കിസ്സ് ഓഫ് ലവിന് പിറകേ ഫ്രീ തിങ്കേഴ്സ് വീണ്ടും പൂട്ടിച്ചു
തിരുവനന്തപുരം: ചുംബനക്കൂട്ടായ്മയുടെ ഫേസ്ബുക്ക് കമ്യൂണിറ്റിയായ കിസ്സ് ഓഫ് ലവിന് പിറകേ ഓണ്‍ലൈന്‍ ലോകത്തെ ചര്‍ച്ചാ സദസ്സായിരുന്ന ഫ്രീ തിങ്കേസ് ഗ്രൂപ്പും പൂട്ടിച്ചു.
കിസ്സ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജ് തകര്‍ത്തവര്‍ തന്നെയായിരിക്കും ഇതിന്റേയും പിറകിലെന്നാണ് വിലയിരുത്തപ്പെടുന്നത്. കിസ്സ് ഓഫ് ലവിന് നേതൃത്വം നല്‍കിയത് ഫ്രീതിങ്കേഴ്സ് കൂട്ടായ്മയില്‍ ഉള്ളവരായിരുന്നു.

ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഓണ്‍ലൈന്‍ ലോകത്ത് യുക്തി ചിന്തകള്‍ക്ക് പ്രാധാന്യം നല്കുന്ന ഗ്രൂപ്പ് ആണ് ഫ്രീതിങ്കേഴ്സ്. അതുകൊണ്ട് തന്നെ മതവ്യത്യാസമില്ലാതെ മൗവികവാദികളും വര്‍ഗ്ഗീയവാദികളും ഗ്രൂപ്പിനെതിരെ പലതവണ രംഗത്ത് വന്നിട്ടുണ്ട്.
ഫേസ്ബുക്കിലെ മറ്റൊരു കൂട്ടായ്മയുമായി ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിലെ ചിലര്‍ ആശയസംഘര്ഷങ്ങള് പതിവായിരുന്നു. ഇതിന്റെ ഫലമായി പലതവണ ഗ്രൂപ്പ് മാസ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ മതവ്യത്യാസമില്ലാതെയാണ് ആക്രമണം എന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലും ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പ് മാസ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി പൂട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഭവം മാസ് റിപ്പോര്‍ട്ടിങ് തന്നെയാണോ എന്നാണ് ഗ്രൂപ്പിലെ അംഗങ്ങളുടെ സംശയം. സൈബര്‍ സെല്ലിന്റെ ഇടപെടലാണ് ഇപ്പോള്‍ ഗ്രൂപ്പ് പൂട്ടിച്ചതിന് പിന്നിലെന്നും സംശയമുണ്ട്. കിസ്സ് ഓഫ് ലവ് കമ്യൂണിറ്റി പൂട്ടിച്ചതിന് പിന്നിലും സൈബര്‍ സെല്‍ ഇടപെടലുണ്ടോ എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഇത് അഞ്ചാം തവണയാണ് ഫ്രീ തിങ്കേഴ്സ് പൂട്ടിക്കുന്നത്. ഓരോ തവണയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പഴയ അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ ഗ്രൂപ്പ് ഉടന്‍ തന്നെ രൂപീകരിക്കാറും ഉണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications