കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ട; പഴയ രീതിയില്‍ തന്നെ നടത്തുമെന്ന് സി രവീന്ദ്രനാഥ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പരീക്ഷകളെല്ലാം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ വൈകാതെ നടത്താന്‍ കഴിയുമെന്ന് വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി. അനുകൂലമായ അന്തരീക്ഷം ഉണ്ടാവുന്നത് വരെ കുട്ടികള്‍ കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

കൊറോണ വ്യാപനത്തിന് പിന്നാലെ എസ്എസ്എല്‍സി മൂന്ന് പരീക്ഷകളും പ്ലസ്ടു രണ്ട് പരീക്ഷകളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ അഞ്ച് പരീക്ഷകളുമാണ് നടത്താനുള്ളത്. മൂല്യ നിര്‍ണ്ണയ ക്യാമ്പുകളും ആരംഭിച്ചിട്ടില്ല. ഇതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം തന്നെ ആശങ്കയിലായിരുന്നു. എന്നാല്‍ സാമൂഹ്യ ജീവിതം സാധ്യമാവുന്ന ഘട്ടത്തില്‍ പരീക്ഷകള്‍ നടത്തുമെന്നും തിയ്യതി സര്‍ക്കാര്‍ അറിയിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

പരീക്ഷ

പരീക്ഷ

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കൊറോണ പൂര്‍ണ്ണമായും നീങ്ങി സാമൂഹ്യ ജീവിതം സാധ്യമാവുന്ന ഘട്ടത്തില്‍ എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. ലോക്ക് ഡൗണ്‍ നീട്ടുമോയെന്ന കാര്യത്തില്‍ വിശദമായ ആലോചന സര്‍ക്കാര്‍ നടത്തുകയാണെന്നും വളരെ എളുപ്പത്തില്‍ പരീക്ഷകള്‍ നടത്താന്‍ കഴിയുന്ന അന്തരീക്ഷം വന്നാല്‍ നേരത്തെ പരീക്ഷകള്‍ നടത്തിയിരുന്നത് പോലെ തന്നെ ഇതും നടക്കുമെന്നും വ്യക്തമാക്കി.

ഓണ്‍ലൈന്‍

ഓണ്‍ലൈന്‍

അതേസമയം പരീക്ഷകള്‍ എന്ന് നടത്തുമെന്ന് വ്യക്തമല്ല. തിയ്യതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ആശങ്കകള്‍ വേണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ എല്ലാ തരത്തിലും സജ്ജമാണെന്നും ഓണ്‍ലൈനായി പരീക്ഷ നടത്തേണ്ടി വന്നാല്‍ അങ്ങനെ ചെയ്യാനും നമുക്ക് സൗകര്യമുണ്ട്. അല്ലാത്ത പക്ഷം പരമാവധി ആളുകളെ കുറച്ച് പല സമയങ്ങളിലായും പരീക്ഷ നടത്താമെന്നും സര്‍ക്കാര്‍ ആലോചനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സമഗ്ര

സമഗ്ര

വിദ്യഭ്യാസ വകുപ്പിന്റെ സമഗ്ര എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിരവധി പാഠ ഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മുതിര്‍ന്ന ക്ലാസിലല്ലാത്തവര്‍ അതെല്ലാം നോക്കി പഠിക്കുകയും അവധികാലം ആഘോഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരും പുറത്തിറങ്ങരുതെന്നും ശ്രദ്ധയോടെ വീട്ടിലിരിക്കണമെന്നും മന്ത്രി പറഞ്ഞു.

പാഠപുസ്തകം

പാഠപുസ്തകം

അവധി കഴിഞ്ഞ ജൂണ്‍ ഒന്നാം തിയ്യതി തന്നെ സ്‌ക്കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അത് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എട്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ജില്ലാ ഹബ്ബുകളില്‍ എത്തിയിട്ടുണ്ടെന്നും എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പുസ്തകങ്ങള്‍ വാഹനം ഓടി തുടങ്ങിയാല്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. പുതുതായി വിദേശത്ത് നിന്ന് നാട്ടില്‍ പഠിക്കാന്‍ വരുന്നവര്‍ക്ക് അഡ്മിഷന്‍ മുടങ്ങില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. കേരളത്തിലെ ഒരു വിദ്യാര്‍ത്ഥിക്കും പൊതു വിദ്യാലയങ്ങളില്‍ അഡ്മിഷന്‍ മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു.

 ലക്ഷ്യദ്വീപ്

ലക്ഷ്യദ്വീപ്

പത്താംക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ ഡ്യൂട്ടിക്കായി ലക്ഷ്യദ്വീപില്‍ പോയ അധ്യപകര്‍ അവിടെ തുടരുകയാണ്. ലോക്ക്ഡൗണ്‍ ലംഘിക്കാതെ അവരെ തിരിച്ചെത്തിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അത് വരെ അവര്‍ക്ക് സുരക്ഷിതമായി അവിടെ തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരീക്ഷ ഡ്യൂട്ടിക്ക് പോയ ആറ് ഡെപ്യൂട്ടി എക്‌സാമിനര്‍മാര്‍ മൂന്ന് ദ്വീപുകളിലായി കുടുങ്ങി കിടക്കുകയാണ്.

English summary
After Lockdown SSLC Plus Two Exams Will be Done Said C Raveendranath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X