കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവോത്ഥാന സംരക്ഷണ സമിതിയില്‍ വീണ്ടും വിള്ളല്‍; ഐക്യ മല അരയ മഹാസഭയും പുറത്തേക്ക്?

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിവാദത്തിന്റെ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപം നല്‍കിയ നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് സംഘടനകളുടെ പിന്മാറ്റം തുടരുന്നു. ഐക്യ മല അരയ മഹാസഭയാണ് ഏറ്റവും ഒടുവില്‍ നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് പിന്മാറുന്നത്. ശബരിമലയിലെ ആസ്ഥാന പൂജാരി നിയമനത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഐക്യ മല അരയ മഹാസഭ നവോത്ഥാന സംരക്ഷണ സമിതി വിടുന്നത്.

ശബരിമല മേല്‍ശാന്തി നിയമനം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാന വിരുദ്ധ നിലപാട് ആണ് സ്വീകരിക്കുന്നത് എന്നാണ് ഐക്യ മല അരയ മഹാസഭ ജനറല്‍ സെക്രട്ടറിയും നവോത്ഥാന സമിതി സെക്രട്ടറിയുമായ പി കെ സജീവ് പറയുന്നത്. ഓഗസ്റ്റ് 15 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമ്മേളനങ്ങളുടെ സമാപനം ജനുവരി 26ന് ചെമ്പഴന്തിയില്‍ നടത്താനിരിക്കെയാണ് പുതിയ സംഭവ വികാസം എന്നതും ശ്രദ്ധേയമാണ്.

AS

നേരത്തെ നവോത്ഥാന സംരക്ഷണ സമിതിയില്‍ മുന്‍നിരയിലുണ്ടായിരുന്ന കെ പി എം എസ് ഓഗസ്റ്റിന് ശേഷമുള്ള പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചപ്പോള്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെ പി എം എസ് സെക്രട്ടറി പുന്നല ശ്രീകുമാര്‍ ജനറല്‍ കണ്‍വീനറുമായിരുന്നു.

പോത്തിറച്ചി കഴിക്കാമെങ്കില്‍ അതിനെ കുളിപ്പിക്കുകയും ചെയ്യാം; കോണ്‍ഗ്രസ് നേതാവിനോട് ഗണേഷ് കുമാര്‍പോത്തിറച്ചി കഴിക്കാമെങ്കില്‍ അതിനെ കുളിപ്പിക്കുകയും ചെയ്യാം; കോണ്‍ഗ്രസ് നേതാവിനോട് ഗണേഷ് കുമാര്‍

എന്നാല്‍ പിന്നീട് നവോത്ഥാന സംരക്ഷണ സമിതിക്ക് സംഘടനാ സംവിധാനം ലഭിച്ചപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റാവുകയും പിന്നീട് പുന്നല ശ്രീകുമാര്‍ രാജിവെക്കുകയും പി രാമഭദ്രനെ നവോത്ഥാന സംരക്ഷണ സമിതിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാഗമായ നിരവധി സംഘടനകള്‍ ഇതിനകം വിട്ടുപോയി.

പാകിസ്ഥാനില്‍ വീണ്ടും ഭരണമാറ്റം? ഇമ്രാന്‍ തിരിച്ചെത്തുന്നു..? ' വിശ്വാസവോട്ടെടുപ്പ് ഉടന്‍'പാകിസ്ഥാനില്‍ വീണ്ടും ഭരണമാറ്റം? ഇമ്രാന്‍ തിരിച്ചെത്തുന്നു..? ' വിശ്വാസവോട്ടെടുപ്പ് ഉടന്‍'

കെ പി എം എസിനെ കൂടാതെ ചേരമര്‍ സാംബവര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്), അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകളും നവോത്ഥാന സംരക്ഷണ സമിതിയുമായി അകന്ന് നില്‍ക്കുകയാണ്. വിഴിഞ്ഞം തുറമുഖ സമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഫാ.യൂജിന്‍ പെരേരയാണ് നവോത്ഥാന സംരക്ഷണ സമിതിയുടെ വൈസ് പ്രസിഡന്റ്.

'ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം... തെളിവില്ലാതെ മുദ്രകുത്തരുത്; പിന്തുണച്ച് വീണ്ടും അടൂര്‍'ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം... തെളിവില്ലാതെ മുദ്രകുത്തരുത്; പിന്തുണച്ച് വീണ്ടും അടൂര്‍

എന്നാല്‍ തുറമുഖ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം കാരണം ഫാ. യൂജിന്‍ പെരേരയും നവോത്ഥാന സംരക്ഷണ സമിതിയുമായി വിട്ട് നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 166 കമ്മ്യൂണിറ്റികളും സാമൂഹിക സംഘടനകളും ചേര്‍ന്നാണ് നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. നിരവധി ക്രിസ്ത്യന്‍, മുസ്ലീം സംഘടനകള്‍ ഫോറത്തിന്റെ ഭാഗമായിരുന്നു.

English summary
after KPMS Aikya Mala Araya Mahasabha is step down from Navodhana Samrakshana Samithi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X