കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ മാന്‍ ഇ ശ്രീധരന് പിറകെ പിടി ഉഷയും ബിജെപിയിലേക്ക്? ബിജെപിയുടെ കേരള പ്ലാന്‍ ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അടുത്തതായി കേരളത്തില്‍ ബിജെപി ലക്ഷ്യമിടുന്നത് കായിക മേഖലയിലെ ഇന്ത്യയുടെ ഇതിഹാസ താരമായിരുന്ന പിടി ഉഷയെ ആണ് എന്നാണ് റിപ്പോര്‍ട്ട്.

മെട്രോ മാന്‍ ഇ ശ്രീധരന് പിറകെ പിടി ഉഷയും ബിജെപിയിലേക്ക്? ബിജെപിയുടെ കേരള പ്ലാന്‍ ഇങ്ങനെമെട്രോ മാന്‍ ഇ ശ്രീധരന് പിറകെ പിടി ഉഷയും ബിജെപിയിലേക്ക്? ബിജെപിയുടെ കേരള പ്ലാന്‍ ഇങ്ങനെ

ശോഭ സുരേന്ദ്രന്‍ മത്സരിക്കാനില്ല; ബിജെപിയില്‍ വീണ്ടും ആശയക്കുഴപ്പം... ഒറ്റയാള്‍ സമരം രാഷ്ട്രീയ നേട്ടംശോഭ സുരേന്ദ്രന്‍ മത്സരിക്കാനില്ല; ബിജെപിയില്‍ വീണ്ടും ആശയക്കുഴപ്പം... ഒറ്റയാള്‍ സമരം രാഷ്ട്രീയ നേട്ടം

ബിജെപി സംസ്ഥാന നേതാവിനെ ഉദ്ധരിച്ച് ദ ക്യു ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെ സുരേന്ദ്രന്റെ 'വിജയ് യാത്ര'യില്‍ വച്ചായിരിക്കും പിടി ഉഷയും ബിജെപിയില്‍ ചേരുക എന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ പരിശോധിക്കാം...

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

പയ്യോളി എക്‌സ്പ്രസ്

പയ്യോളി എക്‌സ്പ്രസ്

പയ്യോളി എക്‌സ്പ്രസ് എന്നാണ് പിടി ഉഷ വിളിക്കപ്പെടുന്നത്. ഇന്ത്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡിന്റെ റാണി എന്നും പിടി ഉഷയെ വിശേഷിപ്പിക്കാറുണ്ട്. പിലാവുള്ളക്കണ്ടി തെക്കേപ്പറമ്പില്‍ ഉഷ എന്നാണ് പൂര്‍ണനാമം. പയ്യോളി സ്വദേശിനിയാണ്.

നഷ്ടമായ ഒളിംപിക് മെഡല്‍

നഷ്ടമായ ഒളിംപിക് മെഡല്‍

1984 ലെ ലോസ് ആഞ്ജലീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു പിടി ഉഷ. നാനൂറ് മീറ്റര്‍ ഓട്ടത്തില്‍ സെമി ഫൈനലില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത ആളാണ് ഉഷ. എന്നാല്‍ ഫൈനല്‍സില്‍ സെക്കന്റിന്റെ 100 ല്‍ ഒരു അംശത്തിന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബിജെപിയിലേക്കോ?

ബിജെപിയിലേക്കോ?

പിടി ഉഷ ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന വാര്‍ത്തയ്ക്ക് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല എന്നാണ് സൂചനകള്‍. പൊതുസമ്മതരേയും സെലിബ്രിറ്റികളേയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്.

സര്‍ക്കാര്‍ അനുകൂല ട്വീറ്റ്

സര്‍ക്കാര്‍ അനുകൂല ട്വീറ്റ്

കര്‍ഷക സമര വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടുള്ള ട്വിറ്റര്‍ കാമ്പയിനില്‍ പിടി ഉഷയും ഉണ്ടായിരുന്നു. അന്ന് തന്നെ ഉഷയുടെ ബിജെപി അനുഭാവത്തെ കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കത്തില്‍ അത്ഭുതപ്പെടേണ്ട ഒന്നുമില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

മത്സരിക്കുമോ?

മത്സരിക്കുമോ?

കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഫെബ്രുവരി 21 ന് ആണ് തുടങ്ങുന്നത്. ഈ യാത്രക്കിടെ തന്നെ പിടി ഉഷ ബിജെപിയില്‍ അംഗത്വമെടുത്തേക്കും എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇത്തവണ ഉഷ മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

മെട്രോമാന്‍ എത്തി

മെട്രോമാന്‍ എത്തി

മെട്രോമാന്‍ എന്ന് വിളിക്കുന്ന ഇ ശ്രീധരന്‍ ബ്‌ജെപിയില്‍ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാനും തയ്യാറാണെന്നാണ് ശ്രീധരന്റെ നിലപാട്. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുള്ള വ്യക്തിയാണ് ഇ ശ്രീധരന്‍.

പൊതുസമ്മതര്‍ക്കായി

പൊതുസമ്മതര്‍ക്കായി

പൊതുസമ്മതരെ രംഗത്തിറക്കി ഇത്തവണ കേരളത്തില്‍ സ്വാധീനമുറപ്പിക്കുക എന്നതാണ് ബിജെപിയുടെ പദ്ധതി. ഇത് സംബന്ധിച്ച നീക്കങ്ങള്‍ ഏറെ മുമ്പേ തന്നെ തുടങ്ങുകയും ചെയ്തിരുന്നു. എ പ്ലസ് മണ്ഡലങ്ങളില്‍ പൊതുസമ്മതരെ മത്സരിപ്പിക്കുന്ന കാര്യവും പാര്‍ട്ടിയുടെ പരിഗണനയില്‍ ഉണ്ട്.

സീറ്റുകള്‍ കൂട്ടണം

സീറ്റുകള്‍ കൂട്ടണം

രണ്ട് തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയിട്ടും കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കിട്ടിയ ഒരു സീറ്റ് മാത്രമാണ് മുതല്‍ക്കൂട്ട്. ഇത് ഇത്തവണ ആറോ ഏഴോ ആയി വര്‍ദ്ധിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം സിറ്റിങ് സീറ്റ് ആയ നേമത്ത് ബിജെപിയ്ക്ക് ഭൂരിപക്ഷമുണ്ട്. അത് കൂടാതെ മഞ്ചേശ്വരം, കാസര്‍കോട്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനമുണ്ട്. ബിജെപിയുടെ പ്രധാന വിജയ പ്രതീക്ഷകളും ഇത് തന്നെയാണ്.

എന്തുകൊണ്ട് ബിജെപിയിലേക്ക്? തീരുമാനത്തിന് പിന്നില്‍ ഒരേയൊരു കാരണം, തുറന്നുപറഞ്ഞ് മെട്രോമാന്‍ ഇ ശ്രീധരന്‍എന്തുകൊണ്ട് ബിജെപിയിലേക്ക്? തീരുമാനത്തിന് പിന്നില്‍ ഒരേയൊരു കാരണം, തുറന്നുപറഞ്ഞ് മെട്രോമാന്‍ ഇ ശ്രീധരന്‍

ഇത് ശോഭ സുരേന്ദ്രന്റെ മാസ്റ്റർ സ്‌ട്രോക്ക്! ഞെട്ടി ബിജെപി നേതൃത്വം... പോസ്റ്ററിൽ പാർട്ടി പേരില്ല, നേതാക്കളുംഇത് ശോഭ സുരേന്ദ്രന്റെ മാസ്റ്റർ സ്‌ട്രോക്ക്! ഞെട്ടി ബിജെപി നേതൃത്വം... പോസ്റ്ററിൽ പാർട്ടി പേരില്ല, നേതാക്കളും

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

English summary
After Metro Man E Sreedharan, Legendary athlete PT Usha to join BJP in Kerala- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X