുടയും പറന്നുപോകുന്നത് കാണാം. ഇത് കണ്ട് അവതാരകർ പൊട്ടിച്ചിരിക്കുന്നുണ്ട്. വീണ്ടും ഒടിഞ്ഞ കുടയുമായി റിപ്പോർട്ടർ പ്രത്യക്ഷപ്പെടുന്നതും ചിരി പടർത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+