കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബന സമരത്തിന് പിന്നാലെ പുകവലി സമരം ഇനി എന്തെല്ലാം?

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: ചുംബന സമരത്തിന് തൊട്ടു പിന്നാലെ പുകവലി സമരവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ രംഗത്ത്. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനത്തിനെതിരെ കണ്ണൂരിലെ ഒരു കൂട്ടം പൗരാവാകാശ പ്രവര്‍ത്തകരാണ് പുകവലിച്ച് പ്രതിഷേധിയ്ക്കാനൊരുങ്ങുന്നത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പ്രതിഷേഘം നടക്കുക.

പുകവലിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ത്തായി പ്രത്യേക സ്ഥലം ഒരുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ബീഡി, സിഗരറ്റ് എന്നിവയുടെ വില്‍പ്പന സര്‍ക്കാര്ഡ നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിയ്ക്കാന്‍ അനുമതി നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണെന്നാണ് പ്രതിഷേധത്തിനൊരുങ്ങുന്നവര്‍ പറയുന്നത്.

Smoking

ആരോഗ്യത്തിന് ഹാനികരമെന്നതിനാലാണ് പൊതുസ്ഥലത്തെ പുകവലിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. എന്നാല്‍ സ്വകാര്യ സ്ഥലങ്ങളില്‍ പുകവലിച്ചാലും ഇതേ ദോഷം തന്നെ ആരോഗ്യത്തിന് സംഭവിയ്ക്കുമെന്നും സമരക്കാര്‍ പറയുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നും സമരക്കാര്‍ പറയുന്നു.

സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കും. പുകവലി സമരം നടത്തിയാല്‍ പൊലീസ് പിടിച്ചാലും പിഴ അടച്ചു പുറത്തുവരാമെന്നാണ് സമരക്കാരുടെ പ്രതീക്ഷ. പുകവലി സമരത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ എതിര്‍ത്തേയ്ക്കില്ലെന്നാണ് സൂചന.

English summary
After 'Kiss Of Love' a Smoking Protest On the way. A group of youngsters from Kannur plans to Protest against Smoking ban on Public Places.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X