കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടും കുടമാറ്റവും ഉണ്ടാകില്ല? എഴുന്നള്ളത്തിന് ഒരു ആന മാത്രം

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ രാത്രികാലങ്ങളില്‍ പൊട്ടിക്കുന്നത് ഹൈക്കോടതി നിരോധിച്ചതോടെ തൃശൂര്‍പൂരം നടത്തിപ്പ് അനിശ്ചിതത്വത്തില്‍. പൂരം ഇത്തവണ ചടങ്ങുകള്‍മാത്രമായേക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഒരാനയെ മാത്രം എഴുന്നള്ളിച്ച് പൂരം ചടങ്ങ് മാത്രമായി നടത്താനാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ തീരുമാനമെടുത്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. തൃശൂര്‍ പൂരത്തിന് സുപ്രീം കോടതി പ്രത്യേക ഇളവു നല്‍കിയിട്ടുള്ളതിനാല്‍ ഇതിന്റെ ആനുകൂല്യത്തില്‍ പതിവുപോലെ പൂരം നടത്തണമെന്ന ആവശ്യവും ഉര്‍ന്നിട്ടുണ്ട്.

elephant2

പരവൂര്‍ പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ സന്ധ്യയ്ക്ക് സൂര്യാസ്തമയത്തിന് ശേഷവും പുലര്‍ച്ചെ സൂര്യോദയത്തിന് മുമ്പും നിരോധിച്ചിട്ടുള്ളത്. പ്രത്യേക അനുമതിയോടുകൂടി മാത്രമേ വെടിക്കെട്ട് നടത്താന്‍ പാടുള്ളു എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹൈക്കോടതി നിരോധനം വന്നതോടെ ചെറുതും വലുതുമായ വെടിക്കെട്ടുകളെല്ലാം നിരോധിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം ശബ്ദമില്ലാതെ വര്‍ണവിസ്മയം തീര്‍ക്കുന്ന വെടിമരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. പുറ്റിങ്ങല്‍ അപകടത്തില്‍ പോലീസിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

English summary
After Kollam tragedy, Thrissur Pooram fireworks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X