കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റിപ്പുറത്ത് ശരിക്കും തീവ്രവാദികളുണ്ടോ, പുലിവാല് പിടിച്ച് പോലീസ്

വിദൂര നിയന്ത്രിത സ്‌ഫോടക വസ്തുവായ ക്‌ളേമര്‍ കുഴിബോംബുകളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തതെന്ന് ഉറപ്പിച്ചിട്ടുണ്ട്

  • By Vaisakhan
Google Oneindia Malayalam News

മലപ്പുറം: ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന് സമീപം സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും ലഭിച്ചതോടെ നാട്ടുകാര്‍ പുറത്തിറങ്ങാതായിരിക്കുകയാണ്. വെറൊന്നും കൊണ്ടല്ല തീവ്രവാദികള്‍ നാട്ടില്‍ ഉണ്ടെന്നാണ് നാട്ടുകാരില്‍ പലരും പറഞ്ഞ് നടക്കുന്നത്.

എന്നാല്‍ പോലീസും സൈന്യവും ഒരു മറുപടിയും ഇല്ലാതെ ഇരിക്കുകയാണ്. സത്യം പറഞ്ഞാല്‍ ഇവര്‍ വലിയ ആശക്കുഴപ്പത്തിലും അതോടൊപ്പം പുലിവാലും പിടിച്ചിരിക്കുകയാണ്. ഈ വെടിക്കോപ്പുകളെല്ലാം എങ്ങനെ ഭാരതപ്പുഴയിലെത്തി എന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുമാത്രമല്ല ഒരു സൂചന പോലും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.

കണ്ടെത്തിയത് 445 വെടിയുണ്ടകള്‍

കണ്ടെത്തിയത് 445 വെടിയുണ്ടകള്‍

കുറ്റിപ്പുറം പാലത്തിന് അടുത്ത് നിന്ന് കിട്ടിയത് 445 വെടിയുണ്ടകളാണ്. ഇത് പോലീസിനെ വരെ ഞെട്ടിച്ചുകളഞ്ഞു. റൈഫിളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഇത്. സൈനികര്‍ ഉപയോഗിക്കുന്ന സാന്‍ഡ് ബാഗ്, റൈഫിളിന്റെ ഭാഗങ്ങള്‍ ഇവിടത്തെ തെരച്ചിലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറത്തെ ആര്‍മ്ഡ് റിസര്‍വ് പോലീസ് ക്യാംപിലേക്ക് ഇവ മാറ്റിയിട്ടുണ്ട്. എന്നാല്‍ നിര്‍വീര്യവാക്കിയിട്ടില്ല.

പുഴയില്‍ ആയുധങ്ങള്‍ ബാക്കി

പുഴയില്‍ ആയുധങ്ങള്‍ ബാക്കി

മുങ്ങല്‍ വിഗ്ദ്ധരെ ഉപയോഗിച്ചാണ് പോലീസ് തിരച്ചില്‍ നടത്തിയതെങ്കിലും രണ്ട് യുവാക്കളാണ് സൈനികോപകരങ്ങള്‍ പുഴയില്‍ ഉണ്ടെന്ന് ആദ്യം പോലീസിനെ അറിയിച്ചത്. പുഴയില്‍ വേറെയും ആയുധങ്ങള്‍ ബാക്കി ഉണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇതോടെ വിശദമായ തെരച്ചില്‍ നടത്താനൊരുങ്ങുകയാണ് പോലീസ്.

സൈന്യം ഒഴിവാക്കിയ സ്‌ഫോടകവസ്തുക്കള്‍

സൈന്യം ഒഴിവാക്കിയ സ്‌ഫോടകവസ്തുക്കള്‍

സൈന്യം നേരത്തെ തന്നെ ഒഴിവാക്കിയതാണ് കണ്ടെടുത്ത വെടിയുണ്ടകളും തോക്കുകളുടെ ഭാഗങ്ങളും. ഇവയൊന്നും ഇപ്പോള്‍ തീരെ ഉപയോഗിക്കാറില്ലെന്ന് സൈന്യം വൃത്തങ്ങള്‍ അറിയിച്ചു. വിദൂര നിയന്ത്രിത സ്‌ഫോടക വസ്തുവായ ക്‌ളേമര്‍ കുഴിബോംബുകളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തതെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇവ 1999ല്‍ നിര്‍മിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തും

പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തും

തങ്ങള്‍ ഒഴിവാക്കിയ ആയുധങ്ങള്‍ എങ്ങനെ കുറ്റിപ്പുറത്ത് എത്തി എന്ന് സൈന്യം പരിശോധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനായി സൈനിക ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തും. സംഭവസ്ഥലത്തെത്തി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ വിദഗ്ധ സംഘം നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സമാന രീതിയില്‍ അന്വേഷണം നടത്തിയിരുന്നു.

സുരക്ഷ ശക്തമാക്കി പോലീസ്

സുരക്ഷ ശക്തമാക്കി പോലീസ്

തീവ്രവാദകളുണ്ടെന്ന് പ്രചാരണവും ആയുധങ്ങളും കണ്ടെത്തിയതോടെ പോലീസ് ശരിക്കും കുടുങ്ങിയിരിക്കുകയാണ്. പ്രദേശത്ത് ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായി രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു. മലപ്പുറം, പാലക്കാട് ജില്ലകളിലെ പോലീസ് സേനകള്‍ സംയുക്തമായിട്ടാണ് സുരക്ഷ ഏര്‍പ്പാടാക്കുന്നത്. മാവോയിസ്റ്റ് ഈ മേഖലയില്‍ ഉള്ളതിനാല്‍ അവര്‍ക്ക് ഈ സംഭവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

സംശയങ്ങള്‍ ബാക്കി

സംശയങ്ങള്‍ ബാക്കി

കുറ്റിപ്പുറം പാലത്തിന് മുകളില്‍ നിന്ന് ആയുധങ്ങളും ബോംബുകളും പുഴയിലേക്ക് വലിച്ചെറിയുക സാധ്യമല്ല. പിന്നെങ്ങനെ ഇത് പുഴയില്‍ എത്തി എന്നതാണ് പോലീസിനെ കുഴക്കുന്നത്. മണല്‍പ്പരപ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയതെങ്കിലും നേരത്തെ ഇവിടെ വെള്ളമുണ്ടായിരുന്നതിനാല്‍ പോലീസിന്റെ സംശയം വര്‍ധിക്കുന്നു.

അധികം പഴക്കമില്ലാത്ത സഞ്ചിയിലാണ് ആയുധങ്ങള്‍ ഉള്ളത്. അതുകൊണ്ട് വെള്ളത്തിലൂടെ ഒഴുകിവരാനും സാധ്യതയില്ല. നിരവധി പേര്‍ ഇവിടെ എല്ലാ സമയത്തും ഉണ്ടാവാറുണ്ട്. എന്നിട്ടും സംഭവം ആരുടെയും ശ്രദ്ധയില്‍ പെടാത്തത് പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

English summary
after mines cops find 445 cartridges in kuttippuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X